ജോലിയിൽ നിന്ന് വിരമിക്കുമ്പോഴും ഒരു നിശ്ചിത തുക അക്കൗണ്ടിൽ ഉണ്ടായിരിക്കണമെന്നാണോ ആഗ്രഹം? 60 വയസ്സിനു ശേഷം നിങ്ങളുടെ സമ്പാദ്യം സുരക്ഷിതമായ ഒരു നിക്ഷേപത്തിലേക്ക് ഇൻവെസ്റ്റ് ചെയ്യാൻ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ബെസ്റ്റ് ഓപ്ഷൻ സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (SCSS) തന്നെ. പോസ്റ്റ് ഓഫീസ് വഴി നടത്തുന്ന മികച്ച സ്കീമാണിത്. മുതിർന്ന പൗരന്മാർക്ക് വേണ്ടിയാണ് ഈ സ്കീം രൂപീകരിച്ചത്.
ഇവിടെ നിക്ഷേപിക്കുന്നതിലൂടെ നിക്ഷേപകർക്ക് സ്ഥിരമായ വരുമാനവും ലഭിക്കും എന്നതാണ് പ്രത്യേകത. അതിനാലാണ് മുതിർന്ന പൗരൻമാർക്ക് ഈ സ്കീമിനോട് ഇത്രയും താത്പര്യം. നിക്ഷേപത്തിനൊപ്പം വരുമാനവും ഉറപ്പാക്കുമ്പോൾ ഇരട്ടി ലാഭമാണ്. ഇതിലൂടെ എല്ലാ മാസവും ജോലിയിൽ നിന്ന് ലഭിക്കുന്നതു പോലെ ഒരു നിശ്ചിത തുക വരുമാനമായി ലഭിക്കും. ഇവിടെ 30 ലക്ഷം വരെ നിക്ഷേപിക്കാൻ സാധിക്കും.
എന്താണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്‌കീം?
പോസ്റ്റ് ഓഫീസിന്റെ കീഴിലുള്ള സീനിയർ സിറ്റിസൺ സേവിംഗ്സ് സ്‌കീം മുതിർന്ന പൗരൻമാർക്കുള്ള മികച്ച സ്കീമാണ്. ഇവിടെ കുറഞ്ഞത് 1,000 രൂപ മുതൽ പരമാവധി 30 ലക്ഷം വരെ നിക്ഷേപിക്കാം. ആകർഷകമായ പലിശ നിരക്കാണ് ഈ സ്കീമിന്റെ പ്രത്യേകത. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം 8.2% വാർഷിക നിരക്കിൽ പലിശ നൽകുന്നു.
ജോലിയിൽ നിന്നും വിരമിക്കുമ്പോൾ ദൈനംദിന ചെലവുകൾക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാൻ ഈ സ്കീം നിങ്ങളെ സഹായിക്കും. 30 ലക്ഷം രൂപ ഈ സ്കീമിൽ നിക്ഷേപിച്ചാൽ, ഓരോ വർഷവും 2,46,000 രൂപ പലിശയിനത്തിൽ നിങ്ങളുടെ അക്കൗണ്ടിൽ എത്തും. നിങ്ങൾക്ക് ഓരോ മാസവും വരുമാനം ആവശ്യമുണ്ടെങ്കിൽ പലിശ പ്രതിമാസ അടിസ്ഥാനത്തിൽ നിശ്ചയിക്കാം.
ഇത്തരത്തിൽ എല്ലാ മാസവും പലിശയിനത്തിൽ നിങ്ങൾക്ക് 20,500 രൂപ ലഭിക്കും. 5 വർഷമാണ് ഈ നിക്ഷേപത്തിന്റെ കാലാവധി. അതിനാൽ 5 വർഷം വരെ ഈ തുക അക്കൗണ്ടിലേക്ക് എത്തും. ഇതിലൂടെ റിട്ടയർമെന്റ് ജീവിതം ആസ്വദിക്കാം.

ഈ സ്കീമിൽ നിക്ഷേപിക്കാനുള്ള യോഗ്യത
- 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് ഈ സ്കീമിൽ നിക്ഷേപിക്കാം
- 50 വയസ്സുള്ള പ്രതിരോധ മേഖലയിൽ നിന്ന് വിരമിക്കുന്ന പൗരന്മാർക്ക് ഈ പദ്ധതിയിൽ അക്കൗണ്ട് തുറക്കാം.
- നിക്ഷേപകൻ ഒരു ഇന്ത്യൻ പൗരനായിരിക്കണം.
- അക്കൗണ്ട് ആരംഭിക്കുമ്പോൾ ഏറ്റവും കുറഞ്ഞ നിക്ഷേപ തുകയെങ്കിലും കൈവശം ഉണ്ടായിരിക്കണം
SCSS അക്കൗണ്ട് ആരംഭിക്കാൻ ആവശ്യമായ രേഖകൾ
- ആധാർ കാർഡ്
- പാൻ കാർഡ്
- വിലാസ തെളിവ്
- പാസ്‌പോർട്ട് സൈസ് ഫോട്ടോ
- അപേക്ഷാ ഫോം
- മൊബൈൽ നമ്പർ
ഈ സ്കീമിന്റെ പ്രധാന വിവരങ്ങൾ
- ഈ സ്കീമിൽ നിക്ഷേപിക്കുമ്പോൾ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതി ആനുകൂല്യങ്ങൾ നൽകും. 1.5 ലക്ഷം രൂപ വരെയാണ് നികുതി ഇളവ്.
- ഇവിടെ 1000 രൂപ മുതൽ 30 ലക്ഷം വരെ നിക്ഷേപിക്കാം
വെറും 50 രൂപ നിക്ഷേപിച്ച് 35 ലക്ഷം നേടാം; പോസ്റ്റ് ഓഫീസിന്റെ കിടിലൻ പദ്ധതി
സീനിയർ സിറ്റിസൺ സേവിംഗ് സ്കീം അക്കൗണ്ട് തുറക്കാം....
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിന് കീഴിൽ ഒരു അക്കൗണ്ട് തുറക്കാൻ അടുത്തുള്ള പോസ്റ്റ് ഓഫീസിലേ ബാങ്കിലോ സന്ദർശിക്കുക. എങ്ങനെ അക്കൗണ്ട് തുറക്കാമെന്ന് നോക്കാം.
- നിങ്ങളുടെ യോഗ്യത തെളിയിക്കാൻ രേഖകൾ സമർപ്പിക്കുക.
- നിക്ഷേപ അക്കൗണ്ടിനായുള്ള അപേക്ഷാ ഫോം വാങ്ങി എല്ലാ വിവരങ്ങളും പൂരിപ്പിക്കുക.
- ആവശ്യമായ എല്ലാ രേഖകളുടെയും ഫോട്ടോകോപ്പികൾ സമർപ്പിക്കുക.
- ഇത്രയും പ്രക്രിയകൾ പൂർത്തിയായാൽ നിങ്ങളുടെ അക്കൗണ്ട് ആക്ടീവാകും.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

എസ്ഐപി നിക്ഷേപം കുതിക്കുന്നു; സാധാരണക്കാർക്ക് മുന്നിൽ പുതിയ വഴി

ബംഗളൂരു പവർകട്ട്: നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു, അറിയേണ്ടതെല്ലാം



Click it and Unblock the Notifications