പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികൾ മികച്ച വരുമാനം വാഗ്ദാനം ചെയ്യാറുണ്ട്. സുരക്ഷിതമായി പണം വളരുകയും, വലിയൊരു സാമ്പത്തിക ലക്ഷ്യത്തിലേക്ക് നിങ്ങളെ എത്തിക്കാനും ഇത്തരം പദ്ധതികൾ സഹായിക്കും. ദീർഘകാലത്തെ നിക്ഷേപത്തിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാൻ പ്ലാനുണ്ടെങ്കിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് നിക്ഷേപം ഒരു നല്ല തിരഞ്ഞെടുപ്പായിരിക്കും.
നിക്ഷേപിച്ച തുകയ്ക്ക് ലഭിക്കുന്ന പലിശ വരുമാനം പൂർണ്ണമായും നികുതി രഹിതമാണ് എന്നതാണ് പിപിഎഫിൻ്റെ ഏറ്റവും വലിയ പ്രത്യേകത. 15 വർഷത്തെ കാലാവധിയിലാണ് പിപിഎഫിൽ നിക്ഷേപിക്കുന്നത്. എന്നാൽ വലിയ തുക സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമെങ്കിൽ നിക്ഷേപ കാലാവധി നീട്ടാവുന്നതാണ്.
പലിശ നിരക്ക്
പിപിഎഫ് നിലവിൽ 7.1% വാർഷിക നിരക്കിലാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. ഈ പലിശ വരുമാനത്തിനൊപ്പം കൂട്ടുപലിശയുടെ നേട്ടവും ഉറപ്പാക്കാം. കാലാവധി നീട്ടുമ്പോൾ പലിശ വരുമാനവും വലിയ തുകയായി വളരും.

നിക്ഷേപ തുക
പിപിഎഫിൽ ഓരോ വർഷവും നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 500 രൂപയും, പരമാവധി തുക 1.50 ലക്ഷം രൂപയുമാണ്. ഓരോ വർഷത്തിലും 1.5 ലക്ഷം വരെ മാത്രമേ നിക്ഷേപം നടത്താൻ സാധിക്കുന്നുള്ളൂ. ഇതിനാൽ സാധാരണക്കാർക്ക് പോലും ചെറിയ തുക മാറ്റി വെച്ച് പിപിഎഫിൽ നിക്ഷേപം നടത്താം എന്നർത്ഥം.
പിപിഎഫ് സ്കീമിൽ നിങ്ങൾ 5000 രൂപ, 9000 രൂപ, 12000 രൂപ എന്നിങ്ങനെ പ്രതിമാസം നിക്ഷേപിച്ചാൽ 15 വർഷത്തിനുള്ളിൽ നിങ്ങൾക്ക് എത്രമാത്രം സമ്പാദ്യം വളർത്താമെന്ന് പരിശോധിക്കാം;
പ്രതിമാസം 5000 രൂപ നിക്ഷേപിച്ചാൽ എത്ര ലഭിക്കും?
ഓരോ മാസവും 5,000 രൂപ വീതം നിക്ഷേപിച്ചാൽ വാർഷിക നിക്ഷേപം 60,000 രൂപയായിരിക്കും. അതായത് 15 വർഷത്തിനുള്ളിൽ നിങ്ങളുടെ മൊത്തം നിക്ഷേപ തുക 9 ലക്ഷം രൂപയായിരിക്കും. ഈ നിക്ഷേപ തുകയിൽ ലഭിക്കുന്ന പലിശ വരുമാനം 7,27,284 രൂപയാണ്. അതായത് മൊത്തം മെച്യൂരിറ്റി തുക 16,27,284 രൂപയായിരിക്കും.
പ്രതിമാസം 9,000 രൂപ നിക്ഷേപിച്ചാൽ എത്ര ലഭിക്കും?
എല്ലാ മാസവും 9,000 രൂപ നിക്ഷേപിച്ചാൽ വാർഷിക നിക്ഷേപം 1,08,000 രൂപയായിരിക്കും. അത് 15 വർഷം കൊണ്ട് മൊത്തം നിക്ഷേപം 16,20,000 രൂപയായി ഉയരും. ഈ കാലയളവിൽ പലിശ വരുമാനം മാത്രം ഏകദേശം 13,09,111 രൂപ ലഭിക്കും. അതിനാൽ കാലാവധി പൂർത്തിയാവുമ്പോൾ നിക്ഷേപകന് ലഭിക്കുന്ന മെച്യൂരിറ്റി തുക 29,29,111 രൂപയായിരിക്കും.
പ്രതിമാസം 12,000 രൂപ നിക്ഷേപിച്ചാൽ എത്ര ലഭിക്കും?
ഓരോ മാസവും 12,000 രൂപ വീതം നിക്ഷേപിച്ചാൽ വാർഷിക നിക്ഷേപം 1,44,000 രൂപയായിരിക്കും. ഇത് 15 വർഷം കഴിയുമ്പോൾ മൊത്തം നിക്ഷേപ തുക 21,60,000 രൂപയായിരിക്കും. കാലാവധി പൂർത്തിയാവുമ്പോൾ പലിശയിനത്തിൽ ലഭിക്കുന്നത് ഏകദേശം 17,45,481 രൂപയും, മൊത്തം മെച്യൂരിറ്റി തുക 39,05,481 രൂപയുമായിരിക്കും.
യോഗ്യത
പിപിഎഫിൽ നിക്ഷേപിക്കാൻ നിങ്ങൾക്ക് യോഗ്യതയുണ്ടോ? എങ്ങനെ അറിയാം?
1. ഇന്ത്യയിൽ താമസിക്കുന്ന പ്രായപൂർത്തിയായ വ്യക്തിക്ക് പിപിഎഫ് അക്കൗണ്ട് തുറക്കാൻ സാധിക്കും.
2. പ്രായപൂർത്തിയാവാത്തവർക്ക് വേണ്ടി അവരുടെ മാതാപിതാക്കൾക്ക് അക്കൗണ്ട് തുറക്കാൻ സാധിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications