റിസ്ക് എടുക്കാന്‍ തീരെ താത്പര്യമില്ലാത്ത നിക്ഷേപകര്‍ തിരഞ്ഞെടുക്കുന്ന ഒരു ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്.
റിസ്ക് എടുക്കാന്‍ തീരെ താത്പര്യമില്ലാത്ത നിക്ഷേപകര്‍ തിരഞ്ഞെടുക്കുന്ന ഒരു ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. ഈ നിക്ഷേപ പദ്ധതിയില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് സ്ഥിരമായ ആദായത്തിനൊപ്പം ഒരു സാമ്പത്തിക വര്‍ഷത്തില്‍ 1.5 രൂപ വരെയുള്ള നിക്ഷേപത്തിന് നികുതി ഇളവും ലഭിക്കും. എന്നാല്‍ പിപിഎഫില്‍ പരമാവധി നിക്ഷേപ തുകയായ 1.5 ലക്ഷം രൂപ നിക്ഷേപിച്ചു കഴിഞ്ഞിട്ടും കൈയ്യില്‍ അധിക തുക ബാക്കിയുള്ളവര്‍ ഇനിയും നിക്ഷേപിക്കണമെങ്കില്‍ എന്ത് ചെയ്യും?

നികുതി, നിക്ഷേപ മേഖലകളിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍, നിക്ഷേപകന്/ നിക്ഷേപക വിവാഹിതനാണെങ്കില് തന്റെ പങ്കാളിയുടെ പേരില്‍ പിപിഎഫ് അക്കൗണ്ട് ആരംഭിക്കുന്നത് മികച്ച തീരുമാനമാണ്. പങ്കാളിയുടെ പേരില്‍ ഒരു പിപിഎഫ് അക്കൗണ്ട് തുറക്കുന്നതോട് കൂടി നിക്ഷേപകന് പിപിഎഫ് നിക്ഷേപം ഇരട്ടിയാക്കുവാന്‍ സാധിക്കുമെങ്കിലും ആദായ നികുതി ഇളവ് ലഭിക്കുന്നതിനുള്ള പരിധി 1.5 രൂപയായിത്തന്നെ തുടരുമെന്നും വിദഗ്ധര്‍ പറയുന്നു.
എന്നാല്‍ പിപിഎഫ് മെച്വൂരിറ്റി തുകയ്ക്ക് മേലും പിപിഎഫില്‍ നേടുന്ന പലിശയ്ക്ക് മേലും ആദായ നികുതി ഇളവ് ലഭിക്കുമെന്ന പ്രത്യേകതയും പിപിഎഫിനുണ്ട്. തന്റെ പങ്കാളിയ്ക്ക് കൂടെ പിപിഎഫ് അക്കൗണ്ട് ആരംഭിക്കുന്നതിലൂടെ നിക്ഷേപകന് പരമാവധി നിക്ഷേപക പരിധി 1.5 ലക്ഷത്തില്‍ നിന്നും 3 ലക്ഷം രൂപയായി ഉയര്‍ത്തുവാനും രണ്ട് പിപിഎഫ് അക്കൗണ്ടുകളില്‍ നിന്നും ലഭിയ്ക്കുന്ന പലിശയ്ക്കും മെച്വൂരിറ്റി തുകയ്ക്കും ആദായ നികുതി ഒഴിവാക്കുവാന്‍ സാധിക്കുകയും ചെയ്യും.
പങ്കാളിയുടെ പിപിഎഫ് അക്കൗണ്ടില്‍ നിക്ഷേപം നടത്തിയാലും സോഴ്്സ് ഓഫ് ഇന്‍കം നിക്ഷേപകന്റെ പേരില്‍ തന്നെയായിരിക്കും. അതുകൊണ്ട് തന്നെ അതിന്റെ പലിശയും നിക്ഷേപകന്റെ പേരില്‍ തന്നെയാണ് ചേര്‍ക്കപ്പെടുക. പിപിഎഫില്‍ നിന്നും ലഭിക്കുന്ന പലിശ ആദായ നികുതിയില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനാല്‍ പങ്കാളിയുടെ പിപിഎഫില്‍ നിന്നും ലഭിക്കുന്ന പലിശ വരുമാനം നിക്ഷേപകന്റെ അറ്റാദായത്തില്‍ കാണിക്കുകയുമില്ല. അതുകൊണ്ട് തന്നെ പങ്കാളിയുടെ പിപിഎഫ് അക്കൗണ്ടിലെയും നികുതി ഇളവ് നിക്ഷേപകന് ആസ്വദിക്കാന്‍ സാധിക്കും.
ആദായ നികുതി നിയമത്തിലെ വകുപ്പ് 80C പ്രകാരം ഒരു സാമ്പത്തിക വര്‍ഷത്തില്‍ പിപിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്ന പരമാവധി പരിധി 1.5 ലക്ഷം രൂപയാണ്. നിശ്ചയിച്ചിരിക്കുന്ന ആ പരിധിക്കപ്പുറത്തേക്ക് നിക്ഷേപം കടന്നാല്‍ നിക്ഷേപകന് ആദായ നികുതി ഇളവുകളൊന്നും തന്നെ ലഭിക്കുകയില്ല. അത്തരം സാഹചര്യങ്ങളില്‍ പങ്കാളിയുടെ പേരില്‍ ഒരു പിപിഎഫ് അക്കൗണ്ട് ആരംഭിച്ചാല്‍ ഇത്തരം ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
