നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്ന ഈ കാലത്ത് ബുദ്ധിപൂർവ്വം നിക്ഷേപിക്കുകയും ഭാവിയിലേക്ക് സ്ഥിരമായി സമ്പാദിക്കുകയും ചെയ്യേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ ഏത് നിക്ഷേപം തിരഞ്ഞെടുക്കണം എന്നത് ഓരോ നിക്ഷേപകന്‍റേയും ചോയിസാണ്. അപകടസാധ്യതകൾ ഉൾക്കൊള്ളാൻ കഴിയുന്ന നിക്ഷേപകർക്ക് ഓഹരി വിപണി, മ്യൂച്വൽ ഫണ്ട് തുടങ്ങിയവ തിരഞ്ഞെടുക്കാം. എന്നാൽ കുറഞ്ഞ അപകടസാധ്യതയുള്ള പദ്ധതികൾ അന്വേഷിക്കുന്നവർക്ക് ഏറ്റവും അനുയോജ്യം പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളാണ്. അവ സുരക്ഷ, ഉറപ്പുള്ള വരുമാനം, വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്ക് വിധേയമാകാതെ സ്ഥിരമായ വരുമാനം എന്നിവ വാഗ്ദാനം ചെയ്യുന്നു.
ഒരു ചെറിയ പ്രതിമാസ സമ്പാദ്യം പോലും പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളിലൂടെ മികച്ച സമ്പാദ്യമാക്കി മാറ്റാൻ കഴിയും. ഉദാഹരണത്തിന്, നിങ്ങൾ ദിവസേന ഏകദേശം 420 രൂപ നിക്ഷേപിക്കാൻ സാധിച്ചാൽ 25 വർഷത്തിനുള്ളിൽ 43 ലക്ഷം രൂപ സമ്പാദിക്കാൻ കഴിയും. എങ്ങനെയെന്ന് അറിയാൻ ആകാംക്ഷയുണ്ടോ? നമുക്ക് വിശദമായി പരിശോധിക്കാം.
പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്
കേന്ദ്ര സർക്കാർ അവതരിപ്പിച്ച ദീർഘകാല സേവിംഗ്സ് പ്ലാനായ പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് (പിപിഎഫ്) ആണ് മുകളിൽ സൂചിപ്പിച്ച പദ്ധതി. നിലവിൽ പ്രതിവർഷം 7.1% പലിശ നിരക്ക് പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് വാഗ്ദാനം ചെയ്യുന്നു. പതിനഞ്ച് വർഷത്തെ ലോക്ക്-ഇൻ കാലയളവുള്ള പദ്ധതി അഞ്ച് വർഷത്തെ ബ്ലോക്കുകളായി നീട്ടാവുന്നതാണ്. നിക്ഷേപകർക്ക് പ്രതിവർഷം കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം.
നികുതി ഇളവ്
പിഎഫ് പദ്ധതിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് നികുതി ആനുകൂല്യങ്ങളാണ്. പ്രതിവർഷം 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി കിഴിവ് ലഭിക്കും. ലഭിക്കുന്ന പലിശയും കാലാവധി പൂർത്തിയാകുന്ന തുകയും പൂർണ്ണമായും നികുതി രഹിതമാണ്, അതായത് നിങ്ങളുടെ പണം ഒരു ഘട്ടത്തിലും നികുതി ചുമത്താതെ വളരുന്നു.

43 ലക്ഷം സമ്പാദ്യം
എല്ലാ മാസവും നിങ്ങൾ പിപിഎഫിൽ 12500 രൂപ നിക്ഷേപിക്കുന്നു എന്ന് കരുതുക. അതായത് ഒരുദിവസം 416 രൂപ. അങ്ങനെ എങ്കിൽ ഒരുവർഷം ആകെ നിക്ഷേപിക്കുന്ന തുക 1.5 ലക്ഷം രൂപയായിരിക്കും. 15 വർഷത്തിനുശേഷം കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 43.60 ലക്ഷം രൂപ ലഭിക്കും. ഇതിനെ കൂടുതൽ ആകർഷകമാക്കുന്നത്, ഈ തുകയുടെ പകുതിയോളം അതായത് ഏകദേശം 21.10 ലക്ഷം രൂപ പലിശയായി ലഭിക്കുമെന്നതും അതിന് നികുതി നൽകേണ്ടതില്ല എന്നതുമാണ്.
നിക്ഷേപകർക്ക് അനുയോജ്യം
ഗ്യാരണ്ടീഡ്, ടാക്സ്-ഫ്രീ റിട്ടേൺ നേടിക്കൊണ്ട് സുരക്ഷിതമായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് പിപിഎഫ് ഇന്ന് ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വിശ്വസനീയമായ ഓപ്ഷനുകളിൽ ഒന്നാണ്. വിരമിക്കൽ, കുട്ടികളുടെ വിദ്യാഭ്യാസം അല്ലെങ്കിൽ അടിയന്തര ഫണ്ട് കെട്ടിപ്പടുക്കൽ തുടങ്ങിയ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്ക് ഇത് പ്രത്യേകിച്ചും അനുയോജ്യമാണ്.
എങ്ങനെ പദ്ധതിയിൽ ചേരാം..?
ഒരു പി പി എഫ് അക്കൗണ്ട് തുറക്കുന്നതിന് ഉയർന്ന പ്രായപരിധിയില്ല. പ്രായപൂർത്തിയാകാത്ത ഒരാളുടെ പേരിൽ രക്ഷിതാവിനോ മാതാപിതാക്കൾക്കോ ഒരു പി പി എഫ് അക്കൗണ്ട് തുറക്കാം. തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസിൽ പോയൽ അക്കൗണ്ട് തുറക്കാൻ സാധിക്കും. പാൻ, ആധാർ, വോട്ടർ ഐഡി, സമീപകാലത്ത് എടുത്ത ഫോട്ടോ, കൃത്യമായി പൂരിപ്പിച്ച അപേക്ഷ മുതലായവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് പോലുള്ള രേഖകൾ ഇതിന് ആവശ്യമാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications