പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ ജനങ്ങൾക്ക് വലിയ നേട്ടം നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റ് ഓഫീസിനു കീഴിലുള്ള എല്ലാ ചെറുകിട സമ്പാദ്യ പദ്ധതികൾക്കും ജനപ്രീതി കൂടുതലാണ്. ഏത് പോസ്റ്റ് ഓഫീസ് സ്കീമിൽ നിക്ഷേപിച്ചാലും വലിയ ലാഭം കിട്ടും. മാത്രമല്ല ഈ നിക്ഷേപങ്ങൾക്ക് 100% സുരക്ഷയും ഉറപ്പാക്കാം. ഇതുപോലെ ലാഭം നേടാവുന്ന ഒരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം.
നികുതി ആനുകൂല്യങ്ങളോടെ എല്ലാവർക്കും നിക്ഷേപിക്കാവുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. അതായത് കുട്ടികൾക്കും മുതിർന്നവർക്കും പ്രായമായവർക്കും ഒരുപോലെ ഈ സ്കീമിൽ നിക്ഷേപിച്ച് സമ്പാദിക്കാം. പലിശയിലൂടെ മാത്രം ലക്ഷങ്ങൾ നേടാം.
എന്താണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്?
ഇത് പോസ്റ്റ് ഓഫീസിന്റെ ഒരു ചെറുകിട സമ്പാദ്യ പദ്ധതിയാണ്. ഒരു സ്ഥിര നിക്ഷേപം പോലെ ഈ സ്കീമിനെ കണക്കാക്കാം. 5 വർഷം വരെയാണ് ഈ നിക്ഷേപത്തിന്റെ കാലാവധി. അതായത് 1, 2, 3, 4, 5 വർഷങ്ങളായി നിങ്ങൾക്ക് നിക്ഷേപിക്കാം. ഇതിലൂടെ ഉയർന്ന നേട്ടം കൈവരിക്കാം. പലിശ കണക്കാക്കുന്നത് ത്രൈമാസ കോമ്പൗണ്ടിംഗിന്റെ അടിസ്ഥാനത്തിലാണ്. ഈ പലിശ വർഷാവസാനത്തിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തും. അക്കൗണ്ട് ആരംഭിക്കുമ്പോൾ ഏത് പലിശയാണോ ഈ സ്കീം വാഗ്ദാനം ചെയ്യുന്നത് അതേ പലിശയിൽ കാലാവധി പൂർത്തിയാവുന്നതു വരെ ലാഭം കിട്ടും.
ഓരോ നിക്ഷേപത്തിനും അതിലൂടെ എത്ര പലിശ കിട്ടുന്നു എന്നതാണ് പ്രധാനം. ഉയർന്ന ലാഭം ആര് നൽകുന്നു എന്നതും ചിന്തിക്കും. പോസ്റ്റ് ഓഫീസ് എന്നും മികച്ച വരുമാനം നൽകുന്നു.

പലിശ എത്രയാണ്?
ഈ നിക്ഷേപത്തിലൂടെ മികച്ച പലിശയും നേട്ടങ്ങളും ഉറപ്പാക്കാം. നിലവിൽ ഈ സ്കീമിന് 7.5 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ ഏപ്രിൽ വരെ 7% പലിശ നിരക്കായിരുന്നു. എന്നാൽ അതിനു ശേഷമാണ് 7.5 എന്ന ശതമാനത്തിലേക്ക് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിൻ്റെ പലിശ നിരക്ക് ഉയർന്നത്. ഈ ഉയർന്ന പലിശ ഉറപ്പുള്ള വരുമാനവും നിങ്ങൾക്ക് നൽകുന്നു. നേട്ടങ്ങൾക്കൊപ്പം നികുതി ആനുകൂല്യങ്ങളും ഈ നിക്ഷേപത്തിലൂടെ നിങ്ങൾക്ക് ഉറപ്പാക്കാം.
നിങ്ങൾക്ക് 1, 2, 3, 4, 5 എന്നിങ്ങനെ വ്യത്യസ്ത കാലാവധികളിൽ നിക്ഷേപിക്കാം. ഓരോ വർഷത്തെ നിക്ഷേപങ്ങൾക്കും വ്യത്യസ്ത പലിശ നിരക്കാണ് ലഭിക്കുന്നത്. 1 വർഷത്തെ നിക്ഷേപത്തിന് 6.9 ശതമാനം പലിശയും, രണ്ടോ മൂന്നോ വർഷത്തേക്കുള്ള നിക്ഷേപത്തിന് 7 ശതമാനവും ലഭിക്കും. 5 വർഷത്തേക്ക് നിക്ഷേപിക്കുമ്പോൾ നിങ്ങൾക്ക് 7.5% പലിശ ലഭിക്കും. അഞ്ച് വർഷം കൊണ്ട് നിക്ഷേപകർക്ക് വലിയ നേട്ടം ലഭിക്കുന്നു.
പലിശ മാത്രം ലക്ഷങ്ങൾ.....
നിങ്ങൾ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ അഞ്ച് വർഷ കാലാവധിയിലേക്ക് 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ 7.5% പലിശ നിരക്ക് പ്രകാരം നിങ്ങൾക്ക് 2,24,974 രൂപ പലിശ ലഭിക്കും. അതിനാൽ കാലാവധി പൂർത്തിയാകുമ്പോൾ ആകെ തുക 7,24,974 രൂപയാവും. പലിശ മാത്രം നിങ്ങൾക്ക് ലക്ഷങ്ങൾ സമ്പാദിക്കാൻ സാധിക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications