സുരക്ഷിത നിക്ഷേപം ആഗ്രഹിക്കുന്നവർ സ്ഥിര നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നു. ബാങ്ക് എഫ്ഡികൾ പോലെ സുരക്ഷിതമായി നിക്ഷേപിക്കാവുന്ന സമ്പാദ്യ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (POTD). ഇത് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന ഒരു തരം സ്ഥിര നിക്ഷേപമാണ്. പോസ്റ്റ് ഓഫീസ് പദ്ധതിയായതിനാൽ സുരക്ഷിത നിക്ഷേപമായി കണക്കാക്കാം. മാത്രമല്ല ഇവ ബാങ്ക് എഫ്ഡികളേക്കാൾ സുരക്ഷിതമാണ് എന്നതാണ് പ്രധാനം.
ബാങ്കുകൾ പ്രധാനമായും 7 മുതൽ 10 വർഷം വരെയുള്ള കാലയളവിൽ നിരവധി കാലാവധിയുള്ള എഫ്ഡികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ പോസ്റ്റ് ഓഫീസിൻ്റെ ഈ സ്കീം 5 വർഷത്തെ കാലയളവിൽ 4 വ്യത്യസ്ത കാലാവധികൾ നൽകുന്നു. അത് ഓരോ കാലാവധിയിലും വ്യത്യസ്ത പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു.
ആർബിഐ സമീപ കാലങ്ങളിലായി റിപ്പോ നിരക്ക് കുറച്ചിട്ടുണ്ട്. തുടർച്ചയായി മൂന്ന് തവണയായി മൊത്തം 100 ബേസിസ് പോയിൻ്റാണ് കുറഞ്ഞത്. അതിനാൽ ആർബിഐയുടെ കീഴിലുള്ള എല്ലാ ബാങ്കുകളും അവയുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും കുറച്ചിട്ടുണ്ട്. എന്നാൽ പോസ്റ്റ് ഓഫീസ് അതിൻ്റെ പലിശ നിരക്കുകൾ മാറ്റമില്ലാതെ തന്നെ തുടരുന്നു.
ഇന്ത്യ പോസ്റ്റ് നാല് കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. ഇവ നിലവിലെ ബാങ്ക് എഫ്ഡികളേക്കാൾ താരതമ്യേന കൂടുതലാണെന്ന് കണക്കാക്കാം. എല്ലാ പാദത്തിലും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെയും ബാങ്ക് നിക്ഷേപങ്ങളുടെയും പലിശ നിരക്കുകൾ പരിശോധിക്കുന്നുണ്ട്. ചില ഘട്ടങ്ങളിൽ അവ പരിഷ്കരിക്കുന്നുമുണ്ട്.

2025-26 സാമ്പത്തിക വർഷത്തിലെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ, പോസ്റ്റ് ഓഫീസ് എഫ്ഡി പലിശ നിരക്കുകൾ എത്രയന്ന് പരിശോധിക്കാം;
- 1 വർഷത്തെ കാലാവധിയുള്ള എഫ്ഡി: 6.9% പലിശ നിരക്ക്
- 2 വർഷത്തെ കാലാവധിയുള്ള എഫ്ഡി: 7.0% പലിശ നിരക്ക്
- 3 വർഷത്തെ കാലാവധിയുള്ള എഫ്ഡി: 7.1% പലിശ നിരക്ക്
- 5 വർഷത്തെ കാലാവധിയുള്ള എഫ്ഡി: 7.5% പലിശ നിരക്ക്
റിപ്പോ നിരക്ക് കുറഞ്ഞതിൻ്റെ ഭാഗമായി രാജ്യത്തെ വിവിധ ബാങ്കുകളെല്ലാം സ്ഥിര നിക്ഷേപ പലിശകൾ കുറച്ചിട്ടുണ്ട്. എന്നാൽ പോസ്റ്റ് ഓഫീസ് നിക്ഷേപ നിരക്കുകളിൽ മാറ്റമില്ല.
പ്രധാന ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ
- എസ്‌ബിഐ ഒരു വർഷത്തെ എഫ്ഡിക്ക് 6.25% പലിശ വാഗ്ദാനം ചെയ്യുന്നു. 2 വർഷത്തെ എഫ്ഡിക്ക് 6.45 ശതമാനവും, 3 വർഷത്തെ എഫ്ഡിക്ക് 6.30 ശതമാനവും, 5 വർഷത്തെ എഫ്ഡിക്ക് 6.05 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു.
- എച്ച്ഡിഎഫ്സി ബാങ്ക് ഒരു വർഷത്തെ എഫ്ഡിക്ക് 6.25% പലിശയും 2 വർഷത്തെയും മൂന്ന് വർഷത്തെയും കാലാവധിയുള്ള എഫ്ഡിക്ക് 6.45% പലിശ നൽകുന്നു. 5 വർഷത്തേക്ക് 6.40 ശതമാനവും പലിശ നേടാം.
- ഐ.സി.ഐ.സി.ഐ ബാങ്ക് 1 വർഷത്തെ എഫ്ഡിയിൽ 6.25% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 2 വർഷത്തേക്ക് 6.50%, 3 വർഷത്തേക്കും അഞ്ച് വർഷത്തേക്കും 6.60% പലിശ നിരക്ക് ഉറപ്പാക്കാം.
- പിഎൻബി വാഗ്ദാനം ചെയ്യുന്ന എഫ്ഡിയിൽ ഒരു വർഷം, 2 വർഷം, 3 വർഷം എന്നീ കാലാവധികളിൽ 6.40% പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 5 വർഷത്തേക്ക് 6.50 ശതമാനവും പലിശ ഉറപ്പാക്കാം.
- ബാങ്ക് ഓഫ് ബറോഡ ഒരു വർഷം, 2 വർഷം, 3 വർഷം എന്നീ കാലാവധിയുള്ള എഫ്ഡികൾക്ക് 6.50% പലിശ നിരക്ക് നൽകുന്നു. 5 വർഷത്തെ കാലാവധിയിൽ 6.40% പലിശ നിരക്ക് ഉറപ്പാക്കാം.
ബാങ്ക് എഫ്ഡിയേക്കാൾ ഉയർന്ന പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ വാഗ്ദാനം ചെയ്യുന്നത്. ബാങ്ക് എഫ്ഡികൾ തിരഞ്ഞെടുക്കുമ്പോൾ അതിൻ്റെ കാലാവധിയും പലിശ നിരക്കും പരിശോധിക്കുക. പോസ്റ്റ് ഓഫീസ് നിക്ഷേപത്തിനേക്കാൾ ഉയർന്ന പലിശ നൽകുന്ന നിക്ഷേപങ്ങളുണ്ടെങ്കിൽ അവ പരിഗണിക്കാം. ഏത് നിക്ഷേപമാണെങ്കിലും ഈ കാര്യങ്ങൾ ആദ്യം പരിഗണിക്കണം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications