ദീർഘകാല നിക്ഷേപത്തിലൂടെ മികച്ച നേട്ടം കൈവരിക്കാൻ സാധിക്കുന്ന ഒരു സേവിംഗ്സ് സ്കീമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (PPF). റിട്ടയർമെന്റ് കാലത്തേക്കുള്ള സുരക്ഷിത സാമ്പത്തിക ലക്ഷ്യമാണ് പി.പി.എഫിന്റെ പ്രധാന ആകർഷണം. പി.പി.എഫിലൂടെ നിങ്ങൾക്ക് വലിയ തുക കോർപ്പസ് സൃഷ്ടിക്കാനാവും. ഇത് ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ ഉറപ്പുള്ള വരുമാനമായും നിങ്ങൾക്ക് ഉപയോഗിക്കാം. അങ്ങനെയെങ്കിൽ പി.പി.എഫിലൂടെ പ്രതിമാസം 60,000 വരുമാനം നേടാൻ സാധിക്കുമോ?
പി.പി.എഫ് കാലാവധി 15 വർഷമാണ്. എന്നാൽ ഈ കാലയളവിൽ ലോക്ക്-ഇൻ പിരീഡായിരിക്കും. അതായത് 15 വർഷത്തിനുള്ളിൽ നിങ്ങൾക്ക് പി.പി.എഫ് നിക്ഷേപത്തിലെ തുക പിൻവലിക്കാൻ കടുത്ത നിയന്ത്രണയങ്ങളുണ്ട്. ഇത് നിങ്ങളിൽ സമ്പാദ്യ ശീലം വളർത്തുന്നു. മാത്രമല്ല പി.പി.എഫ് നിങ്ങൾക്ക് ഗ്യാരണ്ടീഡ് റിട്ടേൺ നൽകുന്നു.
പി.പി.എഫിലൂടെ നികുതി ആനുകൂല്യങ്ങളും ലഭിക്കും. അതായത് കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മുഴുവൻ തുകയും നികുതി രഹിതമായിരിക്കും.
പി.പി.എഫ് നിക്ഷേപവും പലിശ നിരക്കും...
പോസ്റ്റ് ഓഫീസ് വഴിയോ ബാങ്കിലൂടെയോ നിങ്ങൾക്ക് ഒരു പിപിഎഫ് അക്കൗണ്ട് തുറക്കാം. ഒരു സാമ്പത്തിക വർഷത്തിൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയും പരമാവധി 1.50 ലക്ഷം രൂപയുമാണ്. ഈ നിക്ഷേപത്തിന് പോസ്റ്റ് ഓഫീസിലും ബാങ്കുകളിലും ഒരേ പലിശ നിരക്ക് തന്നെയാണ്. നിലവിലെ പലിശ നിരക്ക് പ്രതിവർഷം 7.1 ശതമാനമാണ്.

പി.പി.എഫ് നിയമങ്ങൾ...
പി.പി.എഫ് ലോക്ക്-ഇൻ കാലയളവ് 15 വർഷമാണ്. നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ നിക്ഷേപിച്ചാലും ഇല്ലെങ്കിലും 5 വർഷത്തേക്ക് അക്കൗണ്ട് നീട്ടാൻ കഴിയും. ഒപ്പം നിങ്ങളുടെ കോർപ്പസിൽ നിന്നും കൂട്ടു പലിശയും ലഭിക്കും.
കാലാവധിയ്ക്ക് മുന്നേ സാമ്പത്തിക ആവശ്യം വന്നാൽ പി.പി.എഫിൽ നിന്നും പണം പിൻവലിക്കണമെങ്കിൽ നിരവധി നിയന്ത്രണങ്ങളുണ്ട്. ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങൾക്ക് ഒരു തവണ മാത്രമേ പിൻവലിക്കൽ സാധിക്കൂ. നിക്ഷേപം തുടങ്ങി അഞ്ച് വർഷത്തിന് ശേഷം മാത്രമാണ് പിൻവലിക്കാൻ അനുവദിക്കുകയുള്ളൂ.
