പ്രായം 60 കഴിഞ്ഞവരുണ്ടോ വീട്ടിൽ? തങ്ങൾക്ക് യോജിച്ച ഒരു നിക്ഷേപ പദ്ധതി തിരയുകയാണോ അവർ? ജോലിയിൽ നിന്നും വിരമിച്ചതിനു ശേഷം എല്ലാ മാസവും ഒരു നിശ്ചിത തുക വരുമാനമായി ലഭിക്കുന്ന സ്കീമാണോ തിരയുന്നത്? പേടിക്കേണ്ട ഈ ആവശ്യങ്ങൾ പൂർത്തീകരിക്കുന്ന ഒരു കിടിലൻ പോസ്റ്റ് ഓഫീസ് സ്കീമുണ്ട്. അതാണ് പോസ്റ്റ് ഓഫീസിൻ്റെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS). ഇത് മുതിർന്ന പൗരൻമാർക്കു വേണ്ടി മാത്രമുള്ളതാണ്.
മുതിർന്ന പൗരന്മാരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. ഇതിലൂടെ സ്ഥിരമായ പ്രതിമാസ വരുമാനം ഉറപ്പാക്കുന്നു. ജോലിയിൽ നിന്നും വിരമിക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന തുകയും അതുവരെയുള്ള സമ്പാദ്യവും എവിടെ നിക്ഷേപിക്കാം എന്നതിനുള്ള മികച്ച തീരുമാനമാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS).
പ്രതിമാസം എത്ര രൂപ നേടാം?
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ നിലവിലെ പലിശ നിരക്ക് 8.2 ശതമാനമാണ്. ഈ സ്കീമിൽ നിങ്ങൾക്ക് പരമാവധി 30 ലക്ഷം രൂപയാണ് നിക്ഷേപിക്കാൻ സാധിക്കുകയുള്ളൂ. 30 ലക്ഷം നിക്ഷേപിച്ചാൽ പ്രതിവർഷം ഏകദേശം 2,46,000 രൂപ പലിശ ലഭിക്കും. അതായത് എല്ലാ മാസവും നിങ്ങൾക്ക് ഏകദേശം 20,500 രൂപ നേടാം.
ഈ പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും. റിട്ടയർമെന്റ് സമയത്ത് എല്ലാ മാസവും 20,000 രൂപക്ക് മുകളിൽ നിങ്ങൾക്ക് സ്വന്തമാക്കാം. ഇതിലൂടെ പ്രായമാവുമ്പോഴും നിങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാം.

നിങ്ങൾക്ക് ഈ സ്കീമിൽ 5 വർഷം വരെ നിക്ഷേപിക്കാം. ആവശ്യമെങ്കിൽ 5 വർഷത്തിനു ശേഷം 3 വർഷത്തേക്ക് കൂടെ കാലാവധി നീട്ടാം. 60 വയസും അതിൽ കൂടുതലുമുള്ള ഏതൊരു ഇന്ത്യൻ പൗരന്മാർക്ക് ഈ പദ്ധതിയിൽ നിക്ഷേപിക്കാം. 55-നും 60-നും ഇടയിൽ സ്വമേധയാ വിരമിച്ചവർക്കും ഈ ആനുകൂല്യം ലഭിക്കും. അടുത്തുള്ള പോസ്റ്റ് ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തിയാൽ ഈ സ്കീമിനായി അപേക്ഷിക്കാം. പക്ഷേ ഈ പദ്ധതിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന് നികുതി നൽകണം.
നേട്ടങ്ങൾ....
ഈ പദ്ധതിയുടെ ഏറ്റവും വലിയ നേട്ടമാണ് പലിശ. പോസ്റ്റ് ഓഫീസ് നൽകുന്ന മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ച് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം വാഗ്ദാനം ചെയ്യുന്ന പലിശ കൂടുതലാണ്. അതിനാൽ പ്രതിവർഷം 2.4 ലക്ഷമാണ് പലിശ മാത്രം അക്കൗണ്ടിലെത്തുന്നത്. ഇനി എല്ലാ മാസവും വരുമാനം വേണമെന്നാണ് ആഗ്രഹമുള്ളതെങ്കിൽ അതിനും ഓപ്ഷനുണ്ട്. അതായത് നിക്ഷേപകരുടെ താത്പര്യമനുസരിച്ച് പലിശയുടെ ഇടവേള നിശ്ചയിക്കാം.
റിട്ടയർമെന്റ് കാലം ആസ്വദിക്കാനുള്ള സമയമാണ്. എല്ലാ മാസവും 20,000 രൂപക്ക് മുകളിൽ ലഭിക്കുന്ന പെൻഷൻ സ്കീം ഉണ്ടാവില്ല. അതിനാൽ നിങ്ങൾക്ക് പെനഷൻ തുക കിട്ടിയാലും അതിലും അധികം നേട്ടം ഉറപ്പാക്കാൻ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിലൂടെ സാധിക്കും. ഓരോ വർഷവും 2 ലക്ഷത്തിനു മുകളിലാണ് പലിശ നൽകുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
