പോസ്റ്റ് ഫീസും ബാങ്കുകൾ പോലെയുള്ള നിരവധി നിക്ഷേപ പദ്ധതികൾ വാഗ്ധാനം ചെയ്യുന്നുണ്ട്. അവയിൽ നിങ്ങൾക്ക് നല്ല പലിശ ലഭിക്കും. ആ സ്കീമുകളിൽ ഒന്നാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം അഥവാ പോസ്റ്റ് ഓഫീസ് എഫ്ഡി. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
1, 2, 3, 5 വര്‍ഷത്തേക്കായാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്വീകരിക്കുന്നത്.
നിങ്ങൾക്ക് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽ കുറഞ്ഞത് 1000 രൂപ നിക്ഷേപിക്കാം, പരമാവധി പരിധിയില്ല.
നിങ്ങൾക്ക് എത്ര അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാം, അക്കൗണ്ടിന് ഒരു നിയന്ത്രണവുമില്ല.
അക്കൗണ്ട് തുറക്കുന്ന സമയത്ത് എന്ത് പലിശനിരക്ക് ഉണ്ടോ, അതേ പലിശ നിരക്ക് അക്കൗണ്ട് കാലയളവ് പൂർത്തിയാകുന്നതുവരെ ബാധകമായിരിക്കും.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിലെ നിങ്ങളുടെ നിക്ഷേപത്തിൻ്റെ പലിശ ത്രൈമാസ കോമ്പൗണ്ടിംഗിൻ്റെ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. ഈ പലിശ വർഷാവസാനം നിങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടും.
അക്കൗണ്ട് തുറന്ന തീയതി മുതൽ കൃത്യം ഒരു വർഷം പൂർത്തിയാകുമ്പോൾ പലിശ നിങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിക്കും.
18 വയസ്സുള്ള ആർക്കുംഅക്കൗണ്ട് തുറക്കാം. രക്ഷിതാക്കൾക്ക് കുട്ടികൾക്കായി അക്കൗണ്ട് തുറക്കാവുന്നതാണ്.
10 വയസ്സ് പൂർത്തിയായ ഒരു കുട്ടിക്ക് അവൻ്റെ ഒപ്പ് ഉപയോഗിച്ച് അക്കൗണ്ട് പ്രവർത്തിപ്പിക്കാം. സ്വന്തം പേരിലും ഈ അക്കൗണ്ട് തുടങ്ങാം.

പലിശ നിരക്കുകൾ
ഒരു വർഷത്തെ അക്കൗണ്ട് - 6.9% വാർഷിക പലിശ
രണ്ട് വർഷത്തെ അക്കൗണ്ട് - 7.0% വാർഷിക പലിശ
മൂന്ന് വർഷത്തെ അക്കൗണ്ട് - 7.1% വാർഷിക പലിശ
അഞ്ച് വർഷത്തെ അക്കൗണ്ട് - 7.5% വാർഷിക പലിശ
ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ സ്കീമിൻ്റെ പലിശ ഏകദേശം ഇരട്ടിയാണ്.
നികുതി ആനുകൂല്യങ്ങൾ
1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം പോസ്റ്റ് ഓഫീസിൽ 5 വർഷത്തെ കാലാവധിയുള്ള ടൈം ഡെപ്പോസിറ്റ് അക്കൗണ്ടിൽ നിക്ഷേപിച്ച തുകയ്ക്കും നികുതി ഇളവിൻ്റെ ആനുകൂല്യം ലഭിക്കും. 5 വർഷത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് നികുതി ആനുകൂല്യങ്ങൾ ലഭ്യമല്ല. ഡെപ്പോസിറ്റ് കാലാവധി പൂർത്തിയാകുന്നതിന് മുമ്പുതന്നെ പണം പിൻവലിക്കാം, എന്നാൽ പിഴ ഈടാക്കും.
5 ലക്ഷം 10 ലക്ഷം രൂപയാക്കാം
5 വർഷത്തെ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ 5 ലക്ഷം രൂപ നിങ്ങൾ നിക്ഷേപിക്കുന്നു എന്ന് കരുതുക. 7.5 ശതമാനം പലിശ ലഭിക്കും. അതായത് 2,24,974 രൂപയാണ് 5 വർഷം കൊണ്ട് ആകെ ലഭിക്കുന്ന പലിശ. മെച്യൂരിറ്റി തുക 7,24,974 രൂപ. എന്നാൽ നിങ്ങൾ ഈ അക്കൗണ്ട് അഞ്ച് വർഷത്തേക്ക് കൂടി നീട്ടുകയാണെങ്കിൽ, ആ കാലയളവിലെ നിങ്ങളുടെ പലിശ 5,51,175 രൂപയും മെച്യൂരിറ്റി തുക 10,51,175 രൂപയും ആയിരിക്കും. അതായത് 5 ലക്ഷം രൂപയ്ക്ക് 10 വർഷം കൊണ്ട് 5 ലക്ഷം രൂപ പലിശയായി ലഭിക്കുമെന്ന് സാരം.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ശ്രദ്ധിക്കുക; എക്സ്പെൻസ് റേഷ്യോയിലെ ചെറിയ മാറ്റം നിങ്ങളുടെ ലാഭത്തെ കുറയ്ക്കുമോ?

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
