ഈ 8 പോസ്റ്റ്‌ ഓഫീസ് പദ്ധതികൾ ഉറപ്പായും 7 ശതമാനം റിട്ടേൺ നൽകും

സുരക്ഷിതമായ നിക്ഷേപത്തിൽ മികച്ച റിട്ടേൺ നൽകുന്നതാണ് പോസ്റ്റ്‌ ഓഫീസ് പദ്ധതികൾ. അത്തരത്തിൽ പോസ്റ്റ്‌ ഓഫീസ് നിരവധി ചെറുകിട സമ്പാദ്യ പദ്ധതികളും നടത്തി വരുന്നുണ്ട്. ഈ പദ്ധതികളൊക്കെ സർക്കാർ പിന്തുണയുള്ളതും ജനങ്ങൾക്കിടയിൽ സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നതിനായി തയ്യാറാക്കപ്പെട്ടിട്ടുള്ളതുമാണ്. പോസ്റ്റ്‌ ഓഫീസിന്റെ വെബ്സൈറ്റ് പ്രകാരം, ജൂൺ 30ന് അവസാനിക്കുന്ന പാദത്തിൽ 7.0 ശതമാനത്തിൽ കൂടുതൽ വരുമാനം നൽകുന്ന എട്ട് ചെറുകിട സമ്പാദ്യ പദ്ധതികൾ പോസ്റ്റ്‌ ഓഫീസിൽ ലഭ്യമാണ്. അവ ഏതെല്ലാമാണെന്ന് നോക്കാം.

1) പോസ്റ്റ്‌ ഓഫീസ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്)

അഞ്ച് വർഷത്തെ ബ്ലോക്കുകളിൽ നീട്ടാൻ സാധിക്കുന്ന, 15 വർഷത്തെ കാലാവധിയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപകർക്ക് പ്രതിവർഷം കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം. പ്രതിവർഷം 7.1 ശതമാനം പലിശയാണ് പദ്ധതി നൽകുന്നത്.

ഈ 8 പോസ്റ്റ്‌ ഓഫീസ് പദ്ധതികൾ ഉറപ്പായും 7 ശതമാനം റിട്ടേൺ നൽകും

2) പോസ്റ്റ്‌ ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്.സി.എസ്.എസ്)

പ്രായമായ വ്യക്തികൾക്ക് സാമ്പത്തിക സുരക്ഷ നൽകുന്നതിനായി തയാറാക്കപ്പെട്ട സർക്കാർ പിന്തുണയുള്ള ഒരു സംരഭമാണ് എസ്.സി.എസ്.എസ്. പ്രതിവർഷം 8.2 ശതമാനം പലിശ നിരക്ക് പദ്ധതി വാഗ്ദാനം ചെയ്യുന്നു. 60 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കും. വിരമിച്ച വ്യക്തികൾക്ക് ഭാവി സുരക്ഷിതമാക്കാൻ ഏറ്റവും മികച്ച പദ്ധതിയാണിത്. പദ്ധതിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയും പരമാവധി നിക്ഷേപം 30 ലക്ഷം രൂപയുമാണ്.


3) പോസ്റ്റ്‌ ഓഫീസ് മന്ത്ലി ഇൻകം സ്കീം (എം.ഐ.എസ്)

പോസ്റ്റ്‌ ഓഫീസ് മന്ത്ലി ഇൻകം പദ്ധതി സ്ഥിരമായ പ്രതിമാസ പലിശ വരുമാനമായി നൽകുന്നു. പദ്ധതി ഒരു വർഷം മുതൽ അഞ്ച് വർഷം വരെയുള്ള ലോക്ക്-ഇൻ കാലയളവ് വാഗ്ദാനം ചെയ്യുന്നു. അഞ്ച് വർഷത്തെ കാലാവധിയിൽ പദ്ധതിയിലെ പലിശ നിരക്ക് 7.4 ശതമാനമാണ്. കുറഞ്ഞത് 1,000 രൂപ നിക്ഷേപിക്കിന്നതിലൂടെ ഒരാൾക്ക് എം.ഐ.എസ് അക്കൗണ്ട് തുറക്കാൻ സാധിക്കും. പദ്ധതിയിലെ പരമാവധി നിക്ഷേപം സിംഗിൾ അക്കൗണ്ട് ആണെങ്കിൽ 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ട് ആണെങ്കിൽ 15 ലക്ഷം രൂപയുമാണ്.

