സർക്കാർ പിന്തുണയുള്ള ഒരു സമ്പാദ്യ പദ്ധതിയാണ് പബ്ലിക്ക് പ്രൊവിഡൻ്റ് ഫണ്ട് എന്ന പിപിഎഫ്. ഏതൊരു സാധാരണക്കാരനും പണം സമ്പാദിക്കാൻ പിപിഎഫ് സഹായിക്കും. ഇത് ദീർഘകാല നിക്ഷേപമായതിനാൽ വലിയ കോർപ്പസ് സമ്പാദിക്കാം. ബാങ്ക് നിക്ഷേപങ്ങളെ അപേക്ഷിച്ച് പിപിഎഫ് നികുതി ഇളവ് നൽകുന്നുണ്ട്. അതിനാൽ നിക്ഷേപകന് ഉയർന്ന വരുമാനവും ഉറപ്പാക്കാം. പോസ്റ്റ് ഓഫീസ് വഴിയാണ് പ്രധാനമായും പിപിഎഫ് അക്കൗണ്ട് പ്രവർത്തിക്കുന്നത്.
കാലാവധിയും പലിശയും
പിപിഎഫ് 15 വർഷത്തെ കാലാവധിയിലാണ് പ്രവർത്തിക്കുന്നത്. ഈ കാലയളവ് ലോക്ക്-ഇൻ പിരിയഡാണ്. ഇതിനു ശേഷവും നിങ്ങൾക്ക് നിക്ഷേപം തുടരണം എന്നാഗ്രഹമുണ്ടെങ്കിൽ കാലാവധി നീട്ടാനും സാധിക്കും. നിലവിൽ 7.1 ശതമാനം വാർഷിക പലിശ നിരക്കാണ് പിപിഎഫ് വാഗ്ദാനം ചെയ്യുന്നത്. ഇത് താരതമ്യേന ഉയർന്ന നിരക്കാണ്.
നിക്ഷേപം
ഒരു വർഷത്തിൽ ഏറ്റവും കുറഞ്ഞത് 500 രൂപ നിക്ഷേപിക്കാം. നിങ്ങൾക്ക് വർഷത്തിൽ 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. ഇതുപോലെ എല്ലാ വർഷവും 1.5 ലക്ഷം നിക്ഷേപിച്ചാൽ 15 വർഷം കൊണ്ട് നിക്ഷേപം 22.5 ലക്ഷമാവും. മാത്രമല്ല ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നിക്ഷേപങ്ങൾക്ക് നികുതി ഇളവുകളും ഉറപ്പാണ്.

15 വർഷത്തേക്ക് തുടർച്ചയായി നിക്ഷേപിക്കാൻ നിങ്ങൾ തയ്യാറാണോ? എങ്കിൽ പിപിഎഫ് മികച്ച ഓപ്ഷനാണ്. നിങ്ങൾ 6000 രൂപ, 8000 രൂപ, 10000 രൂപ എന്നിങ്ങനെ പ്രതിമാസ നിക്ഷേപം നടത്തിയാൽ 15 വർഷത്തിനുള്ളിൽ എത്ര രൂപ സമ്പാദിക്കാമെന്ന് നോക്കാം;
6,000 രൂപ നിക്ഷേപിച്ചാൽ
ഓരോ മാസവും പിപിഎഫിൽ 6,000 രൂപ നിക്ഷേപിച്ചാൽ ഒരു വർഷത്തെ നിക്ഷേപം 72000 രൂപയായിരിക്കും. അങ്ങനെയെങ്കിൽ 15 വർഷത്തേക്കുള്ള നിങ്ങളുടെ ആകെ നിക്ഷേപ തുക 10,80,000 രൂപയായിരിക്കും. ഈ കാലയളവിൽ പലിശയിനത്തിൽ ലഭിക്കുന്നക് 8,72,740 രൂപയാണ്. അതായത് കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന മെച്യൂരിറ്റി തുക 19,52,740 രൂപയായിരിക്കും.
8000 രൂപ നിക്ഷേപിച്ചാൽ
എല്ലാ മാസവും പിപിഎഫിൽ 8,000 രൂപ നിക്ഷേപിച്ചാൽ വാർഷിക നിക്ഷേപം 96000 രൂപയായിരിക്കും. 15 വർഷം കൊണ്ട് മൊത്തം നിക്ഷേപം 14,40,000 രൂപയായിരിക്കും. ഈ കാലയളവിൽ ലഭിക്കുന്ന ഏകദേശ പലിശ വരുമാനം 11,63,654 രൂപയാണ്. അങ്ങനെയെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം മെച്യൂരിറ്റി തുക 26,03,654 രൂപയായിരിക്കും.
10,000 രൂപ നിക്ഷേപിച്ചാൽ
എല്ലാ മാസവും നിങ്ങൾക്ക് 10,000 രൂപ പിപിഎഫിൽ നിക്ഷേപിക്കാൻ സാധിക്കുമോ? അങ്ങനെയെങ്കിൽ ഒരു വർഷത്തിൽ നിക്ഷേപിക്കുന്ന മൊത്തം തുക 120000 രൂപയായിരിക്കും. 15 വർഷം കൊണ്ട് മൊത്തം നിക്ഷേപം 18,00,000 രൂപയായിരിക്കും. ഇവിടെ നിലവിലെ പലിശ നിരക്ക് പ്രകാരം ലഭിക്കുന്ന മൊത്തം പലിശ വരുമാനം 14,54,567 രൂപയായിരിക്കും. 15 വർഷത്തെ കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം 32,54,567 രൂപയും കോർപ്പസ് ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
