കൂടുതൽ പേരും തങ്ങളുടെ നിക്ഷേപം കൊണ്ട് സമ്പാദ്യം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ്. സുരക്ഷിതമായ നിക്ഷേപത്തോടൊപ്പം, മികച്ച വരുമാനവും നികുതി ആനുകൂല്യങ്ങളും അവർ അന്വേഷിക്കുന്നു. പോസ്റ്റ് ഓഫീസിന്റെ വിവിധ നിക്ഷേപ പദ്ധതികൾ സുരക്ഷിതമായ നിക്ഷേപവും സെക്ഷൻ 80 സി ഉൾപ്പെടെയുള്ള നികുതി ആനുകൂല്യങ്ങളും നൽകുന്നു. അത്തരത്തിൽ ഉറപ്പുള്ള വരുമാനം വാഗ്ദാനം ചെയ്യുന്ന ഒരു പോസ്റ്റ് ഓഫീസ് പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (ടി.ഡി).
ഈ പദ്ധതിക്ക് കീഴിൽ, നിക്ഷേപകർക്ക് അവരുടെ പണം 5 വർഷത്തേക്ക് സുരക്ഷിതമാക്കാനും ആ സമയം പലിശ നേടാനും കഴിയും. 5 വർഷത്തെ കാലയളവിൽ 7.5 ശതമാനം പലിശ നിരക്കാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ടി.ഡി യിൽ നിക്ഷേപിക്കുന്നതിലൂടെ, നിങ്ങൾക്ക് നിക്ഷേപ തുകയേക്കാൾ മൂന്നിരട്ടിയിൽ കൂടുതൽ ഉണ്ടാക്കാൻ സാധിക്കും. അതായത്, നിങ്ങൾ 5,00,000 രൂപ നിക്ഷേപിച്ചാൽ 15,00,000 രൂപയിൽ കൂടുതൽ നിങ്ങൾക്ക് നേടാൻ സാധിക്കും. അതെങ്ങനെയാണെന്ന് നോക്കാം.

5 വർഷത്തെ കാലയളവിൽ 5,00,000 രൂപ നിക്ഷേപിക്കുമ്പോൾ, 7.5 ശതമാനം പലിശ നിരക്കിൽ നിങ്ങളുടെ തുക 7,24,974 രൂപയായി ഉയരുന്നു. ഈ പണം നിങ്ങൾ 5 വർഷത്തേക്ക് കൂടി നിക്ഷേപിക്കുമ്പോൾ, 10 വർഷത്തിനുള്ളിൽ 5,51,175 രൂപ പലിശയായി ലഭിക്കും. അപ്പോൾ ആകെ തുക 10,51,175 രൂപയാകും. ഇത് 15 ലക്ഷം രൂപയാക്കാൻ, നിങ്ങളുടെ പണം അഞ്ച് വർഷത്തേക്ക് വീണ്ടും നിക്ഷേപിക്കണം. ഈ രീതിയിൽ, നിങ്ങൾ അതേ പദ്ധതിക്ക് കീഴിൽ വീണ്ടും നിക്ഷേപിക്കുമ്പോൾ പലിശയിനത്തിൽ മാത്രം നിങ്ങൾക്ക് 10,24,149 രൂപ ലഭിക്കും. നിക്ഷേപ തുകയും കൂടെ ചേരുമ്പോൾ, നിങ്ങളുടെ മൊത്തം വരുമാനം 15 ലക്ഷം രൂപയിൽ കൂടുതലായിരിക്കും.
പദ്ധതി ഒരു വർഷത്തെ നിക്ഷേപ കാലാവധിയിൽ 6.9 ശതമാനം പലിശയും രണ്ട് മുതൽ മൂന്ന് വർഷം വരെയുള്ള കാലാവധിയിൽ 7 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. 5 വർഷത്തെ കാലയളവിൽ ആരംഭിച്ച ഒരു പദ്ധതി 4 വർഷത്തിന് ശേഷം, കാലയളവ് പൂർത്തിയാവാതെ പിൻവലിച്ചാൽ 4 ശതമാനം പലിശ നിരക്കാണ് ലഭിക്കുക. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് പദ്ധതി, ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവുകൾക്ക് യോഗ്യമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
