ജോലിയിൽ നിന്നും വിരമിക്കുമ്പോൾ സാമ്പത്തിക സുരക്ഷ ഉണ്ടായിരിക്കണം. ആരോഗ്യ സംരക്ഷണത്തിനു പോലും പണം അത്യാവശ്യമാണ്. മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ (പിപിഎഫ്) നിക്ഷേപിച്ച് തുടങ്ങാം. വലിയ തുക സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇതൊരു മികച്ച മാർഗമാണ്. പിപിഎഫിലൂടെ നിക്ഷേപകന് ദീർഘകാലടിസ്ഥാനത്തിൽ ശക്തമായ ഒരു വിരമിക്കൽ ഫണ്ട് സൃഷ്ടിക്കാം.
എന്താണ് പിപിഎഫ്?
അപകട സാധ്യതയുള്ള നിരവധി നിക്ഷേപ പദ്ധതികളിൽ നിന്നും വ്യത്യസ്തമായി സർക്കാർ പിന്തുണയുള്ള ഒരു ദീർഘകാല നിക്ഷേപ പദ്ധതിയാണ് പിപിഎഫ്. പ്രതിവർഷം പരമാവധി 1.5 ലക്ഷം രൂപ വരെ ഈ സ്കീം പ്രകാരം നിക്ഷേപിക്കാം. നിലവിൽ 7.1% വാർഷിക പലിശയാണ് നിക്ഷേപകന് ലഭിക്കുന്നത്. ഇത് കൂട്ടു പലിശയിലൂടെ എല്ലാ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
നികുതി രഹിതമായ നേട്ടം...
നികുതി രഹിതമായ പലിശ ലഭിക്കുന്നതിനാൽ ബാങ്ക് നിക്ഷേപങ്ങളെക്കാൾ പിപിഎഫ് ആകർഷകമാകുന്നു. ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരമാണ് നികുതിയിളവ് ലഭിക്കുന്നത്.
വിരമിക്കൽ ആസൂത്രണം...
ജോലിയിൽ നിന്നും വിരമിക്കുമ്പോൾ സുരക്ഷിതമായ ഒരു സമ്പാദ്യ മാർഗം ആഗ്രഹിക്കുന്നവർക്ക് പിപിഎഫ് ഒരു മികച്ച തിരഞ്ഞെടുപ്പാവുന്നു. ശരിയായ രീതിയിൽ ആസൂത്രണം ചെയ്ത് അച്ചടക്കത്തോടെ നിക്ഷേപിച്ചാൽ പ്രതീക്ഷിക്കുന്നതിലും വലിയ തുക പിപിഎഫിലൂടെ സ്വന്തമാക്കാം. അപകടസാധ്യത ഒഴിവാക്കി സുരക്ഷിതമായ ഭാവി ആഗ്രഹിക്കുന്നവർക്ക് പിപിഎഫ് ഒരു വഴിത്തിരിവാകും.

പണം ഉടൻ തന്നെ പിൻവലിക്കരുത്...
പിപിഎഫിൻ്റെ കാലാവധി 15 വർഷമാണ്. എന്നാൽ ഈ കാലാവധിക്കു ശേഷം നിക്ഷേപം പിൻവലിക്കാതെ വീണ്ടും നിക്ഷേപിക്കുന്നത് സമ്പാദ്യം വർദ്ധിപ്പിക്കും. 15 വർഷത്തെ ലോക്ക്-ഇൻ കാലാവധി അവസാനിച്ചാൽ നിക്ഷേപ കാലാവധി നിങ്ങളുടെ ഇഷ്ടാനുസരണം നീട്ടാൻ സാധിക്കും. ഇവിടെ 5 വർഷത്തെ ബ്ലോക്കുകളായി കാലാവധി നീട്ടാൻ സധിക്കും.
15 വർഷത്തിനു ശേഷം നിങ്ങൾ 10 വർഷത്തേക്ക് കൂടെ നിക്ഷേപം തുടർന്നാൽ സമ്പാദ്യം പ്രതീക്ഷിക്കുന്നതിനേക്കാൾ ഉയരും. അതായത് പിപിഎഫ് കാലാവധി മൊത്തം 25 വർഷത്തേക്ക് എത്തും. നിക്ഷേപത്തിലൂടെ നിങ്ങൾക്ക് പ്രതിമാസം വരുമാനം ആഗ്രഹിക്കുന്നുണ്ടെങ്കിലും വലിയ നേട്ടം ഉറപ്പാക്കാം. അതിനായി നിക്ഷേപം പിൻവലിക്കാതെ അക്കൗണ്ടിൽ തന്നെ സൂക്ഷിക്കാം... കൂടുതൽ അറിയാം...
ഒരു കോടി രൂപ സമ്പാദിക്കാം....
പിപിഎഫിൽ നിങ്ങൾ 25 വർഷം തുടർച്ചയായി ഓരോ മാസവും 12,500 രൂപ നിക്ഷേപിച്ചാൽ, അതായത് പ്രതിവർഷം 1.5 ലക്ഷം രൂപ നിക്ഷേപിക്കുന്നു എന്നർത്ഥം. 25 വർഷത്തെ ആകെ നിക്ഷേപ തുക 37,50,000 രൂപയായിരിക്കും. ഇവിടെ നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം പലിശ മാത്രം 65,58,015 രൂപയായിരിക്കും. അതായത് മൊത്തം നിക്ഷേപം 1,03,08,015 രൂപയായി വളരുന്നു.
പ്രതിമാസം 60,000 രൂപയിൽ കൂടുതൽ പെൻഷൻ നേടാം...
25 വർഷം കൊണ്ട് ലഭിക്കുന്ന 1.03 കോടി രൂപ പിൻവലിക്കാതെ മുഴുവൻ അക്കൗണ്ടിൽ സൂക്ഷിക്കുകയാണെങ്കിൽ, അടുത്ത വർഷം നിങ്ങൾക്ക് 7,31,869 രൂപ പലിശ ലഭിക്കും. അതായത് ഓരോ മാസവും ഏകദേശം 60,989 രൂപ ലഭിക്കും. ഇതൊരു സർക്കാർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന പദ്ധതിയായതിനാൽ പണം സുരക്ഷിതമായി അക്കൗണ്ടിലുണ്ടാവും. ഒരു സാധാരണ പെൻഷൻ തുക ലഭിക്കുന്നതു പോലെ എല്ലാ മാസവും നിശ്ചിത തുക നിങ്ങൾക്ക് ഉറപ്പാക്കാനും സാധിക്കുന്നു.
കാലാവധി എങ്ങനെ നീട്ടാം..?
15 വർഷത്തിനു ശേഷം വീണ്ടും നിക്ഷേപിക്കാൻ പദ്ധതിയുണ്ടെങ്കിൽ ഓരോ 5 വർഷത്തെ ബ്ലോക്കുകളായി കാലാവധി നീട്ടാം. എന്നാൽ ഓരോ 5 വർഷത്തിലും അത് പുതുക്കേണ്ടത് ആവശ്യമാണ്. ഇതിനായി, ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ഒരു അപേക്ഷ നൽകണം. മാത്രമല്ല കാലാവധി പൂർത്തിയാകുന്നതിന്റെ ഒരു വർഷത്തിനുള്ളിൽ ഇത് പുതുക്കേണ്ടതുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications