ഒരു വലിയ തുക സമ്പാദിക്കാൻ ആഗ്രഹമുണ്ടോ? എവിടെ നിക്ഷേപിച്ചാൽ പണം വളരും എന്നാണോ ഓർക്കുന്നത്? നിങ്ങളുടെ നിക്ഷേപം കുറഞ്ഞ കാലം കൊണ്ട് വളരണമെന്നാണ് ആഗ്രഹമെങ്കിൽ പോസ്റ്റ് ഓഫീസ് സ്കീമുകളിൽ നിക്ഷേപിക്കാം. ഇവിടെ നിരവധി സ്കീമുകൾ നിലനിൽക്കുന്നുണ്ടെങ്കിലും നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കാൻ മികച്ച ഓപ്ഷൻ പോസ്റ്റ് ഓഫീസ് ടൈം ടെപ്പോസിറ്റ് സ്കീമാണ്
കുട്ടികളുടെ ഭാവി, വിവാഹം, വിദ്യാഭ്യാസം തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് വേണ്ടി ഇവിടെ നിക്ഷേപിച്ചാൽ ആവശ്യം വരുമ്പോൾ പോസ്റ്റ് ഓഫീസ് ടൈം ടെപ്പോസിറ്റിലൂടെ നേട്ടം ഉറപ്പാണ്. ഈ സ്കീമിലൂടെ നിങ്ങളുടെ പണം മൂന്നിരട്ടിയാക്കാം. ഈ സ്കീമിന് ഒരു ഫിക്സഡ് ഡെപ്പോസിറ്റിന്റെ സ്വഭാവ സവിശേഷതകളുണ്ട്. നിങ്ങൾക്ക് 5 വർഷത്തെ കാലാവധിയിലേക്ക് ഇവിടെ നിക്ഷേപിക്കാം. ബാങ്ക് എഫ്.ഡി വാഗ്ദാനം ചെയ്യുന്നതിനേക്കാൾ അധിക ലാഭം പോസ്റ്റ് ഓഫീസ് ടൈം ടെപ്പോസിറ്റിലൂടെ നിങ്ങൾക്ക് ഉറപ്പാക്കാം.
പോസ്റ്റ് ഓഫീസ് ടൈം ടെപ്പോസിറ്റ് സ്കീം പലിശ
പോസ്റ്റ് ഓഫീസിന്റെ ഈ സ്കീം 7.5 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 1,2,3,5 എന്നിങ്ങനെ ഓരോ വർഷത്തേക്കും മാത്രമായി നിക്ഷേപിക്കാനും സാധിക്കും. അതിനു പ്രത്യേകം പലിശ നിരക്കാണ്.
1 വർഷത്തെ അക്കൗണ്ട് - 6.9% വാർഷിക പലിശ
2 വർഷത്തെ അക്കൗണ്ട് - 7.0% വാർഷിക പലിശ
3 വർഷത്തെ അക്കൗണ്ട് - 7.1% വാർഷിക പലിശ
5 വർഷത്തെ അക്കൗണ്ട് - 7.5% വാർഷിക പലിശ

നിങ്ങൾ പോസ്റ്റ് ഓഫീസ് ടൈം ടെപ്പോസിറ്റിൽ 7 ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിച്ചാൽ 20 ലക്ഷത്തിനു മുകളിൽ സമ്പാദിക്കാം. ഈ നേട്ടം എങ്ങനെ കൈവരിക്കാമെന്ന് നോക്കാം.
7 ലക്ഷം നിക്ഷേപിച്ചാൽ 21 ലക്ഷം കിട്ടും
ഈ സ്കീമിൽ 7 ലക്ഷം നിക്ഷേപിച്ചാൽ 21 ലക്ഷം വരെ എങ്ങനെ നേടാം? 7.5 ശതമാനം പലിശ കണക്കാക്കിയാൽ 5 വർഷം കൊണ്ട് ഈ 7 ലക്ഷം വളരും. കാലാവധി പൂർത്തിയാവുമ്പോൾ 10,14,964 രൂപ നിങ്ങൾക്ക് ലഭിക്കും. അതായത് പലിശ മാത്രം 3,14,964 രൂപ നേടാം. എന്നാൽ ഈ തുക പിൻവലിക്കാതെ അടുത്ത 5 വർഷത്തേക്ക് കൂടെ നിക്ഷേപത്തിന്റെ കാലാവധി നീട്ടുക. അത് പണം വീണ്ടും വളരാൻ അനുവദിക്കും.
അടുത്ത 5 വർഷത്തേക്ക് കാലാവധി നീട്ടിയതിനാൽ മൊത്തം 10 വർഷത്തെ കാലാവധി വരും. 10 വർഷം കൊണ്ട് പലിശ മാത്രം 7,71,644 രൂപ നേടും. അപ്പോൾ മൊത്തം മെച്വ്യൂരിറ്റി തുക 14,71,644 രൂപയായിരിക്കും. ഇത് നിങ്ങളുടെ നിക്ഷേപത്തിന്റെ ഇരട്ടിയിലധികമായി വളരുന്നു. എന്നാൽ ഈ അവസരത്തിൽ പണം പിൻവലിക്കുന്നതിനു പകരം, വീണ്ടും കാലാവധി അടുത്ത 5 വർഷത്തേക്ക് കൂടെ നീട്ടുക. അതായത് മൊത്തം 15 വർഷം കാലാവധി കണക്കാക്കാം.
15 വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപിച്ച 7 ലക്ഷം രൂപ 21,33,808 രൂപയായി വളരും. പലിശ മാത്രം 14,33,808 രൂപ ലഭിക്കും. ഇവിടെ നിക്ഷേപത്തിന്റെ ഇരട്ടിത്തുക പലിശയിനത്തിൽ നിങ്ങൾക്ക് ലഭിക്കുന്നു.
പോസ്റ്റ് ഓഫീസ് സ്കീമുകളിൽ മൂന്നിരട്ടി ലാഭം നേടുന്ന ഏറ്റവും മികച്ച നിക്ഷേപമാണിത്. ഭാവിയിലെ വലിയ ലക്ഷ്യങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് ടൈം ടെപ്പോസിറ്റ് സ്കീം ഉചിതമായ മാർഗമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications