150 രൂപ ലാഭിച്ചാൽ 23 ലക്ഷം സമ്പാദിക്കാം; പി.പി.എഫിലൂടെ നിങ്ങളുടെ റിട്ടയർമെന്റ് ജീവിതം ആസ്വദിക്കാം...

വലിയൊരു പണക്കാരൻ ആവണമെന്നായിരിക്കും ഏതൊരു വ്യക്തിയും ആ​ഗ്രഹിക്കുന്നത്. എന്നാൽ ആ​ഗ്രഹിച്ചാൽ മാത്രം പോര, അതിനു വേണ്ടി അധ്വാനിക്കുകയും വേണം. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ പൂർത്തീകരിക്കാൻ എവിടെ നിക്ഷേപിക്കണമെന്ന ആശയക്കുഴപ്പം ഉണ്ടോ? പോസ്റ്റ് ഓഫീസ് പബ്ലിക്ക് പ്രൊവിഡൻ്റ് ഫണ്ട് അഥവാ പി.പി.എഫ് മികച്ച നിക്ഷേപ ഓപ്ഷനാണ്. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് ചിറക് പകരാൻ പി.പി.എഫ് സഹായിക്കും.

ഉയർന്ന പലിശയും കുറഞ്ഞ അപകടസാധ്യതയുമാണ് പി.പി.എഫ് സ്കീം ജനകീയമാവാൻ കാരണം. മാത്രമല്ല ഇത് നികുതി രഹിത നിക്ഷേപം കൂടിയാണ്. അതിനാൽ റിട്ടയർമെൻ്റ് പ്ലാൻ ചെയ്യുവാൻ ഏറ്റവും ഉചിതമായ മാർ​ഗവുമാണ് പി.പി.എഫ്. പോസ്റ്റ് ഓഫീസ് സ്കീം എന്ന നിലയിൽ സുരക്ഷിതമായി നിക്ഷേപിക്കാം.

പി.പി.എഫിന്റെ പ്രത്യേകതകൾ...

പി.പി.എഫ് ഒരു ദീർഘകാല നിക്ഷേപ പദ്ധതിയാണ്. വലിയ തുക ലക്ഷ്യം വെക്കുന്നവർക്ക് തീർച്ചയായും പി.പി.എഫിലൂടെ നേട്ടം ഉറപ്പാക്കാം. ഇവിടെ വർഷത്തിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക 500 രൂപയാണ്. എന്നാൽ ഏറ്റവും ഉയർന്ന തുക 1.5 ലക്ഷം രൂപയാണ്. ഇത് നിങ്ങൾക്ക് ഒറ്റത്തവണയായോ ഒന്നിലധികം തവണകളായോ നിക്ഷേപിക്കാം. പി.പി.എഫ് നിക്ഷേപങ്ങളിലൂടെ നികുതി ആനുകൂല്യങ്ങളും ലഭിക്കും. അതായത് 1.5 ലക്ഷം വരെ നിക്ഷേപിച്ചാൽ നികുതി ഇളവുണ്ട്.

150 രൂപ ലാഭിച്ചാൽ 23 ലക്ഷം സമ്പാദിക്കാം; പി.പി.എഫിലൂടെ നിങ്ങളുടെ റിട്ടയർമെന്റ് ജീവിതം ആസ്വദിക്കാം...

കാലാവധിയും പലിശയും അറിയാം....

പബ്ലിക്ക് പ്രൊവിഡൻ്റ് ഫണ്ട് അഥവാ പി.പി.എഫിൽ 15 വർഷത്തേക്ക് നിക്ഷേപിക്കാം. ഈ കാലയളവ് ലോക്ക് ഇൻ പിരീയഡ് ആയിരിക്കും. അതായത് ഈ കാലവധിയിൽ പണം പിൻവലിക്കാൻ നിയന്ത്രണങ്ങളുണ്ട്. എന്നാൽ അപ്രതീക്ഷിത ആവശ്യം വന്നാൽ നിങ്ങൾക്ക് നിക്ഷേപത്തിൽ നിന്നും വായ്പ എടുക്കും. എന്നാൽ ആദ്യത്തെ മൂന്ന് വർഷത്തിനു ശേഷം മാത്രമേ ഇത് സാധിക്കുള്ളൂ. നിക്ഷേപം ആരംഭിച്ച് 7 വർഷത്തിനു ശേഷം ആവശ്യമെങ്കിൽ ഭാ​ഗികമായി പണം പിൻവലിക്കാൻ സാധിക്കും.