എങ്ങനെ പ്രതിമാസം 60,000 രൂപ സമ്പാദിക്കാം?
പ്രതിമാസം നിങ്ങൾക്കും 60,000 രൂപ വരെ സമ്പാദിക്കാൻ സാധിക്കും. അതിന് നിങ്ങൾ 15 വർഷത്തേക്ക് ഒരു സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപ നിക്ഷേപിക്കണം. പലിശനിരക്കിൻ്റെ പരമാവധി ആനുകൂല്യം ലഭിക്കാൻ നിങ്ങൾ എല്ലാ സാമ്പത്തിക വർഷവും ഏപ്രിൽ 1 മുതൽ 5 നുള്ളിൽ ഈ തുക നിക്ഷേപിക്കുന്നതാണ് നല്ലത്. ഇങ്ങനെ എല്ലാ വർഷവും മുടക്കമില്ലാതെ നിക്ഷേപിച്ചാൽ 15 വർഷത്തിനുള്ളിൽ നിക്ഷേപം 22,50,000 രൂപയാകും. ഈ 22.5 ലക്ഷത്തിന്റെ പലിശയും കോർപ്പസും എത്രയാവും?
മൊത്തം പലിശ 18,18,209 രൂപയുണ്ടാവും. അതായത് കണക്കാക്കിയ കോർപ്പസ് 40,68,209 രൂപയായിരിക്കും. 15 വർഷം കൊണ്ട് 40 ലക്ഷം കോർപ്പസായി. എന്നാൽ ഇനിയും 5 വർഷം കൂടെ പ്രതി വർഷം 1.5 ലക്ഷം എന്ന നിക്ഷേപം തുടർന്നാൽ നിങ്ങൾക്ക് 20 വർഷം കൊണ്ട് എത്ര സമ്പാദിക്കാൻ സാധിക്കും? നോക്കാം.
20 വർഷം കൊണ്ട് എത്ര കോർപ്പസ്?
20 വർഷത്തിനുള്ളിൽ മൊത്തം നിക്ഷേപം 30 ലക്ഷം രൂപയാകും. അതിൽ പലിശ മാത്രം 36,58,288 രൂപയാവും. എന്നാൽ കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം 66,58,288 രൂപയായിരിക്കും കോർപ്പസ്. എങ്കിൽ വീണ്ടും അടുത്ത അഞ്ച് വർഷത്തേക്ക് കൂടെ ഈ നിക്ഷേപം നീട്ടിയാൽ എത്ര നേടാനാവും എന്ന് നോക്കാം....
25 വർഷത്തേക്കുള്ള പി.പി.എഫ് നിക്ഷേപത്തിലൂടെ എത്ര കോർപ്പസ്?
25 വർഷത്തിനുള്ളിൽ മൊത്തം നിക്ഷേപം 37,50,000 രൂപയായി വളരും. 65,58,015 രൂപ പലിശ മാത്രമായി നിങ്ങൾക്ക് കിട്ടും. അതായത് 25 വർഷത്തിനു ശേഷം നിങ്ങളുടെ കോർപ്പസ് 1,03,08,015 രൂപയായിരിക്കും. ഇതോടെ നിങ്ങൾക്ക് നിക്ഷേപം അവസാനിപ്പിക്കാം.
പ്രതിമാസം വരുമാനം കണക്കാക്കാം....
1,03,08,015 രൂപ മൊത്തം കോർപ്പസിൽ നിന്ന് 7.1% പലിശ കണക്കാക്കിയാൽ ഒരു വർഷത്തെ പലിശ 7,31,869 രൂപയാകും. ഇത് ഓരോ മാസവും 60,989 രൂപയായിരിക്കും. ഒരാൾ 25 വയസിൽ പി.പി.എഫിൽ നിക്ഷേപിക്കാൻ തുടങ്ങിയാൽ 50 വയസ്സാവുമ്പോൾ ഈ ലക്ഷ്യത്തിലെത്താം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
