പലരും ജോലിയിൽ നിന്നും വിരമിക്കുമ്പോഴാണ് സ്ഥിരവരുമാനമില്ലാത്ത ഒരു നാളെയെ പറ്റി ചിന്തിക്കുന്നത്. സ്ഥിര വരുമാനം ഇല്ലെങ്കിൽ ജീവിതം ബുദ്ധിമുട്ടിലാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ ജോലിയിൽ നിന്നും വിരമിക്കുന്നവർക്ക്, അല്ലെങ്കിൽ സ്ഥിര വരുമാനം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപമാർഗം പോസ്റ്റ് ഓഫീസ് ചെറുകിട നിക്ഷേപ പദ്ധതിയാണ്. അതിൽ തന്നെ മുതിർന്ന പൗരന്മാർക്ക് മികച്ച വരുമാനം നേടാൻ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം വഴി സാധിക്കും.
100 ശതമാനം സുരക്ഷിതമായ ഉറപ്പായ റിട്ടേൺ വാഗ്ധാനം ചെയ്യുന്ന നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം. പദ്ധതിയിലെ നിക്ഷേപത്തിലൂടെ മാസം 20,000 രൂപ വരെ വരുമാനം നേടാൻ കഴിയും. എങ്ങനെയാണെന്ന് വിശദമായി പരിശോധിക്കാം.
പലിശ നിരക്കും കാലാവധിയും
60 വയസിനു മുകളിലുള്ള പ്രായമുള്ള ആര്‍ക്കും ഈ പദ്ധതിയില്‍ നിക്ഷേപം സാധ്യമാണ്. പ്രതിരോധ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് നേരത്തേ വിആര്‍എസ് എടുക്കുന്ന ജീവനക്കാര്‍ക്ക് 60 വയസിനു മുമ്പേ പദ്ധതി പ്രയോജനപ്പെടുത്താം. നിലവിൽ 8.2 ശതമാനം പലിശയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്കീം വാഗ്ധാനം ചെയ്യുന്നത്. 5 വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. നിക്ഷേപകര്‍ക്ക് ആവശ്യമെങ്കില്‍ ഇത് 3 വര്‍ഷത്തേയ്ക്ക് കൂടി നീട്ടാം. പലിശ ത്രൈമാസമായി ലഭിക്കും
1000 രൂപ മുതല്‍ ഈ പദ്ധതിയില്‍ നിക്ഷേപം സാധ്യമാണ്. അതേസമയം ജോയിന്‍റ് അക്കൌണ്ടിൽ 30 ലക്ഷം രൂപ വരെ പരമാവധി നിക്ഷേപിക്കാം. പലിശ ത്രൈമാസമായി ലഭിക്കും.

പ്രതിമാസം 20000 രൂപ ഉറപ്പാക്കാം
നിങ്ങൾ 30 ലക്ഷം രൂപയാണ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതെങ്കിൽ 8.2 ശതമാനം വാർഷിക പലിശ നിരക്ക് അനുസരിച്ച് ഓരോ പാദത്തിലും 60,150 രൂപ പലിശയായി മാത്രം ലഭിക്കുന്നു. അങ്ങനെ വരുമ്പോൾ പ്രതിമാസ വരുമാനം 20,050 രൂപയായിരിക്കും. അല്ലെങ്കിൽ 22 ലക്ഷം രൂപ നിക്ഷേപിച്ചാൽ മൂന്ന് മാസം കൂടുമ്പോൾ 45,100 രൂപ ലഭിക്കും. അതായത് മാസം 15,000 രൂപ ലഭിക്കും.
അക്കൗണ്ട് തുറന്ന് ഒരു വര്‍ഷത്തിനുള്ളിലാണ് പിന്‍വലിക്കല്ലെങ്കില്‍ പലിശയൊന്നും ലഭിക്കില്ല. 1- 2 വര്‍ത്തിനുള്ളിലാണ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതെങ്കില്‍ മുതലിന്റെ 1.5% കുറയ്ക്കും. 5 വര്‍ഷത്തിനുള്ളിലാണ് ക്ലോസിംഗ് എങ്കില്‍ മുതലിന്റെ 1% കുറയ്ക്കും.
എവിടെ തുടങ്ങാം
ആധാർ, പാൻ കാർഡ് എന്നിവയുൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ഏത് പോസ്റ്റ് ഓഫീസിലോ അംഗീകൃത ബാങ്കിലോ അക്കൗണ്ട് തുറക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതിയില്ല. എന്നാൽ ലഭിക്കുന്ന പലിശ നികുതിക്ക് വിധേയമാണ്. ഒരുപക്ഷെ രാജ്യത്തെ ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാൾ പലിശ സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം വാഗ്ധാനം ചെയ്യുന്നുണ്ട്. എസ്ബിഐ, ഐ.സി.ഐ.സി.ഐ. ബാങ്ക്, കാനറ ബാങ്ക് തുടങ്ങി പൊതുമേഖലാ-സ്വകാര്യ മേഖലാ ബാങ്കുകൾ നൽകുന്നതിനേക്കാൾ ഉയർന്നതാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിന്‍റെ പലിശ.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications