മുതിർന്ന പൗരൻമാർക്കായി നിരവധി നിക്ഷേപ പദ്ധതികളുണ്ട്. ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമ ജീവിതം ആഗ്രഹിക്കുന്ന ഓരോ മുതിർന്ന പൗരനും ബാക്കി ജീവിതം സുരക്ഷിതമായി ജീവിക്കണമെന്നായിരിക്കും ആഗ്രഹം. ആശുപത്രി ചിലവുകൾ, ദൈനംദിന ചെലവുകൾ എന്നിവക്ക് സ്ഥിരമായി ഒരു വരുമാനം ആവശ്യമായി വരുമ്പോൾ അത്തരം നിക്ഷേപങ്ങളെ ആളുകൾ പരിഗണിക്കുന്നു. അത്തരത്തിൽ 60 വയസ്സു കഴിഞ്ഞ മുതിർന്ന പൗരൻമാർക്ക് മാത്രം നിക്ഷേപിക്കാവുന്ന നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം.
പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതി ഉയർന്ന പലിശ നിരക്കോടെ റിട്ടയർമെൻ്റ് ജീവിതം സുരക്ഷിതമാക്കാൻ സഹായിക്കുന്നു. ഇത് പോസ്റ്റ് ഓഫീസ് ജനപ്രിയ പദ്ധതികളിലൊന്നാണ്. വാർഷികാടിസ്ഥാനത്തിലാണ് ഈ സ്കീമിൽ പലിശ നിശ്ചയിക്കുന്നത്. എന്നാൽ അത് പ്രതിമാസ വരുമാനത്തിലേക്ക് മാറ്റാം. നിലവിൽ 8.2 ശതമാനം പലിശ നിരക്കാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS) വാഗ്ദാനം ചെയ്യുന്നത്.
മുതിർന്ന പൗരൻമാർക്ക് മാത്രമായി നിക്ഷേപിക്കാവുന്ന പദ്ധതിയായതിനാൽ സുരക്ഷ 100 ശതമാനം ഉറപ്പാണ്. വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളിൽ നിന്നും വ്യത്യസ്തമായി എല്ലാ മാസവും സ്ഥിരമായ വരുമാനമാണ് SCSS വാഗ്ദാനം ചെയ്യുന്നത്. ഈ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിലൂടെ പ്രതിമാസം 40,100 രൂപ വരെ ഉറപ്പാക്കാം. എങ്ങനെയെന്ന് വിശദമായി അറിയാം;
ആർക്കെല്ലാം അപേക്ഷിക്കാം..?
മുകളിൽ പരാമർശിച്ചതു പോലെ 60 വയസ്സ് പൂർത്തിയായ മുതിർന്ന പൗരൻമാർക്ക് ഈ സ്കീമിൽ അപേക്ഷിക്കാൻ യോഗ്യതയുണ്ട്. എന്നാൽ 55 വയസിന് ശേഷം വോളന്റർലി റിട്ടയർമെന്റ് എടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും ഈ സ്കീമിൽ നിക്ഷേപം ആരംഭിക്കാം. മാത്രമല്ല നിങ്ങൾ സേനയിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ 50 വയസിന് ശേഷം SCSS അക്കൗണ്ട് തുറക്കാം.

എത്ര രൂപ വരെ നിക്ഷേപിക്കാം..?
ഈ സ്കീം പ്രകാരം ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്. എന്നാൽ പരമാവധി 30 ലക്ഷം വരെ ഒറ്റത്തവണയായി നിക്ഷേപിക്കാം. ഒറ്റത്തവണയായി നിക്ഷേപിച്ചാൽ 8.2% പലിശ നിരക്കിൽ പലിശ കണക്കാക്കാം. പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൻ്റെ കാലാവധി 5 വർഷമാണ്. ഈ കാലത്തേക്ക് 30 ലക്ഷം നിക്ഷേപിച്ചാൽ ഓരോ പാദത്തിലും 60,150 രൂപ പലിശയായി മാത്രം ലഭിക്കുന്നു. അങ്ങനെയെങ്കിൽ നിങ്ങൾക്ക് ലഭിക്കുന്ന പ്രതിമാസ വരുമാനം 20,050 രൂപയായിരിക്കും.
പ്രതിമാസം 40,100 രൂപ എങ്ങനെ കിട്ടും?
പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ 30 ലക്ഷം ഒറ്റത്തവണയായി നിക്ഷേപിച്ചാൽ എല്ലാ മാസവും 40,100 രൂപ ഉറപ്പാക്കാം. ഇവിടെ ഓരോ മുതിർന്ന പൗരനും നിക്ഷേപിക്കാം. ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ ജോയിൻ്റ് അക്കൗണ്ടിൽ ചേർത്ത് നിക്ഷേപിക്കാം. അല്ലെങ്കിൽ രണ്ട് സിംഗിൾ അക്കൗണ്ടായും നിക്ഷേപിക്കാം. രണ്ട് പേരും 30 ലക്ഷം വീതം നിക്ഷേപിച്ചാൽ 60 ലക്ഷം മൊത്തം നിക്ഷേപം കണക്കാക്കാം.
വെറും സിംഗിൾ അക്കൗണ്ടിൽ 30 ലക്ഷം നിക്ഷേപിച്ചാൽ പ്രതിവർഷം ഏകദേശം 2,46,000 രൂപ പലിശ ലഭിക്കും. അതായത് പ്രതിമാസം ഏകദേശം 20,500 രൂപയാണ് ലഭിക്കുന്നത്. എന്നാൽ ഭാര്യാഭർത്താക്കൻമാർ ഒരുമിച്ച് ഈ സ്കീമിൽ നിക്ഷേപം തുടങ്ങിയാൽ ഇരട്ടി വരുമാനമാണ് ഓരോ മാസവും ലഭിക്കുന്നത്. ഇങ്ങനെ നിക്ഷേപിച്ചാൽ റിട്ടയർമെൻ്റ് ജീവിതം കൂടുതൽ സുരക്ഷിതമാവും. മാത്രമല്ല ഓരോ വർഷവും 4 ലക്ഷത്തിലധികം പലിശ മാത്രം ലഭിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും



Click it and Unblock the Notifications