പണം സമ്പാദിക്കാൻ നിരവധി വഴികളുണ്ട്. റിസ്ക് എടുക്കാൻ താത്പര്യമുള്ളവർക്ക് ഓഹരി വിപണിയിലും, മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കാം. എന്നിട്ടും ആളുകൾ സ്ഥിര നിക്ഷേപങ്ങളെ ഇപ്പോഴും പരിഗണിക്കുന്നു. അതിനു കാരണം സ്ഥിര നിക്ഷേപങ്ങൾ സുരക്ഷിതവും, സ്ഥിരമായ വരുമാനം നൽകുന്നു എന്നതുമാണ്. എല്ലാ ബാങ്കുകളും ബാങ്ക് ഇതര സ്ഥാപനങ്ങളും എഫ്ഡി സ്കീമുകൾ നൽകുന്നുണ്ട്. സമീപകാലത്ത് ബാങ്കുകളെല്ലാം അതിൻ്റെ എഫ്ഡി പലിശ നിരക്കുകൾ പരിഷ്കരിച്ചിട്ടുണ്ട്.
ബാങ്കുകൾ പോലെ പോസ്റ്റ് ഓഫീസും മികച്ച എഫ്ഡി പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സത്യത്തിൽ ബാങ്കുകളാണോ അതോ പോസ്റ്റ് ഓഫീസാണോ മികച്ച വരുമാനമുള്ള എഫ്ഡി സ്കീമുകൾ വാഗ്ദാനം ചെയ്യുന്നത്?
എസ്‌ബിഐ, പിഎൻബി, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ തുടങ്ങിയ പ്രമുഖ ബാങ്കുകളും പോസ്റ്റ് ഓഫീസും വാഗ്ദാനം ചെയ്യുന്ന 3 വർഷത്തെ കാലാവധിയുള്ള എഫ്ഡിയിൽ നിക്ഷേപിക്കുന്നുണ്ടോ? ഈ ബാങ്കുകളും പോസ്റ്റ് ഓഫീസും നൽകുന്ന ഏറ്റവും പുതിയ പലിശ നിരക്കുകൾ അനുസരിച്ച് 13 ലക്ഷം വീതം നിക്ഷേപിച്ചാൽ ഏത് സ്കീം ഉയർന്ന വരുമാനം നൽകുമെന്ന് അറിയാം.
എസ്‌ബിഐ എഫ്‌ഡി
സാധാരണ നിക്ഷേപകർക്ക് മൂന്ന് വർഷത്തെ കാലാവധിയിൽ 6.30% പലിശയും, മുതിർന്ന പൗരന്മാർക്ക് 6.80% പലിശ നിരക്കും എസ്ബിഐ എഫ്ഡി വാഗ്ദാനം ചെയ്യുന്നു. ഇതു പ്രകാരം ഇവിടെ 3 വർഷത്തേക്ക് 13 ലക്ഷം നിക്ഷേപിച്ചാൽ സാധാരണ നിക്ഷേപകർക്ക് കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്നത് 15,68,142 രൂപയായിരിക്കും. ഇതേ നിക്ഷേപത്തിൽ മുതിർന്ന പൗരന്മാർക്ക് കാലാവധി പൂർത്തിയാകുമ്പോൾ 15,91,45 രൂപയും ലഭിക്കും.

പിഎൻബി എഫ്ഡി
പഞ്ചാപ് നാഷണൽ ബാങ്ക് അഥവാ പിഎൻബി സാധാരണ ഉപഭോക്താക്കൾക്ക് 3 വർഷത്തെ കാലാവധിയുള്ള എഫ്ഡിയിൽ 6.40% പലിശ നിരക്ക് നൽകുന്നു. എന്നാൽ മുതിർന്ന പൗരന്മാർക്ക് 6.90% പലിശ നിരക്കും ലഭിക്കുന്നു. ഈ കാലാവധിയിൽ പിഎൻബി എഫ്ഡിയിൽ 13 ലക്ഷം നിക്ഷേപിച്ചാൽ സാധാരണ നിക്ഷേപകർക്ക് കാലാവധി പൂർത്തിയാകുമ്പോൾ 15,72,780 രൂപ ഉറപ്പാക്കാം. എന്നാൽ 3 വർഷം കൊണ്ട് മുതിർന്ന പൗൻമാർക്ക് കാലാവധി പൂർത്തിയാകുമ്പോൾ 15,96,157 രൂപയും ലഭിക്കും.
എഫ്ഡിഎഫ്സി ബാങ്ക് എഫ്ഡി
3 വർഷത്തെ കാലാവധിയുള്ള എഫ്ഡിക്ക് എച്ച്ഡിഎഫ്സി ബാങ്ക് സാധാരണ പൗരൻമാർക്ക് 6.45% പലിശ നിരക്ക് നൽകുന്നു. എന്നാൽ മുതിർന്ന പൗരന്മാർക്ക് 6.95% പലിശയും നൽകുന്നു. ഈ കാലാവധിയിൽ 13 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ സാധാരണ പൗരൻമാർക്ക് 15,75,103 രൂപയും, മുതിർന്ന പൗരൻമാർക്ക് 15,98,513 രൂപയും ലഭിക്കും.
ഐസിഐസിഐ ബാങ്ക് എഫ്ഡി
ഈ ബാങ്ക് സാധാരണ നിക്ഷേപകർക്ക് 3 വർഷത്തെ കാലാവധിയുള്ള എഫ്ഡിക്ക് 6.60% പലിശയും മുതിർന്ന പൗരന്മാർക്ക് 7.10% പലിശയും വാഗ്ദാനം ചെയ്യുന്നു. 3 വർഷ കാലാവധിയിൽ സാധാരണ പൗരൻമാർ ഈ എഫ്ഡിയിൽ 13 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക 15,82,093 രൂപയായിരിക്കും. എങ്കിൽ ഇതേ നിക്ഷേപത്തിന് മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്ന മെച്യൂരിറ്റി തുക 16,05,598 രൂപയായിരിക്കും.
പോസ്റ്റ് ഓഫീസ് എഫ്ഡി
പോസ്റ്റ് ഓഫീസ് സാധാരണയായി എല്ലാ നിക്ഷേപകർക്കും ഒരുപോലെ പലിശ നൽകുന്നു. നിലവിൽ എല്ലാ നിക്ഷേപകർക്കും 3 വർഷത്തെ കാലാവധിയിൽ 7.10% പലിശ വാഗ്ദാനം ചെയ്യുന്നു. 3 വർഷത്തേക്ക് ഈ എഫ്ഡിയിൽ 13 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്നത് 16,05,598 രൂപയായിരിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബജാജ്, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications