ജീവിതത്തിൽ കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ പണം ഏറ്റവും സുരക്ഷിതമായ ഇടങ്ങളിൽ നിക്ഷേപിക്കാനാണ് ഏതൊരാളും പ്രാധാന്യം നൽകുന്നത്. സുരക്ഷിതത്വം മാത്രമല്ല മികച്ച റിട്ടേൺസും പ്രധാനമാണ്. എന്നാൽ, ചില ആളുകൾ ജീവിതത്തിന്റെ അവസാന ഘട്ടത്തിലെത്തുമ്പോഴായിരിക്കും സമ്പാദ്യത്തെക്കുറിച്ചൊക്കെ ചിന്തിച്ച് തുടങ്ങുന്നതും അതിനായി മുന്നോട്ടിറങ്ങുന്നതും. മറ്റുചിലരാകട്ടെ റിട്ടയർമെന്റിന് ശേഷവും മറ്റാരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഇതിൽ ഏത് വിഭാഗത്തിൽപ്പെടുന്നവരായാലും ഉപകാരപ്പെടുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. ബാങ്ക് എഫ്ഡിയേക്കാൾ മികച്ച പലിശ നിരക്കാണ് മുതിർന്ന പൗരന്മാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരക്കുന്ന പദ്ധതി വാഗ്ദാനം ചെയ്യുന്നത്.
സർക്കാർ തന്നെ സുരക്ഷിത നിക്ഷേപം ഉറപ്പുനൽകുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളിൽ ഓരോ പ്രായക്കാർക്കും വ്യത്യസ്ത വിഭാഗങ്ങളിലായി പല ചെറുകിട സമ്പാദ്യ പദ്ധതികൾ നിലവിലുണ്ട്. പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിനെക്കുറിച്ച് പറയുമ്പോൾ ബാങ്ക് എഫ്ഡിയേക്കാൾ ഉയർന്ന പലിശ മാത്രമല്ല സ്ഥിരമായ വരുമാനവും ഉറപ്പുനൽകുന്നു. അതിൽ നിക്ഷേപിക്കുന്നതിലൂടെ ഒരാൾക്ക് പ്രതിമാസം 20,000 രൂപ വരെ നേടാനാകും. 2024 ജനുവരി 1 മുതൽ പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സ്കീം നിക്ഷേപിക്കുന്നവർക്ക് 8.2 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

സ്ഥിര വരുമാനം, സുരക്ഷിത നിക്ഷേപം, നികുതി ആനുകൂല്യങ്ങൾ എന്നിവയുടെ കാര്യത്തിൽ, പോസ്റ്റ് ഓഫീസിന്റെ ജനപ്രിയ പദ്ധതികളുടെ പട്ടികയിൽ പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം മുൻനിരയിലാണ്. 1000 രൂപയാണ് പദ്ധതിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധി. 30 ലക്ഷം രൂപയാണ് പദ്ധതിയിലെ ഉയർന്ന നിക്ഷേപ പരിധിയായി ഇപ്പോൾ ഉയർത്തിയിട്ടുണ്ട്. അറുപത് വയസോ അതിൽ കൂടുതലോ പ്രായമുള്ള ഏതൊരാൾക്കും പദ്ധതിയിൽ ചേരാം. സിംഗിൾ അക്കൗണ്ടിനുപുറമെ ജീവിത പങ്കാളിക്കൊപ്പം ചേർന്ന് ജോയിന്റ് അക്കൗണ്ട് ആരംഭിക്കാനും അവസരമുണ്ട്.
പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സ്കീമിൽ അഞ്ച് വർഷമാണ് മെച്വൂരിറ്റി കാലയളവ്. ഈ കാലയളവിന് മുമ്പ് ഈ അക്കൗണ്ട് ക്ലോസ് ചെയ്താൽ, നിബന്ധനകൾക്ക് വിധേയമായി അക്കൗണ്ട് ഉടമ പിഴ അടയ്‌ക്കേണ്ടതുണ്ട്. അടുത്തുള്ള ഏതെങ്കിലും പോസ്റ്റ് ഓഫീസിൽ പോയി നിങ്ങൾക്ക് എളുപ്പത്തിൽ SCSS അക്കൗണ്ട് തുറക്കാം. ഈ സ്കീം പ്രകാരം, ചില കേസുകളിൽ പ്രായത്തിൽ ഇളവുകളും നൽകിയിട്ടുണ്ട്. അക്കൗണ്ട് തുറക്കുമ്പോൾ വിആർഎസ് എടുക്കുന്ന ഒരാളുടെ പ്രായം 55 വർഷത്തിൽ കൂടുതലും 60 വയസ്സിൽ താഴെയുമാകുമെന്നത് പോലെ, വിരമിച്ച പ്രതിരോധ ഉദ്യോഗസ്ഥരുടെ പ്രായം 50 വർഷത്തിൽ കൂടുതലും 60 വയസ്സിൽ താഴെയുമാകാം. ഇതും മറ്റ് നിബന്ധനകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമാണ്.
നികുതി ആനുകൂല്യങ്ങളും പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സ്കീമിന്റെ പ്രധാന സവിശേഷതയാണ്. നിക്ഷേപകന് ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം 1.5 ലക്ഷം രൂപ വരെ വാർഷിക നികുതി ഇളവ് ലഭിക്കും. ഈ സ്കീമിൽ, ഓരോ മൂന്നു മാസത്തിലും പലിശ തുക അടയ്ക്കാനുള്ള വ്യവസ്ഥയുണ്ട്. ഇതിൽ എല്ലാ ഏപ്രിൽ, ജൂലൈ, ഒക്ടോബർ, ജനുവരി മാസങ്ങളിലെയും ഒന്നാം തീയതിയാണ് പലിശ നൽകുന്നത്. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ഉടമ മരിക്കുകയാണെങ്കിൽ, അക്കൗണ്ട് ക്ലോസ് ചെയ്യുകയും അതിൻ്റെ മുഴുവൻ തുകയും രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്ന നോമിനിക്ക് കൈമാറും.
നേരത്തെ സൂചിപ്പിച്ചതുപോലെ സൂചിപ്പിച്ചതുപോലെ, ഒരു നിക്ഷേപകന് വെറും 1000 രൂപ മുതൽ പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ കഴിയും. ഡെപ്പോസിറ്റ് തുക 1000 രൂപയുടെ ഗുണിതങ്ങളായാണ് തീരുമാനിക്കുന്നത്. ഇപ്പോൾ ഈ സ്കീമിൽ നിന്ന് 20000 രൂപ സ്ഥിരമായി വരുമാനം കണക്കാക്കുന്നത് നോക്കുകയാണെങ്കിൽ, 8.2 ശതമാനം പലിശയിൽ, ഒരാൾ ഏകദേശം 30 ലക്ഷം രൂപ നിക്ഷേപിച്ചാൽ, അയാൾക്ക് വാർഷിക പലിശയായി 2.46 ലക്ഷം രൂപ ലഭിക്കും. ഈ പലിശ പ്രതിമാസ അടിസ്ഥാനത്തിൽ കാണക്കാക്കിയാൽ 20,000 രൂപയോളം വരും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
