മാസം 1,000 രൂപ വീതം ഈ ഗവണ്‍മെന്റ് പദ്ധതികളില്‍ നിക്ഷേപിക്കൂ; നേടാം 25 ലക്ഷം രൂപയിലേറെ!

മാസം 1,000 രൂപാ നിക്ഷേപിച്ചു കൊണ്ട് നിങ്ങള്‍ക്ക് 25 ലക്ഷം രൂപയിലേറെ സ്വന്തമാക്കാന്‍ സാധിക്കും എന്നറിയാമോ? അതും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങളിലൂടെ തന്നെ.

മാസം 1,000 രൂപാ നിക്ഷേപിച്ചു കൊണ്ട് നിങ്ങള്‍ക്ക് 25 ലക്ഷം രൂപയിലേറെ സ്വന്തമാക്കാന്‍ സാധിക്കും എന്നറിയാമോ? അതും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങളിലൂടെ തന്നെ. മൂലധനത്തിന്മേലുള്ള സുരക്ഷയും സ്ഥിരമായ ആദായവുമാണ് ഗവണ്‍മെന്റ് പദ്ധതികളെ ആകര്‍ഷകമാക്കുന്നത്. അതുതന്നെയാണ് അത്തരം പദ്ധതികളുടെ ജനകീയതയ്ക്കുള്ള കാരണവും.

ഗവണ്‍മെന്റ് നിക്ഷേപ പദ്ധതികള്‍

ഗവണ്‍മെന്റ് നിക്ഷേപ പദ്ധതികള്‍

എന്നാല്‍ ഗവണ്‍മെന്റ് നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കുന്നത് വഴി നിങ്ങള്‍ക്ക് നിങ്ങളുടെ സമ്പാദ്യം വളര്‍ത്തുവാന്‍ സാധിക്കില്ല എന്ന പലരും പറഞ്ഞു നമ്മള്‍ കേള്‍ക്കാറുണ്ട്, അല്ലേ? പൊതുവേ പലര്‍ക്കും അത്തരമൊരു ചിന്തയുണ്ട് ഗവണ്‍മെന്റ് പദ്ധതികളില്‍ നിക്ഷേപിച്ചാല്‍ നമ്മുടെ പണം വര്‍ധിക്കുകയില്ല എന്ന്. എന്നാല്‍ നമുക്കീ പറഞ്ഞ കാര്യത്തിലെ വസ്തുത എന്താണെന്ന് ഒന്ന് പരിശോധിച്ചാലോ? ഇവിടെ പറയാന്‍ പോകുന്നത് മാസം വെറും 1,000 രൂപാ വീതം നിക്ഷേപിച്ചാല്‍ 25 ലക്ഷം രൂപയിലേറെ ആദായം നിങ്ങള്‍ക്ക് തരുന്ന ഒരു ഗവണ്‍മെന്റ് പദ്ധതിയെക്കുറിച്ചാണ് പറയുവാന്‍ പോകുന്നത്.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

പിപിഎഫ് അഥവാ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചെറുകിട നിക്ഷേപ സമ്പാദ്യ പദ്ധതികളിലൊന്നാണ്. 1968-ല്‍ നാഷണല്‍ സേവിംഗ്‌സ് ഓര്‍ഗനൈസേഷനാണ് പിപിഎഫ് പദ്ധതി ആവിഷ്‌കരിക്കുന്നത്. നിക്ഷേപകര്‍ക്ക് മികച്ച ആദായം നേടുവാന്‍ പിപിഎഫിലൂടെ സാധിക്കും. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാല്‍ നിക്ഷേപ കാലാവധി തെരഞ്ഞെടുക്കുന്നത് വിവേകപൂര്‍ണമായിരിക്കണം എന്നത് മാത്രമാണ്.

പിപിഎഫ് നല്‍കുന്ന പലിശ നിരക്ക്

പിപിഎഫ് നല്‍കുന്ന പലിശ നിരക്ക്

നിലവില്‍ പിപിഎഫ് നല്‍കുന്ന പലിശ നിരക്ക് 7.1 ശതമാനമാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ചുരുങ്ങിയത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയുമാണ് ഒരു വ്യക്തിയ്ക്ക് പിപിഎഫില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുക. 15 വര്‍ഷമാണ് പിപിഎഫ് അക്കൗണ്ടിന്റെ മെച്വൂരിറ്റി കാലാവധി. മെച്വൂരിറ്റി കാലാവധി പൂര്‍ത്തിയായാല്‍ നിക്ഷേപകന് താത്പര്യമുണ്ടെങ്കില്‍ 5 വര്‍ഷത്തേക്ക് വീതം നിക്ഷേപ കാലാവധി ദീര്‍ഘിപ്പിക്കാവുന്നതാണ്.

15 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍

15 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍

15 വര്‍ഷത്തേക്ക് ഓരോ മാസവും 1,000 രൂപാ വീതം നിക്ഷേപീക്കൂ. അപ്പോള്‍ നിങ്ങളുടെ ആകെ നിക്ഷേപം 1.80 ലക്ഷം രൂപയായിരിക്കും. നിലവിലുള്ള നിരക്ക് അനുസരിച്ച് 1.45 ലക്ഷം രൂപ പലിശയും ലഭിക്കും. ഇത് മുതല്‍ തുകയോട് ചേര്‍ക്കുമ്പോള്‍ മെച്യൂരിറ്റി സമയത്ത് നിങ്ങളുടെ അക്കൗണ്ടില്‍ ഉണ്ടാവുക ആകെ 3.25 ലക്ഷം രൂപയായിരിക്കും.

നിക്ഷേപ കാലാവധി ഉയര്‍ത്താം

നിക്ഷേപ കാലാവധി ഉയര്‍ത്താം

15 വര്‍ഷം പൂര്‍ത്തിയായാല്‍ നിങ്ങള്‍ക്ക് വീണ്ടും 5 വര്‍ഷത്തേക്ക് നിക്ഷേപ കാലാവധി ഉയര്‍ത്താം. ആ കാലഘട്ടത്തിലും ഓരോ മാസത്തിലും 1,000 രൂപാ വീതം നിക്ഷേപം തുടരുകയും വേണം. അങ്ങനെയെങ്കില്‍ 5 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 3.25 ലക്ഷം രൂപ 5.32 ലക്ഷം രൂപയായി വര്‍ധിക്കും. വീണ്ടും രണ്ടാം തവണയും പിപിഎഫ് നിക്ഷേപ കാലാവധി 5 വര്‍ഷത്തേക്ക് കൂടി നീട്ടാം. പ്രതിമാസം 1,000 രൂപാ വീതമുള്ള നിക്ഷേപവും തുടരാം. അപ്പോള്‍ ആ 5 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിങ്ങളുടെ പക്കലുള്ള 5.32 ലക്ഷം രൂപ 8.24 ലക്ഷം രൂപയായി മാറും.

നിക്ഷേപ കാലാവധി 5 വര്‍ഷത്തേക്ക് വീതം ദീര്‍ഘിപ്പിക്കുമ്പോള്‍

നിക്ഷേപ കാലാവധി 5 വര്‍ഷത്തേക്ക് വീതം ദീര്‍ഘിപ്പിക്കുമ്പോള്‍

മൂന്നാം വട്ടവും നിക്ഷേപ കാലാവധി അടുത്ത 5 വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാം. അപ്പോഴും നേരത്തേ പോലെ 1,000 രൂപാ വീതം ഓരോ മാസം നിക്ഷേപം നടത്തുന്നത് തുടരുകയും ചെയ്യുന്നു എന്ന് കരുതുക. 5 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിങ്ങളുടെ നിക്ഷേപ തുക 12.36 ലക്ഷം രൂപയായാണ് വര്‍ധിക്കുക. നാലാം തവണയും നിക്ഷേപ കാലാവധി 5 വര്‍ഷത്തേക്ക് നീട്ടുകയും മാസം 1,000 രൂപാ വീതമുള്ള നിക്ഷേപം തുടരുകയും ചെയ്താല്‍ നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് തുക 18.15 ലക്ഷം രൂപയായാണ് വളരുക.

1,000 രൂപ മാസ നിക്ഷേപം വളരുന്നത് 26 ലക്ഷം രൂപയ്ക്ക് മേല്‍

1,000 രൂപ മാസ നിക്ഷേപം വളരുന്നത് 26 ലക്ഷം രൂപയ്ക്ക് മേല്‍

ഈ നിക്ഷേപ കാലാവധിയും പൂര്‍ത്തിയായാല്‍ അഞ്ചാം വട്ടവും നിക്ഷേപ കാലാവധി ഉയര്‍ത്താം. 1000 രൂപ നിക്ഷേപം തുടര്‍ന്നാല്‍ നിക്ഷേപ കാലാവധി അവസാനിക്കുമ്പോള്‍ നിങ്ങളുടെ കൈകളിലുണ്ടാവുക 26.32 ലക്ഷം രൂപയായിരിക്കും. 35 വര്‍ഷമെന്ന ദീര്‍ഘമായ കാലം ഇത്തരമൊരു വലിയ തുക നേട്ടമായി ലഭിക്കുവാന്‍ എടുക്കുമെങ്കിലും വെറും 1,000 രൂപ മാസ നിക്ഷേപത്തില്‍ നിന്നാണ് ഇത്രയും വലിയ തുക നിങ്ങള്‍ക്ക് നേടുവാന്‍ സാധിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X