സ്ഥിര നിക്ഷേപത്തോട് എന്നും നിക്ഷേപകർക്ക് പ്രത്യേക ഇഷ്ടമാണ്. ഉറപ്പായ വരുമാനം, സുരക്ഷ എന്നീ രണ്ട് കാരണങ്ങൾ ചൂട്ടിക്കാട്ടിയാണ് നിക്ഷേപകർ സ്ഥിര നിക്ഷേപത്തിന് തയ്യാറാകുന്നത്. എന്നാൽ ഭൂരിപക്ഷം ആളുകളും കരുതിയിരിക്കുന്നത് ബാങ്കുകളിൽ മാത്രമാണ് സ്ഥിര നിക്ഷേപം നടത്താൻ സാധിക്കുകയുള്ളു എന്നാണ്. എന്നാൽ അത് തെറ്റാണ്. കാരണം രാജ്യത്തെ പോസ്റ്റ് ഓഫീസുകളും വ്യത്യസ്ത കാലാവധികളുള്ള സ്ഥിര നിക്ഷേപങ്ങൾ വാഗ്ധാനം ചെയ്യുന്നുണ്ട്.
സുരക്ഷിത നിക്ഷേപത്തോടൊപ്പം മികച്ച വരുമാനവും നൽകുന്ന പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങൾ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് എന്നാണ് അറിയപ്പെടുന്നത്. എന്താണ് ടൈം ഡെപ്പോസിറ്റുകളുടെ പ്രത്യേകതയെന്നും പലിശ നിരക്ക് എത്രയാണെന്നും നമുക്ക് നോക്കാം.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
പോസ്റ്റ് ഓഫീസിലെ ടൈം ഡെപ്പോസിറ്റ് അക്കൗണ്ടിന് കീഴിൽ, 1 വർഷത്തെ നിക്ഷേപത്തിന് 6.9% പലിശയും 2 വർഷത്തേക്ക് 7.0% പലിശയും 3 വർഷം വരെ FD-ക്ക് 7.1% പലിശയും 5 വർഷത്തേക്ക് നിക്ഷേപത്തിന് 7.5% പലിശയും ലഭ്യമാണ്. 1000 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപ തുക. പരമാവധി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം.
കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് എടുക്കാം
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽ വ്യക്തിഗത അക്കൗണ്ടും ജോയിന്‍റ് അക്കൗണ്ടും ആരംഭിക്കാം. മൂന്ന് പേരെയാണ് പരമാവധി ജോയിന്‍റ് അക്കൗണ്ട് ഉൾപ്പെടുത്താൻ സാധിക്കുക. 18 വയസിന് മുകളിലുള്ളവര്‍ക്ക് ടൈം ഡെപ്പോസിറ്റ് സേവിംഗ്‌സ് സ്‌കീം അക്കൗണ്ട് ആരംഭിക്കാം. പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് ആരംഭിക്കാം. 10 വയസ് പൂര്‍ത്തിയായവര്‍ക്ക് സ്വന്തം പേരിലും അക്കൗണ്ട് ആരംഭിക്കാം. ഒരാൾക്ക് ഒന്നിലധികം അക്കൗണ്ട് ആരംഭിക്കുന്നതിന് തടസങ്ങളില്ല.

5 വർഷത്തെ നിക്ഷേപം
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിലൂടെ മികച്ച ലാഭമുണ്ടാക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ 5 വർഷം കാലാവധിയുള്ള നിക്ഷേപം തിരഞ്ഞെടുക്കണം. കാരണം ഈ നിക്ഷേപം കലാവധി അവസാനിച്ചാൽ 5 വർഷത്തേക്ക് കൂടി നീട്ടാൻ സാധിക്കും. അങ്ങനെ ചെയ്താൽ നിക്ഷേപിച്ച തുകയേക്കാൾ കൂടുതൽ സമ്പാദ്യം നേടാൻ സാധിക്കും.
നിക്ഷേപ തുകയുടെ ഇരട്ടി പലിശയായി നേടാം
പോസ്റ്റ് ഓഫീസ് 5 വർഷത്തെ ടൈം ഡിപ്പോസിറ്റിന് 7.5% പലിശ നൽകുന്നു. നിങ്ങൾ 5 ലക്ഷം രൂപ 10 വർഷത്തേക്ക് നിക്ഷേപിച്ചാൽ 5,51,175 രൂപ പലിശയായി ലഭിക്കും. അതായത് കാലാവധി പൂർത്തിയാകുമ്പോൾ 10,51,175 രൂപ നേടാം.
4 ലക്ഷം നിക്ഷേപിച്ചാൽ, 7.5 ശതമാനം പലിശ നിരക്കിൽ, 10 വർഷത്തിനുള്ളിൽ 4,40,940 പലിശയായി ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക 8,40,940 ആയിരിക്കും.
3 ലക്ഷം രൂപയാണ് നിക്ഷേപ തുകയെങ്കിൽ 10 വർഷം പൂർത്തിയാകുമ്പോൾ പലിശയിലൂടെ മാത്രം ലഭിക്കുന്ന തുക 3,30,705 രൂപ ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ ആകെ 6,30,705 രൂപ ലഭിക്കും.

2 ലക്ഷം നിക്ഷേപിച്ചാൽ 2,20,470 രൂപ പലിശയായി ലഭിക്കും. കാലാവധി 4,20,470 രൂപയും നേടാം. 10 വർഷത്തേക്ക് സ്കീമിൽ 1,00,000 രൂപ നിക്ഷേപിച്ചാൽ പലിശയായി 1,10,235 രൂപ ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ 2,10,235 രൂപ നേടാം.
നികുതി ആനുകൂല്യങ്ങൾ
1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം പോസ്റ്റ് ഓഫീസിൽ 5 വർഷത്തെ കാലാവധിയുള്ള ടൈം ഡെപ്പോസിറ്റ് അക്കൗണ്ടിൽ നിക്ഷേപിച്ച തുകയ്ക്കും നികുതി ഇളവിൻ്റെ ആനുകൂല്യം ലഭിക്കും. 5 വർഷത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് നികുതി ആനുകൂല്യങ്ങൾ ലഭ്യമല്ല.
More From GoodReturns

ക്രെഡിറ്റ് കാർഡ് ബില്ലും ഇഎംഐയും ഇന്ന് അടയ്ക്കേണ്ടതുണ്ടോ? അക്കൗണ്ടിൽ പണം ഉറപ്പാക്കി പിഴ ഒഴിവാക്കാം!

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications