സമ്പത്ത് വളരുമ്പോൾ നിങ്ങളുടെ ജീവിത നിലവാരവും വളരും. ഓരോ സ്കീമുകളിലും നിക്ഷേപം തുടങ്ങാൻ ആളുകൾക്ക് പലതരത്തിലുള്ള കാരണങ്ങൾ ഉണ്ടായേക്കാം. ഇതിൽ അപകട സാധ്യത കുറവുള്ള നിക്ഷേപങ്ങളോടാണ് പലർക്കും താത്പര്യം. അത്തരത്തിൽ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന ഒരു സ്കീമാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (TD) സ്കീം.
സത്യത്തിൽ പോസ്റ്റ് ഓഫീസിൻ്റെ ഒരു സ്ഥിര നിക്ഷേപ പ്ലാനാണ് ടൈം ഡെപ്പോസിറ്റ്. അതിനാൽ തന്നെ ഒറ്റത്തവണ നിക്ഷേപത്തിലൂടെ വലിയ തുക സമ്പാദിക്കാൻ സാധിക്കുന്നു. മാത്രമല്ല ഒരു സാധാരണ ബാങ്ക് എഫ്ഡിയേക്കാൾ ഉയർന്ന പലിശ നിരക്കാണ് സ്ഥിര നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നത്. അത് നിങ്ങളുടെ നിക്ഷേപം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. സ്കീമിനെ കുറിച്ച് വിശദമായി അറിയാം;
കാലാവധി
പ്രധാനമായും 4 തരത്തിലുള്ള കാലാവധിയിലാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് പ്രവർത്തിക്കുന്നത്. അതിനാൽ ഓരോ കാലാവധിക്കും വ്യത്യസ്ത പലിശ നിരക്കും ഉറപ്പാക്കാം. 1,2,3,5 എന്നിങ്ങനെയാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഇത് നിക്ഷേപകൻ്റെ താത്പര്യമനുസരിച്ച് കാലാവധി തിരഞ്ഞെടുക്കാം. സാധാരണയായി ആളുകൾ 5 വർഷത്തേക്കാണ് തിരഞ്ഞെടുക്കാറ്.

പലിശ നിരക്കും ആനുകൂല്യങ്ങളും
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിന് കീഴിൽ ഒരു വർഷത്തെ നിക്ഷേപത്തിന് 6.9% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 2 വർഷത്തെ നിക്ഷേപത്തിന് 7.0% പലിശ ലഭിക്കുന്നു. എന്നാൽ 3 വർഷത്തെ നിക്ഷേപത്തിന് 7.1 ശതമാനവും, 5 വർഷത്തെ കാലാവധിയിൽ പ്രതിവർഷം 7.5 ശതമാനവും പലിശ നിരക്ക് ഉറപ്പാക്കുന്നു.
5 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിലൂടെ കൂട്ടുപലിശയുടെ നേട്ടം ഉറപ്പാക്കാം. മാത്രമല്ല, ഈ പോസ്റ്റ് ഓഫീസ് സ്കീം ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം ആദായനികുതി കിഴിവ് നൽകുന്നുണ്ട്. ഇത് നിങ്ങൾക്ക് ഉയർന്ന വരുമാനം ലഭിക്കാൻ കാരണമാവുന്നു.
5 ലക്ഷം 10 ലക്ഷമായി വളരും
5 വർഷത്തെ കാലാവധിയിൽ 5 ലക്ഷം നിക്ഷേപിച്ചാൽ അത് ഇരട്ടിയാക്കാൻ സാധിക്കും. ഈ കാലാവധിയിൽ നിങ്ങൾക്ക് 7.5% വാർഷിക പലിശ നിരക്ക് ലഭിക്കുന്നതിനാൽ നിക്ഷേപിച്ച 5 ലക്ഷം ഏകദേശം 7,24,974 രൂപയായി വളരും. എന്നാൽ ഈ ഘട്ടത്തിൽ നിക്ഷേപം പിൻവലിക്കരുത്. വീണ്ടും അടുത്ത അഞ്ച് വർഷത്തേക്ക് കൂടെ നിക്ഷേപം തുടർന്നാൽ അത് 10,51,175 രൂപയായി വളരും. അതായത് 10 വർഷത്തിനുള്ളിൽ നിക്ഷേപം ഇരട്ടിയായി വളരുന്നു.
ബുദ്ധിയോടെ നിക്ഷേപം തുടർന്നാൽ ഇത്തരത്തിൽ ഇരട്ടി ലാഭം സ്വന്തമാക്കാം. അതിൽ കൂട്ടുപലിശയുടെ നേട്ടവും ലഭിക്കുന്നുണ്ട്. ഇവിടെ 10 വർഷത്തേക്ക് നിക്ഷേപിക്കുമ്പോൾ 5 ലക്ഷത്തിലധികം രൂപ പലിശ വരുമാനത്തിലൂടെയാണ് ലഭിക്കുന്നത്.
പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം എല്ലാ നിക്ഷേപകർക്കും ഉപകാരപ്രദമാണ്. നിങ്ങൾ ജോലിയിൽ നിന്നും വിരമിക്കുന്ന ഘട്ടത്തിൽ പോലും ഇതൊരു റിട്ടയർമെൻ്റ് വരുമാനം എന്ന നിലയിൽ ഉപയോഗിക്കാൻ സാധിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications