മിക്ക മാതാപിതാക്കളും തങ്ങളുടെ കുട്ടികളുടെ പേരില്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) അക്കൗണ്ട് ആരംഭിക്കാറുണ്ട്. എന്നാല്‍ പലരും കുറച്ചു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അതവസാനിപ്പിക്കുകയും ചെയ്യും.
മിക്ക മാതാപിതാക്കളും തങ്ങളുടെ കുട്ടികളുടെ പേരില്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) അക്കൗണ്ട് ആരംഭിക്കാറുണ്ട്. എന്നാല്‍ പലരും കുറച്ചു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അതവസാനിപ്പിക്കുകയും ചെയ്യും. യഥാര്‍ഥത്തില്‍ നിങ്ങളുടെ കുട്ടിയ്ക്കായി പിപിഎഫ് അക്കൗണ്ട് ആരംഭിക്കുന്നത് തീര്‍ച്ചയായും വളരെ നല്ല ഒരു സാമ്പത്തീക തീരുമാനമാണ്. അതേ സമയം പിപിഎഫിന്റെ നേട്ടങ്ങള്‍ നിങ്ങളുടെ കുട്ടിയ്ക്ക് ലഭിക്കണമെങ്കില്‍ അക്കൗണ്ട് സ്ഥിരമായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്.
പിപിഎഫ് അക്കൗണ്ടില്‍ സ്ഥിരത
എന്തുകൊണ്ട് പിപിഎഫ് അക്കൗണ്ടില്‍ സ്ഥിരത ആവശ്യമാണെന്ന് ഒരു ഉദാഹരണത്തോടെ നമുക്ക് നോക്കാം. നിങ്ങള്‍ നിങ്ങളുടെ 10 വയസ്സുള്ള മകള്‍ക്കായി ഒരു പിപിഎഫ് അക്കൗണ്ട് ആരംഭിച്ചു എന്ന് കരുതുക. പ്രതിമാസം 500 രൂപ വിഹിതത്തോടെയാണ് നിങ്ങള്‍ ആരംഭിക്കുന്നത്. പിന്നീട് അവള്‍ക്ക് 60 വയസ്സ് പൂര്‍ത്തിയാകുന്നത് വരെ അവള് നിക്ഷേപം തുടരുകയും ചെയ്യും. നിക്ഷേപത്തില്‍ നിന്നുള്ള ശരാശരി ആദായം 7 ശതമാനമാണെന്നിരിക്കട്ടെ. അങ്ങനെയെങ്കില്‍ ആവള് പിപിഎഫിലൂടെ ആകെ സമ്പാദിക്കുന്ന തുക 27,86,658 രൂപയായിരിക്കും. 50 വര്‍ഷമാണ് മേല്‍പ്പറഞ്ഞ ഉദാഹരണത്തില്‍ നിക്ഷേപ കാലാവധിയായുള്ളത്.
നേരത്തേ നിക്ഷേപം ആരംഭിക്കാം
എന്നാല്‍ പിപിഎഫിലേക്കുള്ള അവളുടെ ആദ്യ വിഹിതം അവളുടെ 22ാം വയസ്സിലാണെന്ന് കരുതുക. അതായത് അവള്‍ക്ക് ആദ്യ ജോലി കിട്ടിയതിന് ശേഷം. ആ സമയത്ത് 500 രൂപയ്ക്ക് പകരം അവള് പ്രതിമാസം 1000 രൂപ നിക്ഷേപിക്കുവാന്‍ ആരംഭിക്കുന്നു. (മാസം നിക്ഷേപിച്ചു കൊണ്ടിരുന്ന തുകയുടെ ഇരട്ടി). 7 ശതമാനം നിരക്കില്‍ ആദായം ലഭിക്കുമ്പോള്‍ 60 വയസ്സ് പൂര്‍ത്തിയാകുന്ന സമയത്ത് അവളുടെ പിപിഎഫ് അക്കൗണ്ടിലെ തുക 23,72,635 രൂപയായിരിക്കും. ഇവിടെ നിക്ഷേപ കാലാവധി 38 വര്‍ഷമാണ്. നിക്ഷേപ തുക ഇരട്ടിയായി ഉയര്‍ത്തിയിട്ടും നിക്ഷേപ കാലാവധി കുറഞ്ഞതിനാല്‍ ഇവിടെ കുറഞ്ഞ തുക മാത്രമേ അവള്‍ക്ക് പിപിഎഫിലൂടെ സമ്പാദിക്കുവാന്‍ സാധിച്ചിട്ടുള്ളൂ.
മാതാപിതാക്കളില്‍ ഒരാള്‍ക്ക് മാത്രം അക്കൗണ്ട് ആരംഭിക്കാം
അതാണ് തുക പെരുകുന്നതിലൂടെയുള്ള നേട്ടം. അല്ലെങ്കില്‍ നേരത്തെ നിക്ഷേപം ആരംഭിക്കുന്നതിലൂടെയുള്ള നേട്ടം. 18 വയസ്സ് തികയാത്ത, അഥവാ പ്രായ പൂര്‍ത്തിയെത്താത്ത നിങ്ങളുടെ കുട്ടിയ്ക്ക് വേണ്ടി പിപിഎഫ് അക്കൗണ്ട് ആരംഭിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്. മാതാപിതാക്കളില്‍ ഒരാള്‍ക്ക് മാത്രമേ പ്രായ പൂര്‍ത്തിയെത്താത്ത കുട്ടിയ്ക്ക് വേണ്ടി പിപിഎഫ് അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുകയുള്ളൂ. ഒപ്പം അവര്‍ ഇന്ത്യയില്‍ സ്ഥിര താമസമുള്ളവരായിരിക്കുകയും വേണം.
ആവശ്യമുള്ള രേഖകള്‍
രക്ഷിതാവിന്റെ പൂരിപ്പിച്ച കെവൈസി രേഖകള്‍ക്കൊപ്പം കുട്ടിയുടെ ഫോട്ടോ, പ്രായം തെളിയിക്കുന്ന രേഖ (ആധാര്‍ കാര്‍ഡോ, ജനന സര്‍ട്ടിഫിക്കറ്റോ), പിപിഎഫ് അക്കൗണ്ടിലേക്കുള്ള ആദ്യ വിഹിതത്തിനായുള്ള ചെക്ക് എന്നിവയാണ് പിപിഎഫ് ്ക്കൗണ്ട് ആരംഭിക്കുന്നതിനായി ആവശ്യമായ രേഖകള്‍. കുട്ടിയ്ക്ക് 18 വയസ്സ് പൂര്‍ത്തിയാകുന്നത് വരെ മാതാപിതാക്കള്‍ക്ക് കുട്ടിയുടെ പേരിലുള്ള പിപിഎഫ് അക്കൗണ്ട് കൈകാര്യം ചെയ്യാം.
നിക്ഷേപ പരിധി
മാതാ പിതാക്കള്‍ക്കോ കുട്ടിയുടെ നിയമപരമായുള്ള രക്ഷിതാക്കള്‍ക്കോ കുട്ടിയ്ക്ക് വേണ്ടി ഒരു സാമ്പത്തിക വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ വരെ പിപിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്. എന്നാല്‍ കുട്ടിയുടേയും രക്ഷിതാവിന്റെയും പിപിഎഫ് അക്കൗണ്ടില്‍ സംയുക്തമായാണ് 1.5 ലക്ഷം രൂപയുടെ പരിധി കണക്കാക്കുന്നത്. അതായത് പരമാവധി പരിധിയായ ആകെ 1.5 ലക്ഷം രൂപ കുട്ടിയുടേയും നിങ്ങളുടെയും അക്കൗണ്ടുകളിലേക്ക് വിഭജിക്കേണ്ടതുണ്ട് എന്നര്‍ഥം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications