സമ്പാദ്യ ശീലം ചെറുപ്പം തൊട്ടേ തുടങ്ങുന്നത് നല്ലതാണ്. ചെറിയ നിക്ഷേപങ്ങളിലൂടെയാണ് വലിയ നേട്ടങ്ങൾ സ്വന്തമാക്കുന്നത്. എല്ലാവർക്കും ഒരേപോലെ സുരക്ഷിതമായി നിക്ഷേപിക്കാവുന്ന ഓപ്ഷനാണ് സ്ഥിര നിക്ഷേപം അഥവാ എഫ്.ഡി. രാജ്യത്തെ എല്ലാ പ്രമുഖ ബാങ്കുകളും എഫ്.ഡി സ്കീമുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും പോസ്റ്റ് ഓഫീസും എഫ്.ഡി സ്കീമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
പലപ്പോഴും ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കിനേക്കാൾ ഉയർന്ന നിരക്കായിരിക്കും പോസ്റ്റ് ഓഫീസ് ഉറപ്പാക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പോസ്റ്റ് ഓഫീസിൻ്റെ ടൈം ഡെപ്പോസിറ്റ് സ്കീമിലൂടെ ഉറപ്പുള്ള വരുമാനം ലഭിക്കും. പോസ്റ്റ് ഓഫീസ് സാധാരണക്കാർക്ക് നിരവധി നിക്ഷേപ ഓപ്ഷനുകൾ നൽകുന്നുണ്ട്. എന്നാൽ അവയിൽ നിന്നും വ്യത്യസ്തമായി 4 പലിശ നിരക്കുള്ള നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം.
എന്താണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (ടിഡി) സ്കീം?
സാധാരണ ബാങ്ക് എഫ്.ഡിയുടെ അതേ സ്വഭാവമുള്ള സ്കീമാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം. ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകതയാണ് നാല് വ്യത്യസ്ത പലിശ നിരക്കുകൾ. അതായത് നാല് കാലാവധികളിലായിട്ടാണ് ഈ പലിശകൾ നിശ്ചയിച്ചിരിക്കുന്നത്. ഇവിടെ 1 വർഷം, 2 വർഷം, 3 വർഷം, 5 വർഷം എന്നീ കാലയളവിലേക്ക് പോസ്റ്റ് ഓഫീസ് ടിഡി അക്കൗണ്ടുകൾ തുറക്കുക. 6.9 ശതമാനം മുതൽ 7.5 ശതമാനം വരെയാണ് ഈ സ്കീമിലൂടെ നിക്ഷേപകർക്ക് പലിശ ലഭിക്കുന്നത്.
18 വയസ്സുള്ള ആർക്കും ഈ സ്കീമിൽ നിക്ഷേപിക്കാം. പ്രായപൂർത്തിയാവാത്ത കുട്ടികൾക്കു വേണ്ടി അവരുടെ രക്ഷിതാക്കൾക്ക് അക്കൗണ്ട് തുറക്കാവുന്നതാണ്. നിങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 1000 രൂപ മുതൽ നിക്ഷേപിക്കാം. പക്ഷേ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. ഈ സ്കീമിന് കീഴിൽ അക്കൗണ്ടുകൾ തുറക്കുന്നതിനും നിയന്ത്രണമില്ല.

ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽ നിക്ഷേപിച്ച തുകയ്ക്കും നികുതി ആനുകൂല്യം ലഭിക്കും.
നിലവിലെ പലിശ നിരക്കുകൾ
- ഒരു വർഷത്തെ നിക്ഷേപം - 6.9% പലിശ നിരക്ക്
- രണ്ട് വർഷത്തെ നിക്ഷേപം - 7.0% പലിശ നിരക്ക്
- മൂന്ന് വർഷത്തെ നിക്ഷേപം - 7.1% പലിശ നിരക്ക്
- അഞ്ച് വർഷത്തെ നിക്ഷേപം - 7.5% പലിശ നിരക്ക്
ഉയർന്ന പലിശയുള്ള എഫ്.ഡിയിൽ നിക്ഷേപിക്കാം, ഈ 6 ബാങ്കുകളെ മറന്നോ? പുതുക്കിയ പലിശ നിരക്കുകൾ ഇതാ
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ നിങ്ങൾ 5 വർഷത്തേക്ക് 5 ലക്ഷം നിക്ഷേപിച്ചാൽ അത് 10 ലക്ഷമായി വളരും. അതിന് തന്ത്രപരമായി നിക്ഷേപിക്കണം. 5 വർഷത്തേക്ക് 7.5 ശതമാനം പലിശയാണ് ലഭിക്കുന്നത്. നിങ്ങൾ 5 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മൊത്തം നേട്ടം 7,24,974 രൂപ. അതായത് ഈ കാലയളവിൽ പലിശയിനത്തിൽ മാത്രം 2,24,974 രൂപ ലഭിക്കും. മെച്യൂരിറ്റി തുക.
എന്നാൽ നിങ്ങളുടെ നിക്ഷേപം അഞ്ച് വർഷത്തിൽ അവസാനിപ്പിക്കാതെ 10 വർഷത്തെ കാലാവധിയിലേക്ക് ഉയർത്തുക. അങ്ങനെയെങ്കിൽ 10 വർഷം കൊണ്ട് പലിശ മാത്രം 5,51,175 രൂപ ലഭിക്കും. ഇവിടെ മെച്യൂരിറ്റി തുകയായി 10,51,175 രൂപ ഉറപ്പാക്കാം. അതായത് നിങ്ങൾ 10 വർഷത്തേക്ക് അഞ്ച് ലക്ഷം നിലനിർത്തിയാൽ ഇരട്ടിയിലധികം തുക തിരിച്ചു ലഭിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications