ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസുമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ സമ്പാദ്യ പദ്ധതികളെ എല്ലാകാലത്തും ജനപ്രിയമാക്കുന്നത്. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ളവർക്കും വ്യത്യസ്ത വരുമാനമുള്ളവർക്കും അവരുടെ ഹ്രസ്വകാല - ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തികരിക്കാൻ ഉപകരിക്കുന്ന വിവിധ പദ്ധതികൾ പോസ്റ്റ് ഓഫീസ് രൂപകൽപ്പന ചെയ്തിട്ടുണ്ട്. അത്തരത്തിൽ ചെറിയ നിക്ഷേപത്തിലൂടെ വലിയ നേട്ടം സ്വന്തമാക്കാൻ സാധിക്കുന്ന പദ്ധതികളിൽ നികുതി ആനുകൂല്യങ്ങളും സർക്കാർ വാഗ്ദാനം ചെയ്യുന്നു. അങ്ങനെ നികുതി ആനുകൂല്യം ലഭിക്കുന്ന ലക്ഷങ്ങൾ പലിശ ലഭിക്കുന്ന ഒരു പദ്ധതിയെക്കുറിച്ച് വിശദമായി നോക്കാം. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം അഥവ സ്ഥിര നിക്ഷേപം. അഞ്ച് വർഷത്തേക്കുള്ള പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപ പദ്ധതിയിൽ പണം സുരക്ഷിതമായി സൂക്ഷിക്കാനും മികച്ച റിട്ടേൺസ് നേടാനും സാധിക്കുന്നു.
പലപ്പോഴും ആളുകൾ നിക്ഷേപത്തിനായി നോക്കുന്നത് അവരുടെ പണം സുരക്ഷിതവും അതിലൂടെ അവർക്ക് മികച്ച വരുമാനം ലഭിക്കുന്നതുമായ ഒരു സ്ഥലമാണ്. ഈ സാഹചര്യത്തിൽ, ഇപ്പോൾ പോസ്റ്റ് ഓഫീസ് നടത്തുന്ന ചെറുകിട സമ്പാദ്യ പദ്ധതികൾ വളരെ ജനപ്രിയമാണ്. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിനെക്കുറിച്ച് പറയുമ്പോൾ, ഇത് വലിയ പലിശയും മികച്ച നേട്ടങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതിയിലെ നിക്ഷേപത്തിന് ലഭിക്കുന്ന പലിശ 7.5 ശതമാനമാണ്. 2023 ഏപ്രിലിലാണ് അഞ്ച് വർഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ 7 ശതമാനത്തിൽ നിന്നും 7.5 ശതമാനത്തിലേക്ക് ഉയർത്തുന്നത്.

പോസ്റ്റ് ഓഫീസിറെ ഈ സ്കീമിന് കീഴിൽ, നിങ്ങൾക്ക് വ്യത്യസ്ത കാലാവധികളിൽ നിക്ഷേപിക്കാം. ഇതിൽ 1 വർഷം, 2 വർഷം, 3 വർഷം, 5 വർഷം എന്നിങ്ങനെ പണം നിക്ഷേപിക്കാം. ഒരു വർഷത്തെ നിക്ഷേപത്തിന് 6.9 ശതമാനം പലിശയും രണ്ടോ മൂന്നോ വർഷത്തേക്കുള്ള നിക്ഷേപത്തിന് 7 ശതമാനവും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽ 5 വർഷത്തേക്ക് നിക്ഷേപിക്കുമ്പോൾ 7.5 ശതമാനവും പലിശ ലഭിക്കും. ഈ പദ്ധതി അഞ്ച് വർഷം കൊണ്ട് നിക്ഷേപകരുടെ പണം ഇരട്ടിയാക്കുന്നു.
ഒരു നിക്ഷേപകന് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽ അഞ്ച് വർഷത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിക്കുകയും 7.5 ശതമാനം നിരക്കിൽ പലിശ ലഭിക്കുകയും ചെയ്താൽ, ഈ കാലയളവിൽ അയാൾക്ക് നിക്ഷേപത്തിന് 2,24,974 രൂപ പലിശ ലഭിക്കും. അതേസമയം, കാലാവധി പൂർത്തിയാകുമ്പോൾ ആകെ തുക 7,24,974 രൂപയായി ഉയരും. അതായത് പലിശയിനത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ആനുകൂല്യം ലഭിക്കും.
ടൈം ഡെപ്പോസിറ്റ് സ്കീമിൽ, ആദായനികുതി വകുപ്പ് നിയമം 1961-ലെ സെക്ഷൻ 80C പ്രകാരം ഉപഭോക്താവിന് നികുതി ഇളവിന്റെ ആനുകൂല്യവും നൽകിയിട്ടുണ്ട്. ഈ സേവിംഗ് സ്കീമിൽ, ഒരൊറ്റ അക്കൗണ്ടോ ജോയിൻ്റ് അക്കൗണ്ടോ തുറക്കാവുന്നതാണ്. 10 വയസ്സിന് മുകളിലുള്ള കുട്ടിയുടെ അക്കൗണ്ട് അവന്റെ/അവളുടെ കുടുംബാംഗം മുഖേന തുടങ്ങാം. ഇതിൽ കുറഞ്ഞത് 1000 രൂപയിൽ അക്കൗണ്ട് തുറക്കാം. ഇതിൽ പലിശ പണം വാർഷികാടിസ്ഥാനത്തിൽ ചേർക്കുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
