ഒരു വ്യക്തിയുടെ വിരമിക്കലിന് ശേഷം അവരുടെ സാമ്പത്തിക ഭദ്രതക്ക് കോട്ടം സംഭവിക്കാനുള്ളു സാധ്യത കൂടുതലാണ്. കൃത്യമായ റിട്ടയർമെന്റ് പ്ലാനിംഗ് ഇല്ലാത്തതും ആവശ്യത്തിന് സമ്പാദ്യം സൃഷ്ടിക്കാത്തതുമാണ് ഇതിന് കാരണം. അപ്പോഴാണ് മുതിർന്ന പൗരന്മാർക്ക് വേണ്ടി പോസ്റ്റ് ഓഫീസ് നടത്തുന്ന, 8.20 ശതമാനം വാർഷിക പലിശ ലഭിക്കുന്ന ഗ്യാരണ്ടീഡ് റിട്ടേൺ പദ്ധതിയായ സീനിയർ സിറ്റിസൺ സേവിങ് സ്കീം (എസ്സ്സിഎസ്എസ്) കൂടുതൽ ശ്രദ്ധയാകർഷിക്കുന്നത്. ഈ പദ്ധതി പ്രകാരം ഒരാൾക്ക് ഒറ്റത്തവണ നിക്ഷേപം നടത്തി ത്രൈമാസ വരുമാനം പലിശ രൂപത്തിൽ ലഭിക്കുന്നു. പദ്ധതിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം ആയിരം രൂപയും പരമാവധി മുപ്പത് ലക്ഷം വരെയുമാണ്. അങ്ങനെ ഒരു വ്യക്തി വിരമിക്കുമ്പോൾ അത് വരെയുള്ള സമ്പാദ്യത്തിന് കാര്യമായ കോട്ടം സംഭവിക്കാതെ, അവരുടെ ദൈനംദിന ചെലവുകൾക്കും ചികിത്സാ ചെലവുകൾക്കും സ്വയം പണം കണ്ടെത്താൻ സാധിക്കുന്നു.
സീനിയർ സിറ്റിസൺ സേവിങ് സ്കീം ബാങ്കിന്റെ സ്ഥിര നിക്ഷേപ പലിശയേക്കാൾ കൂടുതൽ പലിശ വാഗ്ദാനം നൽകുന്നുണ്ട്. മാത്രമല്ല, സർക്കാർ വളരെ വലിയ സുരക്ഷിതത്വവും ഉറപ്പ് നൽകുന്നുണ്ട്. ഒരാൾ ദീർഘമായ വീക്ഷണങ്ങളോട് കൂടി തന്റെ വരുമാനത്തെ കാണുകയും അത് സൂക്ഷിച്ചു വെക്കാൻ തന്റെ ചെറുപ്രായത്തിൽ തന്നെ പ്രാപ്തമാകുന്നതും ഏറ്റവും നല്ല കാര്യമാണ്. ഇങ്ങനെ വ്യക്തമായ ലക്ഷ്യമുണ്ടാകുമ്പോൾ, വിരമിക്കുന്ന സമയത്ത് തന്റെ സമ്പാദ്യം ഏറ്റവും സുരക്ഷിതമായതും കൂടുതൽ പലിശ ലഭിക്കുന്നതുമായ എസ്സ്സിഎസ്എസിൽ നിക്ഷേപിക്കാൻ അവർ കൂടുതൽ തയ്യാറെടുക്കുന്നു.

പദ്ധതി പ്രകാരം, നിങ്ങൾ ഒറ്റത്തവണ 10 ലക്ഷം രൂപയുടെ നിക്ഷേപം നടത്തുമ്പോൾ ഒരു പാദത്തിൽ 20,500 രൂപ കണക്കിൽ പ്രതിവർഷം 82,000 നിങ്ങൾക്ക് പലിശയായി ലഭിക്കുന്നു. ഒരു മുതിർന്ന പൗരനെ സംബന്ധിച്ച് ഏറ്റവും തൃപ്തമായതും തന്റെ ചെലവുകൾക്ക് മതിയായതുമായ ഒരു തുക തന്നെയാണ് അത്. ഒരു സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതി ആനുകൂല്യങ്ങൾ ലഭിക്കും എന്നതാണ് എസ്സ്സിഎസ്എസിൽ നിക്ഷേപിക്കുന്നത് കൊണ്ടുള്ള മറ്റൊരു നേട്ടം.
60 വയസിനു മുകളിലുള്ള ഏതൊരു വ്യക്തിക്കും, 55 വയസ്സിന് മുകളിലും 60 വയസ്സിന് താഴെയുള്ള വിരമിച്ച സിവിലിയൻ ജീവനക്കാർക്കും, 50 വയസ്സിന് മുകളിലും 60 വയസ്സിന് താഴെയുള്ള വിരമിച്ച പ്രതിരോധ ജീവനക്കാർക്കും അവരുടെ എസ്സ്സിഎസ്എസ് അക്കൗണ്ട് തുറക്കാൻ കഴിയും. ഒരു സാമ്പത്തിക വർഷത്തിൽ 50,000 രൂപയിൽ കൂടുതൽ പലിശ ഉണ്ടെങ്കിൽ മാത്രമാണ് നിങ്ങൾ നികുതി നൽകേണ്ടി വരിക. എന്നിരുന്നാലും, വിരമിച്ച ഒരു വ്യക്തിയുടെ സാമ്പത്തിക ഭദ്രതക്ക് കൂടുതൽ ഉറപ്പ് നൽകാൻ പറ്റുന്നതാണ് സീനിയർ സിറ്റിസൺ സേവിങ് സ്കീം.
More From GoodReturns

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

പണപ്പെരുപ്പം ഉയരുന്നു: നിങ്ങളുടെ ലോണുകളും നിക്ഷേപങ്ങളും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം

വിലക്കയറ്റം 4.45 ശതമാനത്തിലേക്ക്; ഇഎംഐ ഭാരം കുറയുമോ? നിക്ഷേപകർ അറിയേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications