പ്രായം 60 വയസ്സ് കഴിഞ്ഞാലും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ സാധിക്കും. വാർദ്ധക്യം ഒരിക്കലും വെറുമൊരു വിശ്രമ ജീവിതമല്ല. ഇതുവരെ ചെയ്യാൻ സാധിക്കാത്ത പലതും സ്വാതന്ത്ര്യത്തോടെ ചെയ്യാൻ സാധിക്കുന്ന സമയം കൂടെയാണ്. എന്നാൽ നിങ്ങൾക്ക് വാർദ്ധക്യ കാല്യത്ത് സുരക്ഷിതമായ സേവിംഗ്സ് ഉണ്ടായിരിക്കണം. അതിനായി 100% സുരക്ഷിതമായ പോസ്റ്റ് ഓഫീസ് സ്കീമുകളിൽ നിക്ഷേപിക്കാം. ഉയർന്ന പലിശയും ലഭിക്കും.
പ്രായമായവർക്കായി നിക്ഷേപിക്കാവുന്ന കിടിലൻ പോസ്റ്റ് ഓഫീസ് പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS). ജോലിയിൽ നിന്നും വിരമിക്കുമ്പോൾ നിങ്ങൾക്ക് വലിയൊരു തുക സമ്പാദ്യമായി ഉണ്ടാവാം. ആ തുകയ്ക്ക് ഉയർന്ന പലിശയോടെ പോസ്റ്റ് ഓഫീസിൽ സുരക്ഷിതമായി നിക്ഷേപിക്കാം. കുറഞ്ഞ കാലാവധിയിൽ നിക്ഷേപിച്ച് വലിയ റിട്ടേൺ ഉണ്ടാക്കാൻ ഇതിലൂടെ സാധിക്കുന്നു. ഈ സ്കീമിലൂടെ പലിശ മാത്രം 12 ലക്ഷത്തിനു മുകളിൽ നേടാൻ സാധിക്കും.
പോസ്റ്റ് ഓഫീസിന്റെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിലൂടെ നിങ്ങൾക്ക് 5 വർഷത്തെ കാലാവധിയിലേക്ക് നിക്ഷേപിക്കാവുന്നതാണ്. അതായത് ഒരു എഫ്.ഡിയിൽ നിക്ഷേപിക്കുന്നതിലും എളുപ്പത്തിൽ ഈ സ്കീമിൽ നിക്ഷേപിക്കാനും മികച്ച പലിശ ഉറപ്പാക്കാനും സാധിക്കും. ഏറ്റവും കുറഞ്ഞത് 1000 രൂപ മുതൽ നിങ്ങൾക്ക് ഈ സ്കീമിൽ നിക്ഷേപിക്കാം. എന്നാൽ പരമാവധി 30 ലക്ഷം വരെയാണ് നിക്ഷേപ പരിധി.
ഈ സ്കീമിന് കീഴിൽ സിംഗിൾ അക്കൗണ്ടിന് പുറമേ ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. ഇതിൽ നികുതി ഇളവുകൾ ലഭിക്കുന്നു. ആവശ്യമെങ്കിൽ കാലാവധിയ്ക്ക് മുന്നേയും നിക്ഷേപം പിൻവലിക്കാൻ സാധിക്കും. എന്നാൽ ഇങ്ങനെ പിൻവലിക്കുമ്പോൾ നിശ്ചിത തുക നിങ്ങളിൽ നിന്നും ഈടാക്കും.

പലിശയും നേട്ടവും
ഈ സേവിംഗ്സ് സ്കീം 60 വയസ്സ് പൂർത്തിയായ മുതിർന്ന പൗരൻമാർക്ക് വേണ്ടിയുള്ളതാണ്. മാത്രമല്ല 55 വയസ്സിനു ശേഷം ജോലിയിൽ നിന്നും വിരമിക്കുന്നവർക്കും, 50 വയസ് കഴിഞ്ഞ് സേനയില്‍ നിന്ന് വിരമിച്ചവര്‍ക്കും ഇതില്‍ നിക്ഷേപിക്കാം. അതിനാൽ പലിശ നിരക്കും കൂടുതലാണ്. പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം 8.2% നിരക്കിലാണ് പലിശ നൽകുന്നത്. മറ്റു നിക്ഷേപങ്ങളുടെ പലിശ നോക്കിയാൽ ഇത് ഉയർന്ന നിരക്കാണ്. നിങ്ങൾക്ക് ഓരോ പാദത്തിലുമാണ് പലിശ ലഭിക്കുന്നത്. അതായത് ഓരോ മൂന്ന് മാസത്തിലും പലിശ ലഭിക്കും.
പലിശ മാത്രം 12 ലക്ഷത്തിനു മുകളിൽ.....
ഈ സിനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിങ്ങൾ പരമാവധി തുകയായ 30,00,000 ലക്ഷം രൂപ നിക്ഷേപിക്കണം. എങ്കിൽ 5 വർഷത്തെ കാലാവധിയിൽ നിങ്ങൾക്ക് 8.2 ശതമാനം പലിശ ലഭിക്കും. ഈ കണക്ക് പരിശോധിച്ചാൽ നിങ്ങൾക്ക് 12,30,000 രൂപ പലിശ മാത്രം ലഭിക്കും. 5 വർഷത്തെ കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം 42,30,000 രൂപ നിങ്ങൾക്ക് ലഭിക്കും.
5 വർഷത്തിനു ശേഷവും ഈ സ്കീമിൽ തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിലവിലെ കാലാവധി പൂർത്തിയാകുമ്പോൾ, നിങ്ങൾക്ക് അക്കൗണ്ട് കാലാവധി മൂന്ന് വർഷത്തേക്ക് നീട്ടാവുന്നതാണ്. കാലാവധി പൂർത്തിയാവുന്നതിന് 1 വർഷം കൊണ്ട് ഇത് നീട്ടാവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
