സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു ചെറുകിട സമ്പാദ്യ പദ്ധതിയാണ് പിപിഎഫ് അഥവാ പബ്ലിക്ക് പ്രൊവിഡൻ്റ് ഫണ്ട്. 15 വർഷത്തെ കാലാവധിയിൽ നിക്ഷേപിക്കാവുന്ന ഈ സമ്പാദ്യ പദ്ധതി വലിയ സാമ്പത്തിക വളർച്ചയിലേക്ക് നിങ്ങളെ നയിക്കും. ഒരു റിട്ടയർമെന്റ് സമ്പാദ്യമായും പിപിഎഫിനെ കണക്കാക്കാൻ സാധിക്കും. പ്രതിമാസ ശമ്പളത്തിൽ നിന്നും നിശ്ചിത തുക മാറ്റിവെക്കാൻ സാധിച്ചാൽ വലിയ തുക സമ്പാദിക്കാം.
വർഷത്തിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക 1.5 ലക്ഷം രൂപയാണ്. 15 വർഷത്തിനു ശേഷം നിക്ഷേപം തുടരണമെങ്കിൽ 5 വർഷത്തെ ബ്ലോക്കുകളായി നിക്ഷേപ കാലാവധി നീട്ടാം. നിങ്ങൾക്ക് ബാങ്ക് വഴിയും പോസ്റ്റ് ഓഫീസ് വഴിയും പിപിഎഫിൽ അക്കൗണ്ട് തുറക്കാം.
പിപിഎഫ് അക്കൗണ്ട് ആർക്കെല്ലാം തുറക്കാം?
ഇന്ത്യയിൽ താമസിക്കുന്ന പ്രായപൂർത്തിയായ വ്യക്തികൾക്ക് അക്കൗണ്ട് തുറക്കാം.
പ്രായപൂർത്തിയാകാത്തവരുടെ പേരിലും അക്കൗണ്ട് തുറക്കാം. എന്നാൽ അത് കുട്ടിയുടെ മാതാപിതാക്കൾക്ക് മാത്രമേ തുറക്കാൻ സാധിക്കുകയുള്ളൂ.

കാലാവധി പൂർത്തിയാവുമ്പോൾ
അക്കൗണ്ട് ക്ലോഷർ ഫോമും പാസ്ബുക്കും അക്കൗണ്ട് തുറന്ന പോസ്റ്റ് ഓഫീസിൽ സമർപ്പിച്ചുകൊണ്ട് നിങ്ങൾക്ക് മെച്യൂരിറ്റി പേയ്‌മെന്റ് സ്വീകരിക്കാവുന്നതാണ്. 15 വർഷത്തെ കാലാവധി പൂർത്തിയാവുമ്പോൾ നിക്ഷേപം തുടരണമെന്ന് ആഗ്രഹിക്കുന്നവർക്ക് നിക്ഷേപം തുടരാനും അനുവാദമുണ്ട്. അതിന് വേണ്ട് നിക്ഷേപകന് എക്സ്റ്റൻഷൻ ഫോം സമർപ്പിച്ചുകൊണ്ട് 5 വർഷത്തേക്ക് കൂടി അക്കൗണ്ട് നീട്ടാൻ കഴിയും.
പിപിഎഫിൽ നിങ്ങൾ 7,000 രൂപ, 10,000 രൂപ, 12,000 രൂപ എന്നിങ്ങനെ പ്രതിമാസ നിക്ഷേപം നടത്തിയാൽ 15 വർഷത്തിനുള്ളിൽ നിങ്ങൾക്ക് എത്രമാത്രം സമ്പാദിക്കാം? വിശദമായി കണക്കു നോക്കാം;
പിപിഎഫിൻ്റെ നിലവിലെ വാർഷിക പലിശ നിരക്ക് 7.1 ശതമാനമാണ്. ഈ പലിശ നിരക്കിൻ്റെ അടിസ്ഥാനത്തിൽ സമ്പാദ്യം വളരും.
7,000 രൂപ പ്രതിമാസം നിക്ഷേപിച്ചാൽ
പ്രതിമാസം 7,000 രൂപ പിപിഎഫിൽ നിക്ഷേപിച്ചാൽ നിങ്ങളുടെ വാർഷിക നിക്ഷേപം 84000 രൂപയായിരിക്കും. ഇത് 15 വർഷം കൊണ്ട് 12,60,000 രൂപയായി വളരുന്നു. ഈ മൊത്തം നിക്ഷേപത്തിന് 15 വർഷത്തിനുള്ളിൽ ലഭിക്കുന്ന പലിശ വരുമാനം 10,18,197 രൂപയാണ്. അതായത് കാലാവധി പൂർത്തിയാവുമ്പോൾ 22,78,197 രൂപ മെച്യൂരിറ്റി തുകയായി സ്വന്തമാക്കാം.
പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാൽ
എല്ലാ മാസവും 10,000 രൂപ നിക്ഷേപിച്ചാൽ വാർഷിക നിക്ഷേപം 1,20,000 രൂപയാണ്. 15 വർഷത്തെ മൊത്തം നിക്ഷേപം 18,00,000 രൂപയായിരിക്കും. ഈ നിക്ഷേപത്തിൽ നിന്നും നിക്ഷേപകന് ലഭിക്കുന്ന മൊത്തം പലിശ വരുമാനം 14,54,567 രൂപയാണ്. അതായത് കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മെച്യൂരിറ്റി തുക 32,54,567 രൂപയായിരിക്കും.
പ്രതിമാസം 12,000 രൂപ നിക്ഷേപിച്ചാൽ
ഓരോ മാസവും പിപിഎഫിൽ 12,000 രൂപ വീതം നിക്ഷേപിച്ചാൽ നിങ്ങളുടെ വാർഷിക നിക്ഷേപം 1,44,000 രൂപയായിരിക്കും. 15 വർഷം കൊണ്ട് നിക്ഷേപം 21,60,000 രൂപയായി വളരും. ഇവിടെ 7.1 ശതമാനം പലിശ നിരക്ക് കണക്കാക്കിയാൽ ലഭിക്കുന്ന മൊത്തം പലിശ വരുമാനം 17,45,481 രൂപയായിരിക്കും. അതായത് 15 വർഷത്തെ കാലാവധി അവസാനിക്കുമ്പോൾ ലഭിക്കുന്ന മെച്യൂരിറ്റി തുക 39,05,481 രൂപയായിരിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications