ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്). സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള പിപിഎഫ് നിക്ഷേപങ്ങള്‍ സുരക്ഷിതമാണ്; സൗകര്യപ്രദമാണ്. കുറഞ്ഞ റിസ്കില്‍ ഭേദപ്പെട്ട റിട്ടേണ്‍ നല്‍കുമെന്ന വസ്തുതയും പിപിഎഫിന്റെ പ്രധാന സവിശേഷതയാകുന്നു. 15 വര്‍ഷമാണ് പിപിഎഫ് നിക്ഷേപങ്ങളുടെ ഏറ്റവും കുറഞ്ഞ കാലാവധി. ഇതേസമയം, അഞ്ചാം വര്‍ഷത്തിന് ശേഷം നിശ്ചിത ശതമാനം തുക തിരിച്ചെടുക്കാന്‍ നിക്ഷേപകന് സാധിക്കും.

ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം നികുതി ആനുകൂല്യങ്ങള്‍ പിപിഎഫ് നിക്ഷേപങ്ങള്‍ക്കുണ്ട്. മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പിപിഎഫ് നിക്ഷേപം അടിസ്ഥാനപ്പെടുത്തി ബാങ്കില്‍ നിന്നും വായ്പയെടുക്കാമെന്നതും പബ്ലിക് പ്രോവിഡന്റ് ഫണ്ടിന്റെ സവിശേഷതയാണ്. വിപണി സാഹചര്യം അടിസ്ഥാനപ്പെടുത്തി ഓരോ ത്രൈമാസപാദവും പിപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കേന്ദ്രം പുനഃപരിശോധിക്കാറുണ്ട്. നിലവില്‍ 7.1 ശതമാനം പലിശ പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കും.
15 വര്‍ഷം നിക്ഷേപിച്ചാല്‍ എത്ര കിട്ടും?
പബ്ലിക് പ്രോവിഡന്റ് ഫണ്ടിന്റെ കാര്യം വരുമ്പോള്‍ മിക്കവരുടെയും ആദ്യ ചോദ്യമിതാണ്, '15 വര്‍ഷം മുടങ്ങാതെ പൈസ അടച്ചാല്‍ എത്ര തിരിച്ചുകിട്ടും?'. എന്തായാലും ഇതിനുത്തരം ഇവിടെ കണ്ടെത്താം. എല്ലാ മാസവും 1,000 രൂപ വീതം പിപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയാണെന്ന് കരുതുക. ഇപ്പോഴത്തെ പലിശ നിരക്ക് 7.1 ശതമാനം. അങ്ങനെയെങ്കില്‍ ഓരോ മാസവും അടയ്ക്കുന്ന 1,000 രൂപയ്ക്ക് 71 രൂപ നിക്ഷേപകന് പലിശ വരുമാനം കിട്ടും.
ഒരു വര്‍ഷം തികയുമ്പോള്‍ 12,000 രൂപയ്ക്ക് മൊത്തം പലിശ 1,071 രൂപയായിരിക്കും. രണ്ടാം വര്‍ഷത്തില്‍ പലിശ വരുമാനം 2,218 രൂപയായി വര്‍ധിക്കും (ആദ്യ വര്‍ഷത്തെ പലിശയും കൂടി ഉള്‍പ്പെടുത്തി). അങ്ങനെ തുടര്‍ച്ചയായി 15 വര്‍ഷം നിക്ഷേപം നടത്തിയാല്‍ മൊത്തം നിക്ഷേപം 3,25,457 രൂപയാകും.
പിപിഎഫില്‍ നിക്ഷേപിക്കുമ്പോള്‍
ഓരോ സാമ്പത്തിക വര്‍ഷത്തിന്റെയും തുടക്കത്തില്‍ പിപിഎഫില്‍ നിക്ഷേപം നടത്തുന്നതാണ് നല്ലത്. കാരണം ഈ രീതിയില്‍ നിക്ഷേപം നടത്തിയാല്‍ ഒരു വര്‍ഷത്തേക്ക് മുഴുവനായും നിക്ഷേപത്തിന്മേല് പലിശ നേടാന്‍ നിക്ഷേപകന് സാധിക്കും. പൊതുവേ ജനുവരിക്കും മാര്‍ച്ചിനുമിടയിലാണ് ഭൂരിപക്ഷം ആളുകളും പിപിഎഫ് അക്കൗണ്ടുകള്‍ തുടങ്ങാറ്. 80ഇ വകുപ്പ് പ്രകാരമുള്ള നികുതിയളവുതന്നെ ലക്ഷ്യം. ഒരു വര്‍ഷം പരമാവധി 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനാണ് പലിശ ഇളവ് ലഭിക്കുക. മാസത്തിലെ അഞ്ചാമത്തെ ദിവസത്തെയും അവസാന ദിവസത്തെയും മിനിമം ബാലന്സിന്മേലാണ് പിപിഎഫ് നിക്ഷേപത്തിന്റെ പലിശ കണക്കാക്കുന്നതും.
ഉദാഹരണത്തിന് ഏപ്രില്‍ 1ന് നിങ്ങളുടെ പിപിഎഫ് അക്കൗണ്ട ബാലന്‍സ് 50,000 രൂപയാണ്. ഏപ്രില്‍ ആറിന് നിങ്ങള്‍ ഒരു 20,000 രൂപ കൂടി നിക്ഷേപം നടത്തുന്നു. അപ്പോള്‍ നിങ്ങളുടെ ഏപ്രില്‍ മാസത്തെ നിക്ഷേപത്തിന്മേല് പലിശ കണക്കാക്കുന്നത് 70,000 രൂപയ്ക്ക് അല്ല 50,000 രൂപയ്ക്ക് ആയിരിക്കും. അതായത് നിങ്ങള്‍ പ്രതിമാസം പിപിഎഫില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ അത് എല്ലാ മാസവും 5 ആം തീയ്യതിയ്ക്ക് മുമ്പ് നടത്തുന്നതാണ് ഉത്തമം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
