മുതിർന്ന പൗരൻമാർക്ക് അവരുടെ ഭാവി ജീവിതം സുരക്ഷിതമാക്കാൻ മികച്ച നിക്ഷേപങ്ങൾ ആവശ്യമാണ്. വാർദ്ധക്യ കാലത്ത് മറ്റുള്ളവരുടെ സഹായമില്ലാതെ സാമ്പത്തിക നേട്ടം ഉറപ്പാക്കാൻ സാധിക്കും. വാർദ്ധക്യത്തിൽ ആശുപത്രി വാസവും, രോഗങ്ങളും മാത്രമല്ല, ജീവിതം കൂടുതൽ ലളിതവും എന്നാൽ ആസ്വദിക്കേണ്ടതുമാണ്. സ്വാഭാവികമായും നിങ്ങൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. അതിനായി 100% സുരക്ഷിതമായ നിക്ഷേപങ്ങളിൽ മാത്രം നിക്ഷേപിക്കുക.
പോസ്റ്റ് ഓഫീസിന്റെ ജനപ്രിയമായ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപിച്ചാൽ റിസ്ക് ഇല്ലാതെ ഉറപ്പുള്ള നേട്ടം കൈവരിക്കാം, ഒപ്പം ആകർഷകമായ പലിശ നിരക്കും ഈ സ്കീമിന്റെ പ്രത്യേകതയാണ്. നിങ്ങളുെട വാർദ്ധക്യ കാലം സുഖകരമാവാൻ ഇതൊരു മികച്ച ഓപ്ഷനാണ്. 8 ശതമാനത്തിനു മുകളിലാണ് പലിശ നിരക്ക് വരുന്നത്. അതിനാൽ മുതിർന്ന പൗരൻമാർക്ക് ഉറപ്പുള്ള വരുമാനം നേടാൻ ഇതിലൂടെ സാധിക്കും.
എന്താണ് പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS)?
60 വയസ്സ് കഴിഞ്ഞവർക്ക് 5 വർഷത്തെ കാലാവധിയിലേക്ക് നിക്ഷേപിക്കാവുന്ന ഒരു മികച്ച സേവിംഗ്സ് സ്കീമാണിത്. പ്രായമാവുമ്പോൾ സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കാൻ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിലൂടെ സാധിക്കും. 55 വയസ്സിനു ശേഷം ജോലിയിൽ നിന്നും വിരമിക്കുന്നവർക്കും, 50 വയസ് കഴിഞ്ഞ് സേനയില്‍ നിന്ന് വിരമിച്ചവര്‍ക്കും ഇതില്‍ ചേരാവുന്നതാണ്. ഒറ്റത്തവണയായി വലിയ തുക ഇതിൽ നിക്ഷേപിച്ച് സമ്പാദിക്കാം.

നിക്ഷേപം തുടങ്ങി ഒരു വര്‍ഷത്തിനകം പലിശയില്ലാതെയും ഒരു വര്‍ഷത്തിനു ശേഷം 1.5% കിഴിവോടെയും രണ്ട് വര്‍ഷത്തിനു ശേഷം 1% കിഴിവോടെയും നിങ്ങൾക്ക് ആവശ്യമെങ്കിൽ ഈ തുക പിന്‍വലിക്കാം. കുറഞ്ഞത് 1000 രൂപയുണ്ടെങ്കിൽ ഈ സ്കീമിൽ നിക്ഷേപിച്ച് തുടങ്ങാം. എന്നാൽ സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിന്റെ പരമാവധി നിക്ഷേപ പരിധി 30 ലക്ഷം രൂപയാണ്. അതിനാൽ 30 ലക്ഷം വരെ ഒറ്റത്തവണയായി നിങ്ങൾക്ക് നിക്ഷേപിക്കാം.
ഈ സ്കീമിന് കീഴിൽ സിംഗിൾ അക്കൗണ്ടിന് പുറമേ ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. മാത്രമല്ല ഈ സ്കീമിന് നികുതി ഇളവുകൾ ലഭിക്കുന്നു. ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം 1.5 ലക്ഷം രൂപ വരെ നിങ്ങൾക്ക് വാർഷിക നികുതി ഇളവ് ലഭിക്കും.
പലിശ നിരക്ക്.....
പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺസ് സേവിംഗ് സ്കീമിൽ നിക്ഷേപിച്ചാൽ ഒരാൾക്ക് പ്രതിമാസം 20,000 രൂപ വരെ സമ്പാദിക്കാം. ഇവിടെ 8.2% പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. അതായത് സാധാരണയായി ബാങ്കുകൾ നൽകുന്ന പലിശ നിരക്കിനേക്കാൾ ഇത് വളരെ കൂടുതലാണ്.
എങ്ങനെയാണ് 20,000 രൂപ വരെ പ്രതിമാസ വരുമാനം ലഭിക്കുന്നത്?
നിങ്ങൾക്ക് വെറും 1000 രൂപ മുതൽ ഇവിടെ നിക്ഷേപിച്ച് ലക്ഷങ്ങൾ സമ്പാദിക്കാം. എന്നാൽ സ്ഥിരമായി പ്രതിമാസം 20,000 രൂപ വരെ വരുമാനം നേടുന്നത് എങ്ങനെ? പരിശോധിക്കാം.
ഒറ്റത്തവണയായി 30 ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിവർഷ പലിശ നിരക്ക് പ്രകാരം 2.46 ലക്ഷം രൂപ പലിശ മാത്രം ലഭിക്കും. ഈ പലിശ പ്രതിമാസ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ ഏകദേശം 20,000 രൂപയാവും. അതായത് എല്ലാ മാസവും ഒരു ഉറപ്പുള്ള വരുമാനം നിങ്ങൾക്ക് നേടാൻ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
