പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് വെറുമൊരു നിക്ഷേപ ഉപാധി മാത്രമല്ല. നിക്ഷേപത്തിനൊപ്പം നികുതി നേട്ടങ്ങളും പിപിഎഫ് നിങ്ങള്‍ക്ക് തരും. പിപിഎഫില്‍ നിന്ന് ലഭിക്കുന്ന പലിശ ആദായവും, പിപിഎഫില്‍ നിന്ന് ലഭിക്കുന്ന
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് വെറുമൊരു നിക്ഷേപ ഉപാധി മാത്രമല്ല. നിക്ഷേപത്തിനൊപ്പം നികുതി നേട്ടങ്ങളും പിപിഎഫ് നിങ്ങള്‍ക്ക് തരും. പിപിഎഫില്‍ നിന്ന് ലഭിക്കുന്ന പലിശ ആദായവും, പിപിഎഫില്‍ നിന്ന് ലഭിക്കുന്ന മെച്യുരിറ്റി തുകയുമെല്ലാം നികുതി മുക്തമാണ്.

എന്നാല്‍ പിപിഎഫില്‍ എങ്ങനെയാണ് പലിശ കണക്കാക്കുനനത് എന്ന് വ്യക്തമായി അറിയാത്ത ചില നിക്ഷേപകരുണ്ട്. പിപിഎഫിലൂടെ 1 കോടി രൂപയെന്ന വലിയ തുകയും നിക്ഷേപകന് നേടാന്‍ സാധിക്കും. നിക്ഷേപത്തിന്റെ കാലാവധി, ഒറ്റത്തവണ നിക്ഷേപമാണോ, പ്രതിമാസ നിക്ഷേപമാണോ കൂടുതല്‍ ലാഭകരം, നിക്ഷേപത്തിന്മേല് എങ്ങനെയാണ് പലിശ കണക്കാക്കുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നിക്ഷേപകന് അറിവും ധാരണയും വേണമെന്ന് മാത്രം.
2020 മുതല്‍ പിപിഎഫ് നിരക്ക് 7.1 ശതമാനത്തില്‍ നിലനിര്‍ത്തുന്നത് സര്‍ക്കാര്‍ തുടരുകയാണ്. ഓരോ മാസവും പിപിഎഫ് ബാലന്‍സ് തുകയിലെ പലിശ കണക്കാക്കുകയും സാമ്പത്തീക വര്‍ഷത്തിന്റെ അവസാനം അത് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതുമാണ് രീതി.
ഓരോ മാസത്തിന്റെ 5ാം തീയ്യതിയ്ക്കും അവസാന തീയ്യതിയ്ക്കും ഇടയിലാണ് പിപിഎഫ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് കണക്കാക്കുന്നത്. 5ാം തീയ്യതിയ്ക്ക് ശേഷമാണ് നിക്ഷേപം നടത്തുന്നതെങ്കില്‍ കഴിഞ്ഞ മാസത്തിലെ ബാലന്‍സ് തുകയിന്മേലാണ് പലിശ ലഭിക്കുക എന്നര്‍ഥം. 5ാം തിയ്യതിയ്ക്ക് മുമ്പ് നിക്ഷേപം നടത്തിയാല്‍ നിലവിലെ മാസത്തിലും കഴിഞ്ഞ മാസത്തിലും പലിശ ലഭിക്കും.
പിപിഎഫിലൂടെ 1 കോടി രൂപ നേടുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ എല്ലാ മാസവും 5ാം തീയ്യതിയ്ക്ക് മുമ്പായി നിങ്ങള്‍ നിക്ഷേപം നടത്തേണ്ടതുണ്ട്.
പിപിഎഫില്‍ 1 കോടി രൂപ നേടാന്‍ ഓരോ മാസവും എത്ര തുക നിക്ഷേപം നടത്തണമെന്ന് നമുക്ക് നോക്കാം.
നിലവിലെ 7.1 ശതമാനം പലിശ നിരക്കില്‍ ഓരോ വര്‍ഷവും 1.5 ലക്ഷം രൂപ വീതം (അല്ലെങ്കില്‍ ഓരോ മാസവും 12,500 രൂപ ) നിക്ഷേപിച്ചാല്‍ 15 വര്‍ഷം കൊണ്ട് 40 ലക്ഷത്തിന് മുകളിലാകും നിക്ഷേപം. പലിശ നിരക്ക് 15 വര്‍ഷത്തേക്ക് സ്ഥിരമായി നിലനിര്‍ത്തിയാണ് ഈ കണക്ക് കൂട്ടല്‍.
എന്നാല്‍ ഓരോ പാദത്തിലും പിപിഎഫ് പലിശ നിരക്കില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുന്നതിനാല്‍ നിക്ഷേപ കാലയളവില്‍ പലിശ നിരക്ക് കൂടുവാനും കുറയുവാനും സാധ്യതയുണ്ട്.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications