രാജ്യത്ത് സാധാരണക്കാർക്കിടയിൽ നിക്ഷേപ-സമ്പാദ്യ ശീലങ്ങൾ വളർത്തുന്നതിൽ പോസ്റ്റ് ഓഫീസ് ചെലുത്തിയ സ്വാധീനം ചെറുതല്ല. വിവിധ മേഖലകളിലുള്ള ആളുകൾക്ക് അവരുടെ വരുമാനത്തിനും വ്യത്യസ്ത സാമ്പത്തിക ലക്ഷ്യങ്ങൾക്കും ഉപകാരപ്പെടുന്ന പല തരത്തിലുള്ള പദ്ധതികളാണ് പോസ്റ്റ് ഓഫീസ് രൂപകൽപ്പന ചെയ്ത് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ തന്നെ ചെറിയ നിക്ഷേപത്തിലൂടെ ദീർഘകാല സാമ്പത്തിക ലക്ഷ്യത്തിലെത്താൻ സാധിക്കുന്ന അടിപൊളി പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവ പിപിഎഫ്. സർക്കാർ പിന്തുണയോടെ ഉറപ്പായ മികച്ച റിട്ടേൺസ് തരുന്ന പദ്ധതിയിൽ ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയാണെന്നതും ശ്രദ്ധേയമാണ്. പരമാവധി നിക്ഷേപ പരിധി 1.5 ലക്ഷം രൂപയായും നിജപ്പെടുത്തിയിരിക്കുന്നു.
ദീർഘകാല നിക്ഷേപത്തിലൂടെ നിങ്ങളുടെ ഏതെങ്കിലും ദീർഘകാല സാമ്പത്തിക ലക്ഷ്യത്തിനായി, ഉദ്ദാഹരണത്തിന് കുട്ടികളുടെ ഭാവി, വീട് പോലെയുള്ളവയ്ക്ക് , ഈ സ്കീം മികച്ച തിരഞ്ഞെടുപ്പായിരിക്കും. നിലവിൽ, ഈ സ്കീം 7.1 ശതമാനം നിരക്കിൽ പലിശ നൽകുന്നു. നിങ്ങളുടെ കുട്ടിയുടെ പേരിൽ ഈ സ്കീമിൽ എല്ലാ മാസവും 1000 രൂപ നിക്ഷേപിക്കുന്നത് തുടരുകയാണെങ്കിൽ, നിങ്ങൾക്ക് അവർക്കുവേണ്ടി 8 ലക്ഷത്തിലധികം രൂപ കൂട്ടിച്ചേർക്കാം. ഇതിനായി നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് വിശദമാക്കാം.

ഈ സ്കീമിൽ നിങ്ങൾ എല്ലാ മാസവും 1,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, ഒരു വർഷത്തിൽ നിങ്ങൾ 12,000 രൂപ നിക്ഷേപിക്കും. സ്കീം 15 വർഷത്തിന് ശേഷം മെച്വൂരീറ്റി കാലയളവ് പൂർത്തിയാക്കും. എന്നാൽ നിങ്ങൾ ഇത് 5 വർഷം വീതമുള്ള ബ്ലോക്കുകളായി രണ്ട് തവണ നീട്ടകയും തുടർച്ചയായി 25 വർഷത്തേക്ക് നിക്ഷേപം തുടരുകയും വേണം. നിങ്ങൾ 25 വർഷത്തേക്ക് എല്ലാ മാസവും 1,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾ മൊത്തം 3,00,000 രൂപ നിക്ഷേപിക്കും. എന്നാൽ 7.1 ശതമാനം പലിശ നിരക്കിൽ, നിങ്ങൾക്ക് പലിശയിനത്തിൽ നിന്ന് 5,24,641 രൂപ ലഭിക്കും, നിങ്ങളുടെ മെച്യൂരിറ്റി തുക 8,24,641 രൂപയായി മാറും.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ഒരു ഇഇഇ കാറ്റഗറി സ്കീമാണ്, അതിനാൽ ഈ സ്കീമിൽ നിങ്ങൾക്ക് മൂന്ന് തരത്തിൽ നികുതി ഇളവ് ലഭിക്കും. ഇഇഇ എന്നാൽ മൂന്ന് തരത്തിലുള്ള ഒഴിവാക്കലിനെ സൂചിപ്പിക്കുന്നു. ഈ വിഭാഗത്തിൽ പെടുന്ന സ്കീമുകളിൽ, വർഷം തോറും നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതിയില്ല, കൂടാതെ എല്ലാ വർഷവും ലഭിക്കുന്ന പലിശയ്ക്ക് നികുതിയില്ല, കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന മുഴുവൻ തുകയും നികുതി രഹിതമാണ്, അതായത്, നിക്ഷേപം, പലിശ/ആദായം, മെച്യൂരിറ്റി എന്നിങ്ങനെ മൂന്നിലും നികുതി ലാഭമുണ്ട്.
More From GoodReturns

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications