2025 ൽ ആർബിഐ അടിസ്ഥാന പലിശ നിരക്ക് കുറക്കുകയും കുറഞ്ഞ നിരക്കിൽ തന്നെ തുടരുകയും ചെയ്യുന്നുണ്ട്. പലിശ നിരക്ക് കുറച്ചതോടെ ഭവന വായ്പകൾക്ക് നേട്ടമാവുകയും പക്ഷേ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയുകയും ചെയ്ത്. ഇത് നിക്ഷേപകർക്കും വലിയ തിരിച്ചടിയായി. രാജ്യത്തെ പ്രമുഖ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപം അഥവാ എഫ്ഡി പലിശ നിരക്കുകൾ താഴേക്ക് വീഴുകയായിരുന്നു.
സുരക്ഷിതമായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ കൂടുതലും സ്ഥിര നിക്ഷേപങ്ങൾ പരിഗണിക്കുന്നു. എന്നാൽ പലിശ കുറഞ്ഞതോടെ പലരും മറ്റു സുരക്ഷിത നിക്ഷേപങ്ങളിലേക്ക് തിരിയുന്നുമുണ്ട്. പ്രധാനമായും പോസ്റ്റ് ഓഫീസ് പദ്ധതികളാണ് ആളുകൾ തിരഞ്ഞെടുക്കുന്നത്. സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്നതിനാൽ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന ചെറുകിട സമ്പാദ്യ പദ്ധതികളെല്ലാം സുരക്ഷിതമായിരിക്കും. മാത്രമല്ല ഉയർന്ന പലിശ വരുമാനവും ഉറപ്പാക്കാം.
മുൻനിര ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന എഫ്ഡികളുടെ പലിശ നിരക്ക് സാധാരണയായി 6% മുതൽ 7% വരെയാണ്. എന്നാൽ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന വിവിധ പദ്ധതികൾ 7 ശതമാനത്തിലും കൂടുതൽ പലിശ നിരക്ക് ഉറപ്പാക്കുന്നു. മാത്രമല്ല ചില പദ്ധതികൾക്ക് നികുതി ആനുകൂല്യങ്ങളും ലഭിക്കും.
ബാങ്ക് എഫ്ഡിയേക്കാൾ ഉയർന്ന പലിശയുള്ള പദ്ധതികൾ ഏതെല്ലാം?
- 2 വർഷത്തെ ടൈം ഡെപ്പോസിറ്റ് : 7.0% പലിശ നിരക്ക്
- 3 വർഷത്തെ ടൈം ഡെപ്പോസിറ്റ് : 7.1% പലിശ നിരക്ക്
- 5 വർഷത്തെ ടൈം ഡെപ്പോസിറ്റ് : 7.5% പലിശ നിരക്ക്
- സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം : 8.2% പലിശ നിരക്ക്
- പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി : 7.4% പലിശ നിരക്ക്
- നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് : 7.7% പലിശ നിരക്ക്
- പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) : 7.10% പലിശ നിരക്ക്
- കിസാൻ വികാസ് പത്ര : 7.5% പലിശ നിരക്ക്
- മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ് : 7.5% പലിശ നിരക്ക്
- സുകന്യ സമൃദ്ധി യോജന : 8.20% പലിശ നിരക്ക്

ഉയർന്ന എഫ്ഡി പലിശ നിരക്കുള്ള സ്വകാര്യ ബാങ്കുകൾ
7 ശതമാനവും അതിനു മുകളിലും പലിശ നിരക്കുള്ള ചില സ്വകാര്യ ബാങ്ക് എഫ്ഡികൾ ഇതാ;
- ബന്ധൻ ബാങ്ക് : 2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെ കാലാവധി- 7.2% പലിശ നിരക്ക്
- ഡിസിബി ബാങ്ക് : 37 മാസം മുതൽ 38 മാസം വരെ കാലാവധി - 7.2% പലിശ നിരക്ക്
- ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് : 450 ദിവസം മുതൽ 5 വർഷം വരെ കാലാവധി - 7% പലിശ നിരക്ക്
- ഇൻഡസ്ഇൻഡ് ബാങ്ക് : 555 ദിവസത്തെ കാലാവധി - 7% പലിശ നിരക്ക്
- ആർബിഎൽ ബാങ്ക് : 18 മാസം മുതൽ 3 വർഷം വരെ കാലാവധി - 7.2% പലിശ നിരക്ക്
- യെസ് ബാങ്ക് : 18 മാസം 1 ദിവസം മുതൽ 5 വർഷത്തിൽ താഴെ വരെ കാലാവധി - 7% പലിശ നിരക്ക്
പൊതുമേഖലാ ബാങ്കുകളായ എസ്ബിഐ, പിഎൻബി, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക് തുടങ്ങിയവയെല്ലാം 7 ശതമാനത്തിൽ കുറഞ്ഞ നിരക്കിലാണ് എഫ്ഡികൾക്ക് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. അതിനാൽ ഈ ബാങ്കുകളിൽ പണം നിക്ഷേപിച്ചാൽ നിങ്ങൾക്ക് വമ്പൻ തുക നേട്ടം ലഭിക്കണമെന്നില്ല.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications