റിട്ടയർമെന്റ് ജീവിതത്തിലേക്ക് എത്തുന്ന മുതിർന്ന പൗരൻമാർ കൂടുതൽ സമാധാനപരമായ ജീവിതം ആഗ്രഹിക്കുന്നവരാണ്. അവരുടെ 60 വയസ്സ് വരെ അധ്വാനിച്ചതിനു ശേഷം തങ്ങൾക്ക് വേണ്ടി മാത്രം ചിലവഴിക്കാൻ സാധിക്കുന്ന സമയമാണ് ഓരോ റിട്ടയർമെന്റും. എന്നാൽ ഇതിന് സാമ്പത്തിക സുരക്ഷയും ആവശ്യമാണ്. ജോലിയിൽ നിന്നു വിരമിച്ചതിനു ശേഷം മറ്റുള്ളവരുടെ സഹായം സ്വീകരിക്കാതെ ജീവിക്കാൻ ഉറച്ച നിക്ഷേപങ്ങൾ വേണം.
മുതിർന്ന പൗരൻമാർക്ക് അപകട സാധ്യതയില്ലാതെ നിക്ഷേപിക്കാവുന്ന പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. ഇത് പോസ്റ്റ് ഓഫീസ് പദ്ധതിയായതിനാൽ 100 ശതമാനം ഉറപ്പുള്ള നേട്ടവും സുരക്ഷിതത്വവും ലഭിക്കും. വിരമിച്ചതിനു ശേഷം സ്ഥിരമായ വരുമാനം ഉണ്ടാവില്ല. പക്ഷേ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപിച്ചാൽ വലിയൊരു തുക വരുമാനമായി ലഭിക്കും.
റിട്ടയർമെന്റ് പ്ലാനിംഗിനു വേണ്ടി നിക്ഷേപിക്കാൻ നിലവിൽ നിരവധി സ്കീമുകൾ ഉണ്ട്. എന്നാൽ 60 വയസ്സിനു ശേഷം ഉയർന്ന പലിശ ലഭിക്കുന്ന ഈ പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം കൂടുതൽ ജനപ്രിയമാണ്. മാത്രമല്ല ഇത് അപകട രഹിതവുമാണ്. നിങ്ങളുടെ നിക്ഷേപത്തിന് അനുസരിച്ച് പലിശ മാത്രം 12,30,000 രൂപ ലഭിക്കും. അത് എങ്ങനെയെന്ന് പരിശോധിക്കാം.
എന്താണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS)?
60 വയസ്സിനു ശേഷവും വമ്പൻ നേട്ടം ഉറപ്പാക്കാൻ ആഗ്രഹിക്കുന്ന മുതിർന്ന പൗരൻമാർക്ക് ഈ സ്കീമിൽ നിക്ഷേപിക്കാം. റിട്ടയർമെന്റ് ആസ്വദിക്കുന്നവർക്ക് ഇതൊരു മികച്ച നിക്ഷേപ മാർഗമാണ്. 5 വർഷത്തേക്കാണ് SCSS കാലാവധി. 5 വർഷത്തിനു ശേഷം കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തികയും ലഭിക്കും. അഥവാ കാലാവധി നീട്ടാൻ ആഗ്രഹമുണ്ടെങ്കിൽ കാലാവധി പൂർത്തിയാവുന്നതിന് 1 വർഷത്തിനുള്ളിൽ അക്കൗണ്ട് കാലാവധി മൂന്ന് വർഷത്തേക്ക് നീട്ടാനുള്ള അപേക്ഷ സമർപ്പിക്കാം.

ഈ നിക്ഷേപങ്ങളിലൂടെ ഒരു സ്ഥിര വരുമാനം ഉറപ്പാക്കാം. ത്രൈമാസ അടിസ്ഥാനത്തിലാണ് നിങ്ങൾക്ക് പലിശ ലഭിക്കുന്നത്. ഈ സ്കീമിലൂടെ നിങ്ങൾക്ക് 8.2 ശതമാനം നിരക്കിലാണ് പലിശ ലഭിക്കുന്നത്. ഇവിടെ 30 ലക്ഷം വരെയാണ് പരമാവധി നിക്ഷേപ പരിധിയുള്ളത്. ഏറ്റവും കുറഞ്ഞത് 1000 രൂപ മുതൽ നിങ്ങൾക്ക് നിക്ഷേപിച്ച് തുടങ്ങാം. ഒപ്പം നിങ്ങൾക്ക് നികുത ആനുകൂല്യവും ലഭിക്കുന്നു.
ആർക്കെല്ലാം നിക്ഷേപിക്കാം?
60 വയസും അതിൽ കൂടുതലും പ്രായമുള്ള ആർക്കും ഈ സ്കീമിൽ നിക്ഷേപിക്കാം. വി.ആർ.എസ് എടുക്കുന്ന സിവിൽ മേഖലയിലെ സർക്കാർ ജീവനക്കാർക്കും പ്രതിരോധ മേഖലയിൽ നിന്ന് വിരമിക്കുന്നവർക്കും ചില വ്യവസ്ഥകളോടെ നിക്ഷേപിക്കാൻ അനുമതിയുണ്ട്.
എങ്ങനെ പലിശ മാത്രം 12,30,000 രൂപ ലഭിക്കുന്നു?
ഈ സ്കീമിൽ 30 ലക്ഷം നിക്ഷേപിച്ചാൽ 5 വർഷത്തിനുള്ളിൽ 8.2% നിരക്കിൽ 12,30,000 രൂപ പലിശ ലഭിക്കും. അതായത് പലിശ മാത്രം 12 ലക്ഷത്തിനു മുകളിൽ നിങ്ങൾക്ക് കിട്ടുന്നു. ഓരോ പാദത്തിലും 61,500 രൂപ പലിശയായി നേടാം. ഇങ്ങനെ 5 വർഷത്തിന് ശേഷം നിങ്ങൾക്ക് മൊത്തം തുകയായി 42,30,000 രൂപ ലഭിക്കും.
ഒരുപക്ഷേ നിങ്ങൾ 5 വർഷത്തേക്ക് 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം പലിശ 6,15,000 രൂപ മാത്രമേ ലഭിക്കൂ. ഓരോ പാദത്തിലേക്കും പലിശ കണക്കാക്കിയാൽ 30,750 രൂപയാണ് ലഭിക്കുക. അപ്പോൾ കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുക 21,15,000 രൂപയാണ് ലഭിക്കുന്നത്. 30 ലക്ഷം നിക്ഷേപിക്കുമ്പോൾ ഇതിന്റെ ഇരട്ടി നേട്ടം ലഭിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
