5 ലക്ഷം നിക്ഷേപിച്ചാൽ അത് 15 ലക്ഷമാകുമെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഇത് സാമ്പത്തിക തട്ടിപ്പല്ല, അതായത് സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതിയിലൂടെയാണ് ഈ നേട്ടം കൈവരിക്കാൻ സാധിക്കുന്നത്. അതെ സർക്കാരിൻ്റെ പോസ്റ്റ് ഓഫീസ് സ്കീമായ സ്ഥിര നിക്ഷേപം അഥവാ ടൈം ഡെപ്പോസിറ്റിലൂടെ നിക്ഷേപം മൂന്നിരട്ടിയാക്കാൻ സാധിക്കും.
ഈ സ്കീം ആദായ നികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നുണ്ട്. അതിനാൽ നിക്ഷേപത്തിലൂടെയുള്ള വരുമാനവും സുരക്ഷിതമായിരിക്കും. സാധാരണയായി 1 മുതൽ 5 വർഷം വരെയാണ് ടൈം ഡെപ്പോസിറ്റിൻ്റെ കാലാവധി.
ഇവിടെ നിങ്ങൾ ഒറ്റത്തവണയായി നിക്ഷേപം ആരംഭിച്ചാൽ 4 വ്യത്യസ്ത കാലാവധികൾ തിരഞ്ഞെടുക്കാനും സാധിക്കും. 1 വർഷം, 2 വർഷം, 3 വർഷം, 5 വർഷം എന്നിങ്ങനെയാണ് ഈ നാല് കാലാവധികൾ. ഈ കാലവധികൾക്കെല്ലാം വ്യത്യസ്ത പലിശ നിരക്കായിരിക്കും വാഗ്ദാനം ചെയ്യുന്നത്.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് പലിശ നിരക്ക്
- 1 വർഷത്തെ എഫ്ഡി: 6.9%
- 2 വർഷത്തെ എഫ്ഡി: 7%
- 3 വർഷത്തെ എഫ്ഡി: 7.1%
- 5 വർഷത്തെ എഫ്ഡി: 7.5%
5 ലക്ഷം എങ്ങനെ 15 ലക്ഷമാവും?
പോസ്റ്റ് ഓഫീസിൻ്റെ ഈ സ്ഥിര നിക്ഷേപത്തിൽ നിങ്ങൾ 5 ലക്ഷം നിക്ഷേപിച്ചാൽ അത് എങ്ങനെയാണ് 15 ലക്ഷമായി വളർത്തുന്നത്. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽ 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ 7.5 ശതമാനം നിരക്കിൽ പലിശ വരുമാനം മാത്രം 2,24,947 രൂപ ലഭിക്കും. അതായത് 5 വർഷത്തെ കാലാവധി അവസാനിക്കുമ്പോൾ മെച്യൂരിറ്റി തുക 7,24,974 രൂപയായിരിക്കും.
എന്നാൽ ഈ ഘട്ടത്തിൽ പണം പിൻവലിച്ചാൽ നിങ്ങൾക്ക് 15 ലക്ഷത്തിലേക്ക് എത്താൻ സാധിക്കില്ല. അതിനായി കാലാവധി നീട്ടണം. നിങ്ങൾക്ക് അടുത്ത അഞ്ച് വർഷത്തേക്ക് കൂടെ നിക്ഷേപ കാലാവധി നീട്ടാം. അടുത്ത 5 വർഷത്തേക്കുള്ള നിക്ഷേപ തുക 7,24,974 രൂപയാണ്. 5 വർഷത്തെ കാലാവധി അവസാനിപ്പിക്കുമ്പോൾ ഈ തുക 10,48,783 രൂപയായി വളരും. ഈ കാലാവധിയിൽ നിങ്ങൾക്ക് ലഭിക്കുന്ന പലിശ വരുമാനം 3,24,634 രൂപയായിരിക്കും. അതായത് 10 വർഷം കൊണ്ട് പലിശയിനത്തിൽ മാത്രം ലഭിക്കുന്നത് 5,49,608 രൂപയാണ്.
അതിനു ശേഷം മൂന്നാമത്തെ തവണയും നിങ്ങൾക്ക് കാലാവധി നീട്ടാൻ സാധിക്കും. അടുത്ത 5 വർഷത്തേക്ക് നിക്ഷേപം തുടർന്നാൽ നിങ്ങളുടെ നിലവിലെ നിക്ഷേപം 10,48,783 രൂപയാണ്. ഈ 5 വർഷത്തെ മൊത്തം പലിശ വരുമാനം 4,70,167 രൂപയാണ്. അതായത് മൊത്തം 15 വർഷത്തെ കാലാവധി അവസാനിക്കുമ്പോൾ ലഭിക്കുന്ന മെച്യൂരിറ്റി തുക 15,19,775 രൂപയും, 15 വർഷം കൊണ്ട് ലഭിക്കുന്ന പലിശ വരുമാനം 10,19775 രൂപയുമാണ്. ഈ ഘട്ടത്തിലാണ് നിങ്ങളുടെ നിക്ഷേപം മൂന്നിരട്ടിയായി വളരുന്നത്.
ടൈം ഡെപ്പോസിറ്റിൻ്റെ കാലാവധി എങ്ങനെ നീട്ടാം?
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ അക്കൗണ്ട് തുറക്കുന്ന സമയത്ത് നിങ്ങൾക്ക് കാലാവധി നീട്ടാൻ ആവശ്യപ്പെടാം. നിലവിലെ കാലാവധി പൂർത്തിയാകുന്ന സമയത്തും കാലാവധി നീട്ടാൻ ആവശ്യപ്പെടാം. ഒരു കാലാവധി അവസാനിക്കുമ്പോൾ ലഭിച്ചിരുന്ന പലിശ നിരക്ക് തന്നെയായിരിക്കും കാലാവധി നീട്ടുമ്പോഴും ലഭിക്കുന്നത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications