സാമ്പത്തിക സുരക്ഷ ഉറപ്പാക്കിക്കൊണ്ട് നിക്ഷേപിക്കാവുന്ന മികച്ച മാർഗമാണ് സ്ഥിര നിക്ഷേപം. സ്ഥിരമായി വരുമാനം ലഭിക്കുന്ന ഈ സ്കീം മറ്റു വിപണി നിക്ഷേപങ്ങളേക്കാൾ റിസ്ക് വളരെ കുറഞ്ഞവയാണ്. രാജ്യത്തെ എല്ലാ ബാങ്കുകളും സ്ഥിര നിക്ഷേപം അഥവാ എഫ്ഡി സ്കീമുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ബാങ്ക് പോലെ തന്നെ പോസ്റ്റ് ഓഫീസും, കെഎസ്എഫ്ഇയും മികച്ച സ്ഥിര നിക്ഷേപ സ്കീമുകൾ നൽകുന്നുണ്ട്. ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നതു പോലെ ദീർഘമായ കാലാവധികൾ നൽകുന്നില്ലെങ്കിലും ഉയർന്ന പലിശ നിരക്കാണ് പോസ്റ്റ് ഓഫീസും കെഎസ്എഫ്ഇയും നൽകുന്നത്.
2025ൽ ആർബിഐ തുടർച്ചയായ മൂന്ന് തവണയും റിപ്പോ നിരക്ക് കുറച്ചതോടെ ബാങ്ക് എഫ്ഡികളുടെ പലിശ നിരക്കുകൾ ഗണ്യമായി കുറഞ്ഞു. എന്നാൽ പോസ്റ്റ് ഓഫീസും കെഎസ്എഫ്ഇയും എഫ്ഡിക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. പോസ്റ്റ് ഓഫീസ് എഫ്ഡിയും കെഎസ്എഫ്ഇ എഫ്ഡിയും താരതമ്യം ചെയ്യാം. ഏതാണ് ഉയർന്ന പലിശ നിരക്ക് നൽകുന്നത് എന്നറിയാം.
പോസ്റ്റ് ഓഫീസ് എഫ്ഡി
ടൈം ഡെപ്പോസിറ്റ് എന്നറിയപ്പെടുന്ന പോസ്റ്റ് ഓഫീസ് എഫ്ഡി ഏറെ ജനപ്രിയമാണ്. നാല് വ്യത്യസ്ത കാലാവധിയിൽ നിക്ഷേപിക്കാവുന്ന സ്ഥിര നിക്ഷേപമാണിത്. പോസ്റ്റ് ഓഫീസ് സ്കീമുകൾ എപ്പോഴും സുരക്ഷിത നിക്ഷേപം വാഗ്ദാനം ചെയ്യുന്നു. 1,2,3,5 എന്നിങ്ങനെയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൻ്റെ കാലാവധി. നിലവിലെ പലിശ നിരക്ക് പരിശോധിച്ചാൽ 1 വർഷത്തേക്ക് 6.9 ശതമാനവും, രണ്ട് വർഷത്തേക്ക് 7 ശതമാനവും, മൂന്ന് വർഷത്തേക്ക് 7.1 ശതമാനവും, 5 വർഷത്തേക്ക് 7.5 ശതമാനവും ടൈം ഡെപ്പോസിറ്റ് വാഗ്ദാനം ചെയ്യുന്നു.

കെഎസ്എഫ്ഇ എഫ്ഡി
ഉയർന്ന നിരക്കിലുള്ള സ്ഥിര നിക്ഷേപങ്ങൾ കെഎസ്എഫ്ഇ നൽകുന്നു. ബാങ്കുകളിലെ എഫ്ഡി സ്കീമുകളുമായി ഏറെക്കുറെ സാമ്യമുണ്ടെങ്കിൽ പലിശ നിരക്കിൽ വലിയ വ്യത്യാസമുണ്ട്. കെഎസ്എഫ്ഇ 3 വർഷത്തെ കാലാവധിയിലേക്കാണ് എഫ്ഡി നൽകുന്നത്. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് പോലെ തന്നെ കെഎസ്എഫ്ഇ എഫ്ഡിയും മൂന്ന് തരത്തിലുള്ള പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ഒരു വർഷത്തെ കാലാവധിയിൽ കെഎസ്എഫ്ഇ 8.50% പലിശ നൽകുന്നു. 1 വർഷത്തിനു മുകളിലും 2 വർഷം വരെയുമുള്ള കാലാവധിയിൽ 8% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ 2 മുതൽ 3 വർഷം വരെ നിക്ഷേപിച്ചാൽ കെഎസ്എഫ്ഇ 7.75% പലിശ നിരക്ക് ഉറപ്പാക്കുന്നു.
3 വർഷത്തേക്ക് രണ്ട് സ്കീമിലും 5 ലക്ഷം വീതം നിക്ഷേപിച്ചാൽ എത്ര രൂപ മെച്യൂരിറ്റി ലഭിക്കും?
കെഎസ്എഫ്ഇ എഫ്ഡിയിൽ 3 വർഷത്തേക്ക് 5 ലക്ഷം നിക്ഷേപിച്ചാൽ 7.75% പലിശ കണക്കാക്കിയാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്നത് 6,29,474 രൂപയായിരിക്കും. അതായത് 3 വർഷത്തിൽ ലഭിക്കുന്ന മൊത്തം പലിശ 1,29,474 രൂപയായിരിക്കും.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽ 3 വർഷത്തേക്ക് 5 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന തുക 6,17,538 രൂപയായിരിക്കും. ഇവിടെ മൂന്ന് വർഷത്തേക്ക് 7.1% പലിശ നിരക്കിൽ ലഭിക്കുന്ന മൊത്തം പലിശ വരുമാനം 1,17,538 രൂപയായിരിക്കും.
ഈ കണക്ക് പ്രകാരം പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിനേക്കാൾ ഉയർന്ന പലിശയും മെച്യൂരിറ്റിയും കെഎസ്എഫ്ഇ എഫ്ഡി വാഗ്ദാനം ചെയ്യുന്നുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications