ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് പബ്ലിക് പ്രൊവിഡന്‍ ഫണ്ട് അഥവാ പിപിഎഫ്. 15 വര്‍ഷമാണ് പിപിഎഫിന്റെ നിക്ഷേപ കാലാവധി. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിക്ഷേപ പദ്ധതി ആയതിനാല്‍ തന്നെ
ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. 15 വര്‍ഷമാണ് പിപിഎഫിന്റെ നിക്ഷേപ കാലാവധി. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിക്ഷേപ പദ്ധതി ആയതിനാല്‍ തന്നെ നിക്ഷേപകരുടെ മൂലധനത്തിന്മേലുളള സുരക്ഷയും ഉറപ്പുള്ള ആദായവും പിപിഎഫിനെ ആകര്‍ഷണീയമാക്കുന്നു.

പിപിഎഫില്‍ നിക്ഷേപിക്കുവാനായി തയ്യാറെടുക്കും മുമ്പ് ശ്രദ്ധിയ്ക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
നിക്ഷേപ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് പിപിഎഫ് നിക്ഷേപം സാധാരണഗതിയില്‍ പിന്‍വലിക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍ ചില പ്രത്യേക നിബന്ധനകള്‍ക്കനുസൃതമായി കാലാവധിയ്ക്ക് മുമ്പ് പിപിഎഫ് നിക്ഷേപം പിന്‍വലിയ്ക്കുവാന്‍ നിക്ഷേപകന് സാധിക്കും.അതിലൊന്ന് ഗുരുതരമായ ഏതെങ്കിലും അസുഖത്തിന് ചികിത്സ ആവശ്യമായി വരുന്ന സാഹചര്യത്തിലാണ്. പിപിഎഫ് അക്കൗണ്ട് ഉടമയ്ക്കോ, പങ്കാളിയ്ക്കോ മാതാപിതാക്കള്‍ക്കോ കുട്ടികള്‍ക്ക് ജീവന് ഭീഷണിയാകുന്ന ഏതെങ്കിലും ഗുരുതര രോഗത്തിന് ചികിത്സ തേടേണ്ടി വന്നാല്‍ കാലാവധി എത്തും മുമ്പ് തന്നെ പിപിഎഫ് അക്കൗണ്ടില്‍ നിന്നും മുഴുവന്‍ തുകയും പിന്‍വലിക്കുവാന്‍ സാധിക്കും.
അക്കൗണ്ട് ഉടമയ്ക്കോ കുട്ടികള്‍ക്കോ ഉന്നത പഠനത്തിനായി പണം ആവശ്യമായി വരുന്ന സാഹചര്യത്തിലും പിപിഎഫ് അക്കൗണ്ടില്‍ നിന്നും കാലാവധി എത്തും മുമ്പ് തന്നെ പിന്‍വലിക്കാം. പിപിഎഫ് അക്കൗണ്ട് ഉടമ വിദേശത്തേക്ക് സ്ഥിര താമസത്തിനായി മാറുകയാണെങ്കിലും പിപിഎഫ് അക്കൗണ്ട് കാലാവധി എത്തും മുമ്പ് അവസാനിപ്പിക്കുവാന്‍ സാധിക്കും.
ഇനി പിപിഎഫ് അക്കൗണ്ട് ഉടമ മരണപ്പടുന്ന സാഹചര്യത്തില്‍ അതുവരെ ലഭിച്ചിരുന്ന പലിശ നിരക്കില്‍ നിന്നും 1 ശതമാനം കുറഞ്ഞ നിരക്കിലാണ് അക്കൗണ്ടിലേക്ക് പലിശ ലഭിക്കുക. പിപിഎഫ് മെച്യൂരിറ്റി എത്തും മുമ്പ് അക്കൗണ്ട് ഉടമ മരണപ്പെട്ടാല്‍ നോമിനിയ്ക്ക് തക പിന്‍വലിക്കാം. അക്കൗണ്ട് ഉടമയുടെ മരണം സംഭവിച്ചാല്‍ തുക നോമിനിയ്ക്കോ നിയമപരമായ പിന്തുടര്ച്ചാ അവകാശിയ്ക്കോ നല്‍കുകയാണ് ചെയ്യുക. പിന്നീട് അക്കൗണ്ട് നില നിര്‍ത്തുവാന്‍ അനുവദിക്കുകയില്ല.
ഇന്ത്യന്‍ പൗരനായ ഏതൊരു വ്യക്തിയ്ക്കും പിപിഎഫ് അക്കൗണ്ട് ആരംഭിക്കും. പ്രായ പൂര്‍ത്തി എത്താത്ത കുട്ടികളുടെ പേരിലും അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കും. 500 രൂപയാണ് നിക്ഷപം നടത്താവുന്ന ഏറ്റവും ചുരുങ്ങിയ തുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
