വിരമിക്കലിന് ശേഷവും സ്ഥിര വരുമാനം ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? പ്രതിമാസം 20500 രൂപ വേണോ? പോസ്റ്റ് ഓഫീസിന്റെ ഈ കിടലൻ പദ്ധതി നിങ്ങൾക്കും പ്രയോജനപ്പെടുത്താം. വിരമിക്കലിലേക്ക് അടക്കുമ്പോൾ സുരക്ഷിതവും മികച്ച റിട്ടേൺസ് നൽകുന്നതുമായ നിക്ഷേപ ഓപ്ഷനുകളാണ് ആളുകൾ തിരയുന്നത്. അത്തരക്കാർക്കും പ്രയോജനപ്പെടുത്താൻ സാധിക്കുന്ന പോസ്റ്റ് ഓഫീസിന്റെ മുതിർന്ന പൗരന്മാർക്കുള്ള പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. ഇതിൽ നിന്നും മുതിർന്ന പൗരന്മാർക്ക് പ്രതിമാസ വരുമാനം നേടാനും വിശ്രമകാലം അടിച്ചുപൊളിക്കാമിം സാധിക്കും. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിന്ന് അഞ്ച് വർഷത്തേക്ക് എല്ലാ മാസവും 20500 രൂപ വരുമാനം നേടാൻ സാധിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
1000 രൂപ വരെ നിക്ഷേപിച്ച് പദ്ധതിയിൽ അക്കൗണ്ട് തുറക്കാമെന്നതാണ് പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ പ്രത്യേകത. വിരമിച്ചതിന് ശേഷം എല്ലാ മാസവും സ്ഥിരവരുമാനം ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്ക് ഈ സ്കീം അനുയോജ്യമാണ്. ഏറ്റവും കൂടുതൽ പലിശ നൽകുന്ന പോസ്റ്റ് ഓഫീസ് പദ്ധതികളിൽ ഒന്നുകൂടിയാണിത്. പദ്ധതിയിലെ പരമാവധി നിക്ഷേപം 30 ലക്ഷം രൂപയാണ്.

ഈ സ്കീം 60 വയസ്സിനു മുകളിലുള്ള പൗരന്മാർക്കുള്ളതാണ്. ഇതുകൂടാതെ, 55 നും 60 നും ഇടയിൽ പ്രായമുള്ള വോളണ്ടറി റിട്ടയർമെന്റ് (വിആർഎസ്) എടുത്തവർക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം. പ്രതിരോധ സേവനങ്ങളിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് 50 വയസ്സിൽ ഈ സ്കീമിൽ നിക്ഷേപിക്കാം. നിങ്ങളുടെ പങ്കാളിയുമായി ജോയിന്റ് അക്കൗണ്ടായും നിങ്ങൾക്ക് ഈ അക്കൗണ്ട് തുറക്കാവുന്നതാ അതുവഴി ഇരുവർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും എന്നതാണ് പ്രത്യേകത.
ഈ സ്കീം മുതിർന്ന പൗരന്മാർക്ക് 8.2 ശതമാനം വാർഷിക പലിശ വാഗ്ദാനം ചെയ്യുന്നു, ഇത് മറ്റ് സേവിംഗ്സ് സ്കീമുകളേക്കാൾ വളരെ കൂടുതലാണ്. ഒരു വ്യക്തി ഈ പദ്ധതിയിൽ 30 ലക്ഷം രൂപ നിക്ഷേപിച്ചാൽ, അയാൾക്ക് 2.46 ലക്ഷം രൂപ വാർഷിക പലിശ ലഭിക്കും, അതായത് പ്രതിമാസം ഏകദേശം 20,500 രൂപ. ഇത് സ്ഥിര വരുമാനത്തിന്റെ ശക്തമായ സ്രോതസ്സായി മാറും, ഇത് റിട്ടയർമെറിനു ശേഷവും സാമ്പത്തികമായി സഹായിക്കും.
റിട്ടയർമെന്റിന് ശേഷം സുരക്ഷിതവും ലാഭകരവുമായ നിക്ഷേപത്തിനുള്ള മികച്ച ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. ഈ സ്കീം നിക്ഷേപകർക്ക് ഉയർന്ന പലിശനിരക്ക് നൽകുന്നു മാത്രമല്ല അവരുടെ പണം സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്നു. അതിനാൽ, റിട്ടയർമെന്റിന് ശേഷം സ്ഥിരമായ വരുമാനം ആസൂത്രണം ചെയ്യുന്നവർക്ക് ഈ പദ്ധതിയിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
