ഉറപ്പുള്ള റിട്ടേൺ ലഭിക്കുന്ന ഒരു ദീർഘകാല നിക്ഷേപ പദ്ധതി അന്വേഷിക്കുന്നവർക്കായുള്ള പോസ്റ്റ് ഓഫീസിന്റെ മികച്ച പദ്ധതികളിലൊന്നാണ് കിസാൻ വികാസ് പത്ര (കെവിപി). ദീർഘകാലത്തേക്ക് സുരക്ഷിതമായ സമ്പാദ്യം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1988 ൽ സർക്കാർ ആരംഭിച്ച ഒരു പദ്ധതിയാണിത്. തുടക്കത്തിൽ കർഷകർക്ക് മാത്രമുള്ളതായിരുന്നുവെങ്കിലും, ഏതൊരു ഇന്ത്യൻ പൗരനും ഇപ്പോൾ ഈ പദ്ധതിയിൽ നിക്ഷേപിക്കാം. നിലവിൽ 7.5 ശതമാനം പലിശയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്.
പരമാവധി പരിധിയില്ലാത്ത കെവിപി പദ്ധതിയിൽ വെറും ആയിരം രൂപ കൊണ്ട് നിക്ഷേപം ആരംഭിക്കാം. പരമാവധി പരിധിയില്ലാത്തതിനാൽ കള്ളപ്പണം വെളുപ്പിക്കൽ സാധ്യത ഉണർത്തുന്നത് കൊണ്ട്, 50000 രൂപയിൽ കൂടുതലുള്ള പണം നിക്ഷേപിക്കുന്നതിന് സർക്കാർ 2014-ൽ പാൻ കാർഡ് നിർബന്ധമാക്കി. അതുകൊണ്ട് തന്നെ, സാലറി സ്ലിപ്, ഐടിആർ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, ആധാർ നമ്പർ തുടങ്ങിയ ചില രേഖകൾ പോസ്റ്റ് ഓഫീസിൽ നൽകേണ്ടതുണ്ട്.

സുരക്ഷിതമായ നിക്ഷേപ പദ്ധതി ആഗ്രഹിക്കുന്ന, ആവശ്യത്തിലധികം തുക കയ്യിലുള്ളവർക്ക് നിക്ഷേപം നടത്താൻ ഏറ്റവും അനുയോജ്യമായ ഒരു പദ്ധതി തന്നെയാണ് കിസാൻ വികാസ് പത്ര. 18 വയസിന് മുകളിലുള്ള ഏതൊരു വ്യക്തിക്കും സിംഗിൾ അക്കൗണ്ടായോ ജോയിന്റ് അക്കൗണ്ടായോ നിക്ഷേപം ആരംഭിക്കാൻ സാധിക്കും. മാത്രമല്ല, പ്രായപൂർത്തിയാകാത്ത ഒരാളുടെയോ മാനസിക വൈകല്യമുള്ളവരുടെയോ പേരിൽ രക്ഷിതാക്കൾക്ക് അക്കൗണ്ട് തുറക്കാം. എൻ.ആർ.ഐകൾക്ക് ഇതിൽ നിക്ഷേപം നടത്താൻ അനുവാദമില്ല. ഒരു അക്കൗണ്ട് തുറക്കുമ്പോൾ ആധാർ കാർഡ്, പ്രായം കാണിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, കെവിപി അപേക്ഷാ പത്രം എന്നിവ ആവശ്യമുള്ളതായുണ്ട്.
7.5 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നത് കൊണ്ട് തന്നെ കിസാൻ വികാസ് പത്ര പദ്ധതി നിങ്ങളുടെ നിക്ഷേപം 115 മാസത്തിനുള്ളിൽ അതായത് 9 വർഷവും 7 മാസവും കൊണ്ട് ഇരട്ടിയാക്കുമെന്ന് ഉറപ്പ് നൽകുന്നു. അതായത്, ഈ പദ്ധതിയിൽ നിങ്ങൾ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ 115 മാസത്തിന് ശേഷം അത് കാലയളവ് ആകുമ്പോൾ 10 ലക്ഷം രൂപ നിങ്ങൾക്ക് റിട്ടേണായി ലഭിക്കും. അക്കൗണ്ട് ഉടമയുടെ, ജോയിന്റ് അക്കൗണ്ടിന്റെ കാര്യത്തിലാണെങ്കിൽ ഒന്നോ അല്ലെങ്കിൽ എല്ലാ അക്കൗണ്ട് ഉടമകളുടെയും മരണം സംഭവിച്ചാൽ, സമയം പൂർത്തിയായില്ലെങ്കിലും നിക്ഷേപിച്ച തീയതി മുതൽ 2 വർഷവും 6 മാസവും കഴിഞ്ഞ് അക്കൗണ്ട് പിൻവലിക്കാൻ സാധിക്കുന്നതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