4) പോസ്റ്റ്‌ ഓഫീസ് ടൈം ഡെപ്പോസിറ്റ് (ടി.ഡി സ്കീം)

ഇത് നാഷണൽ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ് സ്കീം എന്നും അറിയപ്പെടുന്നു. പോസ്റ്റ്‌ ഓഫീസ് ടൈം ഡെപ്പോസിറ്റ് പദ്ധതി ഒരു വർഷം മുതൽ അഞ്ച് വരെയുള്ള നാല് വ്യത്യസ്ത പദ്ധതികൾ വാഗ്ദാനം ചെയ്യുന്നു. ഓരോന്നിനും ഒരു പ്രത്യേക നിശ്ചിത പലിശ നിരക്കാണ്. ജൂൺ 30ന് അവസാനിക്കുന്ന പാദത്തിൽ, രണ്ട്, മൂന്ന്, അഞ്ച് വർഷത്തെ ടി.ഡി പദ്ധതികൾ യഥാക്രമം 7.0 ശതമാനം, 7.1 ശതമാനം, 7.5 ശതമാനം എന്നിങ്ങനെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. എന്നാൽ, ഒരു വർഷത്തെ പദ്ധതി 6.9 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. പദ്ധതിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്.

5) പോസ്റ്റ്‌ ഓഫീസ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻ.എസ്.സി)

നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതി അഞ്ച് വർഷത്തെ സ്ഥിരമായ ഒരു ഗ്യാരണ്ടീഡ് പലിശ വാഗ്ദാനം ചെയ്യുന്നു. നിലവിൽ പ്രതിവർഷം 7.7 ശതമാനമാണ് പലിശ നിരക്ക്.

6) പോസ്റ്റ്‌ ഓഫീസ് കിസാൻ വികാസ് പത്ര (കെ.വി.പി)

ഇത് ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റുകൾ എന്നും അറിയപ്പെടുന്നു. പദ്ധതിയിലെ നിക്ഷേപങ്ങൾ 115 മാസത്തിനുള്ളിൽ (9 വർഷവും 7 മാസവും) ഇരട്ടിയാകും. ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയായ പദ്ധതിയിൽ പരമാവധി നിക്ഷേപത്തിന് പരിധിയില്ല.


7) പോസ്റ്റ്‌ ഓഫീസ് സുകന്യ സമൃദ്ധി അക്കൗണ്ട് സ്കീം

രാജ്യത്തെ പെൺകുട്ടികളുടെ സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയാണ് സുകന്യ സമൃദ്ധി പദ്ധതി. വിദ്യാഭ്യാസം, വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി മകളുടെ പേരിൽ ഒരു തുക സമ്പാദിക്കുന്നതിന് മാതാപിതാക്കളെ സഹായിക്കുന്നതിനായുള്ള പ്രത്യേക പദ്ധതിയാണിത്. ഈ പദ്ധതി ഉയർന്ന പലിശ നിരക്കും നികുതി ആനുകൂല്യങ്ങളും നൽകുന്നു. 10 വയസിന് താഴെയുള്ള പെൺകുട്ടികളുടെ പേരിൽ മാതാപിതാക്കൾക്ക് ഈ പദ്ധതിയിൽ അക്കൗണ്ട് തുറക്കാം. പദ്ധതിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം പ്രതിവർഷം 250 രൂപയും പരമാവധി നിക്ഷേപം 1.5 ലക്ഷം രൂപയുമാണ്.

8) മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എം.എസ്.എസ്.സി)

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. മികച്ച പലിശ നിരക്കുകൾക്കൊപ്പം നികുതി ആനുകൂല്യങ്ങളുമുള്ള സുരക്ഷിതമായ നിക്ഷേപം പദ്ധതി വാഗ്ദാനം ചെയ്യുന്നു. നിലവിലെ പലിശ നിരക്ക് 7.5 ശതമാനമാണ്. കുറഞ്ഞത് 1,000 രൂപ നിക്ഷേപമുള്ള പദ്ധതിയിലെ പരമാവധി നിക്ഷേപം 2 ലക്ഷം രൂപയാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X