എന്നാൽ നിങ്ങൾ ദീർഘകാല നിക്ഷേപം എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് പി.പി.എഫ് തിരഞ്ഞെടുത്തതെങ്കിൽ പണം പിൻവലിക്കാതിരിക്കുക. അപ്രതീക്ഷിത ആവശ്യങ്ങൾക്ക് എപ്പോഴും ഒരു എമർജൻസി ഫണ്ട് നീക്കി വെക്കുക. ഈ 15 വർഷത്തെ കാലാവധി കഴിഞ്ഞും നിക്ഷേപം തുടരാം. 5 വർഷത്തെ ബ്ലോക്കുകളായി വീണ്ടും നിക്ഷേപിക്കാം. ഇതിലൂടെ വലിയ തുകയായി നിക്ഷേപം വളരും. നിലവിലെ പി.പി.എഫ് പലിശ നിരക്ക് 7.10​% ആണ്.

നിക്ഷേപിക്കാൻ യോ​ഗ്യത ആർക്കെല്ലാം?

ഏതൊരു ഇന്ത്യൻ പൗരനും പി.പി.എഫ് അക്കൗണ്ട് തുറക്കാൻ കഴിയും. പ്രായപൂർത്തിയാകാത്തവർക്ക് വേണ്ടി അവരുടെ മാതാപിതാക്കൾക്ക് അക്കൗണ്ട് തുറക്കാൻ സാധിക്കും. പക്ഷേ നിങ്ങളൊരു എൻ.ആർ.ഐ നിക്ഷേപകനാണെങ്കിൽ പി.പി.എഫിൽ നിക്ഷേപിക്കാൻ സാധിക്കില്ല.

150 രൂപ ലാഭിച്ചാൽ നേട്ടം എത്ര?

ഏതൊരു സാധരണക്കാരനും പി.പി.എഫിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാം. നിങ്ങൾക്ക് ദിവസവും 150 രൂപ ലാഭിക്കാൻ സാധിച്ചാൽ നേട്ടം ഉറപ്പാണ്. ദിവസേന 150 രൂപ മാറ്റി വെച്ചാൽ ഒരു വർഷത്തിൽ ഏകദേശം 54,000 രൂപയാവും. ഈ തുക പോസ്റ്റ് ഓഫീസ് പി.പി.എഫ് പദ്ധതിയിൽ നിക്ഷേപിച്ചാൽ 15 വർഷം കൊണ്ട് നിങ്ങളുടെ മൊത്തം നിക്ഷേപം 8,10,000 രൂപയായി വളർന്നിട്ടുണ്ടാവും.

ഇവിടെ 7.1 ശതമാനം പലിശ നിരക്ക് കണക്കാക്കിയാൽ നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം തുക 14,64,555 രൂപയായിരിക്കും. അതിൽ പലിശ മാത്രം 6,54,555 രൂപ ലഭിക്കും.

ഒരുപക്ഷേ നിക്ഷേപകന് അടുത്ത 5 വർഷത്തേക്ക് കൂടെ നിക്ഷേപം തുടരണമെങ്കിൽ കാലാവധി നീട്ടാം. അങ്ങനെയെങ്കിൽ 20 വർഷത്തേക്ക് നിക്ഷേപിച്ചാൽ മൊത്തം നേട്ടം 23,96,984 രൂപ ലഭിക്കും. അതായത് പലിശ മാത്രം 13,16,984 രൂപ ലഭിക്കും.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X