ഈ സാമ്പത്തീക വര്‍ഷത്തിലെ സെപ്തംബര്‍ വരെയുള്ള രണ്ടാം പാദത്തിലും ചെറുകിട നിക്ഷേപ സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയിരിക്കുന്നത് ഏറെ ആശ്വാസകരമായ നടപടി തന്നെയാണ്.
ഈ സാമ്പത്തീക വര്‍ഷത്തിലെ സെപ്തംബര്‍ വരെയുള്ള രണ്ടാം പാദത്തിലും ചെറുകിട നിക്ഷേപ സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയിരിക്കുന്നത് ഏറെ ആശ്വാസകരമായ നടപടി തന്നെയാണ്. പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ പലതുമുണ്ട്. ഇവയ്ക്ക് സര്‍ക്കാറിന്റെ പിന്തുണയുണ്ട് എന്നതാണ് ഇവയുടെ പ്രധാന ആകര്‍ഷണീയത. അതായത് നിക്ഷേപത്തിന് പരിപൂര്‍ണ സുരക്ഷിതത്വമുണ്ടാകുമെന്നര്ഥം.
പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി
മികച്ച ആദായം നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്ന ചില പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്. ഈ നിക്ഷേപ പദ്ധതികളില്‍ നിക്ഷേപം നടത്തിയാല്‍ എത്ര കാലം കൊണ്ട് നിങ്ങളുടെ സമ്പാദ്യം ഇരട്ടിയായി വളരുമെന്ന് നമുക്കൊന്ന് പരിശോധിക്കാം.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
1 വര്‍ഷം മുതല്‍ 3 വര്‍ഷം വരെയുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 5.5 ശതമാനമാണ്. നിങ്ങള്‍ ഇതില്‍ നിക്ഷേപിക്കുകയാണെഹ്കില് ഏകദേശം 13 വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങളുടെ നിക്ഷേപ തുക ഇരട്ടിയായി മാറും. അതുപോലെ, 5 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റുകള്‍ക്ക് 6.7 ശതമാനം നിരക്കില്‍ പലിശ ലഭിക്കുകയാണെങ്കിള് നിങ്ങളുടെ നിക്ഷേപം ഇരട്ടിയാകാനെടുക്കുന്ന സമയം 10 വര്‍ഷത്തോളമാണ്.
പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട്
നിങ്ങള്‍ പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയാണെങ്കില്‍ ആ തുക ഇരട്ടിയായി വര്‍ധിക്കുന്നതിന് നിങ്ങള്‍ കുറച്ചധികം സമയം കാത്തിരിക്കേണ്ടി വരും. കാരണം വര്‍ഷം 4.0 ശതമാനമാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. അതായത് നിങ്ങള്‍ പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപം നടത്തിയാല്‍ നിലവിലെ പലിശ നിരക്കില്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിയാകുവാന്‍ 18 വര്‍ഷങ്ങളെടുക്കും.
പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീം
6.6 ശതമാനമാണ് പോസ്റ്റ് ഓഫീസ് മന്ത്ലി സ്കീമില്‍ നിലവില്‍ ലഭിക്കുന്ന പലിശ നിരക്ക്. ഈ പലിശ നിരക്കില്‍ നിങ്ങള്‍ നിക്ഷേപം നടത്തിയാല്‍ നിങ്ങളുടെ നിക്ഷേപ തുക 10.91 വര്‍ഷങ്ങള്‍ കൊണ്ട് ഇരട്ടിയായി മാറും.
പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീം
നിലവില്‍ 7.4 ശതമാനമാണ് പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീം വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. 9.73 വര്‍ഷങ്ങള്‍ കൊണ്ട് ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്ന നിങ്ങളുടെ തുക ഇരട്ടിയായി മാറും.
പോസ്റ്റ് ഓഫീസ് പിപിഎഫ്
15 വര്‍ഷ കാലയളവുള്ള ഈ പോസ്റ്റ് ഓഫീസ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിലവില്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 7.1 ശതമാനമാണ്. ഈ നിരക്കില്‍ നിങ്ങളുടെ നിക്ഷേപ തുക ഇരട്ടിയാകാനെടുക്കുന്ന സമയം 10.14 വര്‍ഷമാണ്.
പോസ്റ്റ് ഓഫീസ് സുകന്യ സമൃദ്ധി അക്കൗണ്ട്
നിലവില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് സുകന്യ സമൃദ്ധി അക്കൗണ്ടില്‍ വാഗ്ദാനം ചെയ്യുന്നത്. 7.6 ശതമാനമാണ് പോസ്റ്റ് ഓഫീസ് സുകന്യ സമൃദ്ധി അക്കൗണ്ടില്‍ നിലവില്‍ ലഭിക്കുന്ന പലിശ നിരക്ക്. പെണ് കൂട്ടികളുടെ പേരിലാണ് പോസ്റ്റ് ഓഫീസ് സുകന്യ സമൃദ്ധി അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക. നിലവിലെ പലിശ നിരക്കില്‍ 9.47 വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങളുടെ നിക്ഷേപ തുക ഇരട്ടിയാകും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
