രാജ്യത്ത് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും നിരവധി വൈവിധ്യമാർന്ന നിക്ഷേപ പദ്ധതികൾ വാഗ്ധാനം ചെയ്യുന്നുണ്ട്. എന്നാൽ ഓരോ നിക്ഷേപ പദ്ധതികളുടേയും കാലാവധിയും ലഭിക്കുന്ന പലിശ നിരക്കും വ്യത്യസ്ഥമായിരിക്കും. കുറഞ്ഞ കാലയളവിൽ മികച്ച പലിശ ലഭിക്കുന്ന പദ്ധതി തിരയുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഒരു പദ്ധതി ഇന്ത്യൻ പോസ്റ്റ് ഓഫീസ് വാഗ്ധാനം ചെയ്യുന്നുണ്ട്. ആ പദ്ധതിയുടെ പേരാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം. പദ്ധതിയെക്കുറിച്ച് നമുക്ക് വിശദമായി അറിയാം.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
1, 2, 3, 5 വര്‍ഷത്തേക്കായാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്വീകരിക്കുന്നത്. ഒരു വർഷത്തേക്ക് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽ പണം നിക്ഷേപിച്ചാൽ 6.9 ശതമാനം പലിശ ലഭിക്കും. രണ്ട് വർഷത്തേക്ക് നിക്ഷേപിച്ചാൽ ഏഴ് ശതമാനം പലിശ ലഭിക്കും. മൂന്ന് വർഷത്തേക്ക് പണം നിക്ഷേപിക്കുമ്പോൾ, നിക്ഷേപകന് 7.1 ശതമാനം പലിശയും അഞ്ച് വർഷത്തെ ടൈം ഡെപ്പോസിറ്റിന് 7.5 ശതമാനം പലിശയും നൽകും. 5 വർഷത്തെ കാലാവധിയുള്ള നിക്ഷേപം വീണ്ടും അഞ്ച് വർഷത്തേക്ക് കൂടി നീട്ടാനും സാധിക്കും.

പദ്ധതിയിൽ ആർക്കൊക്കെ അംഗങ്ങളാകാം
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽ വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. മൂന്ന് പേരെയാണ് പരമാവധി ജോയിന്റ് അക്കൗണ്ട് ഉൾപ്പെടുത്താൻ സാധിക്കുക. 18 വയസിന് മുകളിലുള്ളവര്‍ക്ക് ടൈം ഡെപ്പോസിറ്റ് സേവിംഗ്സ് സ്കീം അക്കൗണ്ട് ആരംഭിക്കാം. പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് ആരംഭിക്കാംം. 10 വയസ് പൂര്‍ത്തിയായവര്‍ക്ക് സ്വന്തം പേരിലും അക്കൗണ്ട് ആരംഭിക്കാം. ഒരാൾക്ക് ഒന്നിലധികം അക്കൗണ്ട് ആരംഭിക്കുന്നതിന് തടസങ്ങളില്ല.
നിക്ഷേപ തുക
1000 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപ തുക. പരമാവധി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. പലിശ നിരക്ക് ത്രൈമാസത്തിൽ അവലോകനം ചെയ്യും. എന്നാൽ അക്കൗണ്ട് ആരംഭിക്കുന്ന കാലത്തെ പലിശ നിരക്ക് കാലാവധിയോളം ലഭിക്കും. ത്രൈമാസ കോമ്പൗണ്ടിംഗ് രീതിയിലാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന്റെ പലിശ കണക്കാക്കുക. പക്ഷേ വര്‍ഷാവസാനത്തില്‍ മാത്രമെ പലിശ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുകയുള്ളൂ.
നികുതി ആനുകൂല്യങ്ങൾ
1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം പോസ്റ്റ് ഓഫീസിൽ 5 വർഷത്തെ കാലാവധിയുള്ള ടൈം ഡെപ്പോസിറ്റ് അക്കൗണ്ടിൽ നിക്ഷേപിച്ച തുകയ്ക്കും നികുതി ഇളവിൻ്റെ ആനുകൂല്യം ലഭിക്കും. 5 വർഷത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് നികുതി ആനുകൂല്യങ്ങൾ ലഭ്യമല്ല. ഡെപ്പോസിറ്റ് കാലാവധി പൂർത്തിയാകുന്നതിന് മുമ്പുതന്നെ പണം പിൻവലിക്കാം, എന്നാൽ പിഴ ഈടാക്കും.

5 ലക്ഷം 10 ലക്ഷം രൂപയാക്കാം
5 വർഷത്തെ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ 5 ലക്ഷം രൂപ നിങ്ങൾ നിക്ഷേപിക്കുന്നു എന്ന് കരുതുക. 7.5 ശതമാനം പലിശ ലഭിക്കും. അതായത് 2,24,974 രൂപയാണ് 5 വർഷം കൊണ്ട് ആകെ ലഭിക്കുന്ന പലിശ. മെച്യൂരിറ്റി തുക 7,24,974 രൂപ. എന്നാൽ നിങ്ങൾ ഈ അക്കൗണ്ട് അഞ്ച് വർഷത്തേക്ക് കൂടി നീട്ടുകയാണെങ്കിൽ, ആ കാലയളവിലെ നിങ്ങളുടെ പലിശ 5,51,175 രൂപയും മെച്യൂരിറ്റി തുക 10,51,175 രൂപയും ആയിരിക്കും.
അതായത് 5 ലക്ഷം രൂപയ്ക്ക് 10 വർഷം കൊണ്ട് 5 ലക്ഷം രൂപ പലിശയായി ലഭിക്കുമെന്ന് സാരം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications