ജീവിതത്തിന്റെ നല്ലൊരു സമയവും അധ്വാനിക്കുന്ന ആളുകൾ അതിൽ നിന്നും ലഭിക്കുന്ന പണം റിട്ടയർമെന്റിന് ശേഷമുള്ള ജീവിതം സുരക്ഷിതമാക്കാൻ കരുതിവെക്കുന്നു. അന്നത്തെ ചെലവുകൾക്കപ്പുറം ഭാവിക്കായി ഇത്തരമൊരു കരുതൽ നടത്തുന്നത് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയാണ്. യാതൊരുവിധ റിസ്ക്കും എടുക്കാൻ സാധിക്കാത്ത പ്രായത്തിൽ ആരെയും ആശ്രയിക്കാതെയും ബുദ്ധിമുട്ടിക്കാതെയും സാമ്പത്തിക കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത് ഉചിതമായ തീരുമാനമായിരിക്കും. അതിനുപക്ഷെ അവരുടെ നിക്ഷേപങ്ങളിൽ നിന്ന് പരമാവധിയും ഉറപ്പായതുമായ റിട്ടേൺസ് ആവശ്യമാണ്.
അത്തരം സാഹചര്യങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന നിക്ഷേപ രീതിയാണ് ബാങ്കുകളിലെ സ്ഥിര നിക്ഷേപം അഥവ എഫ്ഡി. എന്നാൽ, ബാങ്ക് എഫ്ഡിയേക്കാൾ മികച്ച പലിശ വാഗ്ദാനം ചെയ്യുന്ന സർക്കാർ പിന്തുണയുള്ള നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസിന്റെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. അഞ്ച് വർഷത്തേക്ക് നിങ്ങളുടെ പണം ബാങ്കിൽ സ്ഥിരനിക്ഷേപം നടത്തുന്നതിന് പകരം സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കുന്നതുവഴി ഉറപ്പായ റിട്ടേൺസും ഉയർന്ന പലിശയും ലഭിക്കുന്നു. നിലവിൽ 8.2 ശതമാനം പലിശയാണ് പദ്ധതിയിൽ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്ന പലിശ നിരക്കിലൊന്നാണിത്.

അഞ്ച് വർഷമാണ് പദ്ധതിയുടെ മെച്വൂരിറ്റി കാലയളവ്. അറുപത് വയസ് പൂർത്തിയായ ഏതൊരു മുതിർന്ന പൗരനും പദ്ധതിയുടെ ഭാഗമാകാനും സാധിക്കും. അതേസമയം പ്രതിരോധ വകുപ്പിന് കീഴിൽ സർക്കാർ സർവീസിലുണ്ടായിരുന്ന വ്യക്തികൾക്ക് വിഎആർ എടുത്തശേഷം പദ്ധതിയുടെ ഭാഗമാകുന്നതിന് പ്രായത്തിൽ ഇളവുകളും ലഭിക്കും. വ്യക്തിഗത അക്കൗണ്ടിനുപുറമെ ജീവിത പങ്കാളിക്കൊപ്പം ജോയിന്റ് അക്കൗണ്ടെടുക്കാനും നിക്ഷേപകർക്ക് വ്യവസ്ഥയുണ്ട്.
1000 രൂപയാണ് പദ്ധതിയിൽ ഏറ്റവും കുറഞ്ഞ നിക്ഷേപം ഇത്തരത്തിൽ 1000ന്റെ ഗുണിതങ്ങളായി 30 ലക്ഷം രൂപ വരെ ഒരു അക്കൗണ്ടിൽ നിക്ഷേപിക്കാൻ സാധിക്കും. 2024 ജനുവരിയിൽ പുനർനിശ്ചയിച്ചതനുസരിച്ച് 8.2 ശതമാനം പലിശ നിരക്കിൽ 30 ലക്ഷം രൂപ നിക്ഷേപിക്കുന്ന ഒരാൾക്ക് വാർഷിക പലിശയായി മാത്രം 2.46 ലക്ഷം രൂപ ലഭിക്കുന്നു. അതായത് മെച്വൂരിറ്റി കാലയളവായ അഞ്ച് വർഷം പൂർത്തിയാകുമ്പോൾ 12,30,000 രൂപ പലിശയിനത്തിൽ മാത്രം ലഭിക്കും. പ്രതിമാസ വരുമാന കണക്കാക്കിയാൽ അനായിസം 20,000 രൂപ എല്ലാ മാസവും വീട്ടിലിരുന്ന് തന്നെ നേടാനുള്ള അവസരമാണിത്.
അഞ്ച് വർഷത്തിനു ശേഷവും ഈ സ്കീമിന്റെ ആനുകൂല്യങ്ങൾ തുടരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിക്ഷേപ തുകയുടെ കാലാവധി കഴിഞ്ഞാൽ, നിങ്ങൾക്ക് അക്കൗണ്ട് കാലാവധി മൂന്ന് വർഷത്തേക്ക് നീട്ടാവുന്നതാണ്. കാലാവധി പൂർത്തിയാകുമ്പോൾ ഒരു വർഷത്തിനുള്ളിൽ ഇത് നീട്ടാവുന്നതാണ്. കാലാവധി പൂർത്തിയാകുന്ന തീയതിയിൽ ബാധകമായ നിരക്കിൽ വിപുലീകൃത അക്കൗണ്ടിൽ പലിശ ലഭ്യമാണ്. നികുതി ആനുകൂല്യങ്ങളും പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സ്കീമിന്റെ പ്രധാന സവിശേഷതയാണ്. നിക്ഷേപകന് ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം 1.5 ലക്ഷം രൂപ വരെ വാർഷിക നികുതി ഇളവ് ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
