റിസ്ക് എടുക്കാന്‍ താത്പര്യമില്ലാത്ത നിക്ഷേപകര്‍ക്ക് ഏറെ പ്രിയപ്പെട്ട നിക്ഷേപ പദ്ധതിയാണ് പിപിഎഫ് അഥവാ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. റിട്ടയര്‍മെന്റ് കാലമാകുമ്പോഴും കൈയ്യില്‍ വലിയൊരു തുക സ്വന്തമാക്കുവാന്‍ പിപിഎഫ്
റിസ്ക് എടുക്കാന്‍ താത്പര്യമില്ലാത്ത നിക്ഷേപകര്‍ക്ക് ഏറെ പ്രിയപ്പെട്ട നിക്ഷേപ പദ്ധതിയാണ് പിപിഎഫ് അഥവാ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. റിട്ടയര്‍മെന്റ് കാലമാകുമ്പോഴും കൈയ്യില്‍ വലിയൊരു തുക സ്വന്തമാക്കുവാന്‍ പിപിഎഫ് നിക്ഷേപ പദ്ധതിയിലൂടെ നിക്ഷേപകര്‍ക്ക് സാധിക്കുന്നു. ഒപ്പം ആദായ നികുതി നിയമം 1961ലെ വകുപ്പ് 80സി പ്രകാരമുള്ള നികുതി ഇളവുകളും ഓരോ വര്‍ഷത്തിലും നിക്ഷേപകന് ലഭിക്കുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിക്ഷേപ പദ്ധതിയായതിനാല്‍ തന്നെ തന്റെ നിക്ഷേപ തുകയെപ്പറ്റി യാതൊരു ആശങ്കയും നിക്ഷേപകന് വേണ്ട എന്നതും പിപിഎഫിന്റെ മറ്റൊരു ആകര്‍ഷണീയതയാണ്.
പലിശ നിരക്ക്
സാമ്പത്തിക വര്‍ഷത്തിലെ ഓരോ പാദത്തിലും പിപിഎഫ് നിക്ഷേപത്തിന്റെ പലിശ നിരക്ക് വിലയിരുത്തി പുതുക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. നിലവില്‍ 7.1 ശതമാനം വാര്‍ഷിക നിരക്കിലാണ് പലിശ ലഭിക്കുന്നത്. നികുതി ഇളവുകളും മറ്റ് സ്ഥിര ആദായവും വാഗ്ദാനം ചെയ്യുന്ന മറ്റ് നിക്ഷേപ പദ്ധതികളെക്കാള്‍ ഏറെ ഉയര്‍ന്ന പലിശ നിരക്കാണ് നിലവില്‍ പിപിഎഫിനുള്ളതെന്ന് വിപണി വിദഗ്ധരും അഭിപ്രായപ്പെടുന്നു.
മികച്ച നേട്ടം
പ്രസ്തുത നിരക്കില്‍ നിക്ഷേപകന് പണപ്പെരുപ്പത്തെ അതിജീവിക്കുവാനും റിട്ടയര്മന്റെ് കാലത്തേക്കുള്ള സമ്പാദ്യമായോ, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കോ വലിയൊരു തുക കരുതി വയ്ക്കാനും സാധിക്കുന്നു. ഒരു വര്‍ഷം ഒരു വ്യക്തിയ്ക്ക് പിപിഎഫില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന പരമാവധി തുക 1.5 ലക്ഷം രൂപയാണ്.
നിക്ഷേപ കാലാവധി
15 വര്‍ഷത്തേക്കാണ് പിപിഎഫ് നിക്ഷേപത്തിന്റെ കാലാവധി എങ്കിലും താത്പര്യമുള്ള നിക്ഷേപകര്‍ക്ക് 5 വര്‍ഷത്തേക്ക് വീതം വീണ്ടും നിക്ഷേപ കാലാവധി ഉയര്‍ത്താവുന്നതാണ്. നിങ്ങള്‍ ഓരോ മാസവും 12,000 രൂപ വീതം 15 വര്‍ഷത്തേക്ക് തുടര്‍ച്ചയായി പിപിഎഫ് അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ 15 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപ തുക 39,05480.85 രൂപയായി വളരും.
നിക്ഷേപം നിലനിര്‍ത്തിയാല്‍
15 വര്‍ഷത്തെ നിക്ഷേപ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഈ തുക പിന്‍വലിക്കാതെ 5 വര്‍ഷം വീതം 3 തവണയായി നിങ്ങള്‍ നിക്ഷേപ കാലാവധി വര്‍ധിപ്പിക്കുന്നു എന്ന് കരുതുക. അതായത് പിന്നീട് പ്രതിമാസ നിക്ഷേപം തുടരാതെ മേല്‍പ്പറഞ്ഞ തുക 15 വര്‍ഷത്തേക്ക് കൂടി പിപിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നു. നിക്ഷേപ കാലാവധി കഴിയുമ്പോള്‍ നിങ്ങളുടെ കൈയ്യിലെത്തുന്ന തുക 1.09 കോടി രൂപയാണ്. ഓരോ വര്‍ഷവും നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിലെ തുക കൂട്ടുപലിശയും ചേര്‍ത്ത് വര്‍ധിക്കുകയാണ് ചെയ്യുന്നത്. ഇത് കാരണമാണ് പിന്നീട് നിക്ഷേപങ്ങളൊന്നും നടത്താതെ തന്നെ നിങ്ങള്‍ക്ക് ഇത്രയും വലിയൊരു തുക സ്വന്തമാകുന്നത്.
കോടിപതിയാകാം, സുരക്ഷിതമായി
25 വയസ്സുള്ള ഒരു വ്യക്തി അടുത്ത 15 വര്‍ഷത്തേക്ക് ഓരോ മാസവും പിപിഎഫില്‍ 12,000 രൂപാ വീതം നിക്ഷേപിക്കുന്നു എന്ന് കരുതുക. 40 വയസ്സാകുമ്പോള്‍ അയാളുടെ പക്കലുള്ള തുക 39 ലക്ഷം രൂപയായിരിക്കും. 55 വയസ്സ് വരെ തുടര്‍ നിക്ഷേപങ്ങളൊന്നും നടത്താതെ അയാളുടെ പിപിഎഫ് അക്കൗണ്ട് അയാള്‍ നിലനിര്‍ത്തുകയാണെങ്കില്‍ 39 ലക്ഷം രൂപയില്‍ നിന്നും അയാളുടെ സമ്പാദ്യം 1.09 കോടി രൂപയായി വര്‍ധിക്കും.
നിക്ഷേപം തുടര്‍ന്നാല്‍
ഇനി ദീര്ഘിപ്പിച്ച കാലാവധി സമയത്തും നിങ്ങള്‍ മുന്‍പുള്ളത് പോലെ അതേ തുക ഓരോ മാസവും നിക്ഷേപം നടത്തുകയാണെങ്കില്‍ നിലവിലെ 7.1 ശതമാനം പലിശ നിരക്കില്‍ 30 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ 1.48 കോടി രൂപയാണ് നിങ്ങള്‍ക്ക് ലഭിക്കുക.പലിശ നിരക്കില്‍ വ്യത്യാസം വന്നാല്‍ മെച്യൂരിറ്റി കാലാവധിയാകുമ്പോള്‍ ലഭിക്കുന്ന തുകയിലും വ്യത്യാസമുണ്ടാകും. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം നിക്ഷേപം തുടരാതെയും അല്ലാതെയും നിങ്ങള്‍ക്ക് പിപിഎഫ് അക്കൗണ്ട് നിക്ഷേപ കാലാവധി ഉയര്‍ത്തുവാന്‍ സാധിക്കും. കാലാവധി ഉയര്‍ത്തുവാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നീടുള്ള അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ തീരുമാനം മാറ്റാന്‍ സാധിക്കുകയില്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications