പിപിഎഫ് നിക്ഷേപത്തിലൂടെ നിങ്ങളുടെ 34 രൂപ 26 ലക്ഷമായി വളരും! എങ്ങനെയെന്ന് അറിയേണ്ടേ?

ദീര്‍ഘകാല സാമ്പത്തീക ലക്ഷ്യങ്ങള്‍ക്കായി ഇപ്പോഴും ഏറ്റവും വിശ്വാസ യോഗ്യമായതെന്ന് കരുതുന്നതും നികുതി ഇളവ് ലഭിക്കുന്നതുമായ നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്.

ദീര്‍ഘകാല സാമ്പത്തീക ലക്ഷ്യങ്ങള്‍ക്കായി ഇപ്പോഴും ഏറ്റവും വിശ്വാസ യോഗ്യമായതെന്ന് കരുതുന്നതും നികുതി ഇളവ് ലഭിക്കുന്നതുമായ നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. എന്നാല്‍ ദിവസം വെറും 34 രൂപ പിപിഎഫിലേക്കായി മാറ്റി വച്ചാല്‍ അത് ലക്ഷക്കണക്കിന് രൂപയായി വളരുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? എങ്ങനെയാണ് ഇത്രയും ചെറിയ തുക വലിയൊരു സമ്പാദ്യത്തിലേക്ക് നിങ്ങളെ നയിക്കുന്നത് എങ്ങനെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

പിപിഎഫ് അക്കൗണ്ട്

പിപിഎഫ് അക്കൗണ്ട്

നിങ്ങളുടെ സമീപത്തുള്ള ബാങ്കില്‍ നിങ്ങളുടെ പേരില്‍ പിപിഎഫ് അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കും. ശേഷം നിങ്ങളുടെ ശേഷിക്ക് അനുസരിച്ചുള്ള തുക ഓരോ മാസവും നിക്ഷേപിക്കാം. 15 വര്‍ഷമാണ് പിപിഎഫ് നിക്ഷേപത്തിന്റെ മെച്യൂരിറ്റി കാലയളവായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അതായത് അക്കൗണ്ട് ആരംഭിച്ച് 15 വര്‍ഷങ്ങള്‍ പിന്നിട്ടതിന് ശേഷം മാത്രമേ അക്കൗണ്ടിലുള്ള തുക പിന്‍വലിക്കുവാന്‍ നിക്ഷേപകന് സാധിക്കൂ എന്നര്‍ഥം.

നിക്ഷേപ കാലാവധി

നിക്ഷേപ കാലാവധി

ഇനി 15 വര്‍ഷ നിക്ഷേപ കാലാവധി പൂര്‍ത്തിയായതിന് ശേഷവും നിക്ഷേപം തുടരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള സൗകര്യവും പിപിഎഫിലുണ്ട്. 5 വര്‍ഷത്തേക്ക് വീതം നിക്ഷേപകന്റെ താത്പര്യ പ്രകാരം പിപിഎഫ് നിക്ഷേപ കാലാവധി തുടര്‍ന്നും ദീര്‍ഘിപ്പിക്കുവാന്‍ സാധിക്കും. നിങ്ങള്‍ എത്ര കാലത്തേക്ക് നിക്ഷേപം തുടരുവാന്‍ ആഗ്രഹിക്കുന്നുവോ അത്രയും കാലത്തേക്ക് ഈ രീതിയില്‍ നിക്ഷേപ കാലാവധി നീട്ടാം.

നിക്ഷേപ കാലാവധി ദീര്‍ഘിപ്പിക്കുമ്പോള്‍

നിക്ഷേപ കാലാവധി ദീര്‍ഘിപ്പിക്കുമ്പോള്‍

15 വര്‍ഷത്തിന് ശേഷം ഇപ്രകാരം നിക്ഷേപ കാലാവധി ദീര്‍ഘിപ്പിക്കുമ്പോള്‍ നിക്ഷേപം നടത്തിക്കൊണ്ട് തുടരണോ നിക്ഷേപം അവസാനിപ്പിച്ച് അക്കൗണ്ട് നിലനിര്‍ത്തിക്കൊണ്ടു പോകണോ എന്ന് നിക്ഷേപകന് തീരുമാനിക്കാം. നിക്ഷേപം അവസാനിപ്പിച്ചു കൊണ്ട് പിപിഎഫ് കാലാവധി ഉയര്‍ത്തുകയാണെങ്കില്‍ അത്രയും കാലം അക്കൗണ്ടിലെ തുകയിന്മേല്‍ നിങ്ങള്‍ക്ക് പലിശ വന്ന് ചേര്‍ന്നുകൊണ്ടിരിക്കും.

ചെറിയ തുക ലക്ഷങ്ങളായി വളര്‍ത്താന്‍

ചെറിയ തുക ലക്ഷങ്ങളായി വളര്‍ത്താന്‍

ചെറിയ തുക ലക്ഷങ്ങളായി വളര്‍ത്താന്‍ ഇത്തരത്തില്‍ പിപിഎഫ് നിക്ഷേപത്തിലൂടെ സാധിക്കും. എന്നാല്‍ അതിനായി കൃത്യമായ നിക്ഷേപരീതി കര്‍ക്കശമായി പിന്തുടരേണ്ടതുണ്ട്. അതില്‍ ആദ്യത്തേ കാര്യം സാധിക്കുന്ന ഏറ്റവും ചെറിയ പ്രായത്തില്‍ തന്നെ നിക്ഷേപം ആരംഭിക്കുക എന്നതാണ്. ആദ്യ ജോലി ലഭിച്ചത് മുതല്‍ തന്നെ നിക്ഷേപം ആരംഭിക്കാം. ദീര്‍ഘകാല നിക്ഷേപങ്ങളില്‍ നിങ്ങള്‍ എത്രയധികം കാലത്തോളം നിക്ഷേപം തുടരുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ നേട്ടം നിശ്ചയിക്കപ്പെടുന്നത്.

കൂടുതല്‍ കാലം നിക്ഷേപിച്ചാല്‍ കൂടുതല്‍ നേട്ടം

കൂടുതല്‍ കാലം നിക്ഷേപിച്ചാല്‍ കൂടുതല്‍ നേട്ടം

കൂടുതല്‍ കാലം നിക്ഷേപിച്ചാല്‍ കൂടുതല്‍ നേട്ടം സ്വന്തമാക്കാം. ഉദാഹരണത്തിന് നിങ്ങള്‍ 20ാം വയസ്സില്‍ നിക്ഷേപം ആരംഭിക്കുന്നു എന്ന് കരുതുക. നിങ്ങളുടെ 60 വയസ്സുവരെ പ്രയാസങ്ങളില്ലാതെ ആ നിക്ഷേപം മുന്നോട്ട് കൊണ്ടു പോകുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. 40 വര്‍ഷമെന്ന് നിക്ഷേപ കാലയളവ് നിങ്ങളുടെ ചെറിയ തുകകള്‍ വലിയൊരു തുകയാകുവാന്‍ മതിയായ കാലയളവാണ്. ഏറ്റവും ചുരുങ്ങിയത് 15 വര്‍ഷത്തേക്ക് പിപിഎഫില്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. ഓരോ മാസവും 1000 രൂപ 15 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ നിങ്ങള്‍ ആകെ നിക്ഷേപിക്കുന്നത് 1.80 ലക്ഷം രൂപയായിരിക്കും. നിലവിലെ 7.1 ശതമാനം പലിശ നിരക്ക് അനുസരിച്ച് 15 വര്‍ഷം കഴിയുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന തുക 3.25 ലക്ഷം രൂപയായിരിക്കും.

ദിവസം 34 രൂപ നിക്ഷേപിച്ച് 26.32 ലക്ഷം രൂപ നേടാം

ദിവസം 34 രൂപ നിക്ഷേപിച്ച് 26.32 ലക്ഷം രൂപ നേടാം

5 വര്‍ഷത്തേക്ക് നിക്ഷേപ കാലാവധി ഉയര്‍ത്തുകയും 1000 രൂപ നിക്ഷേപം തുടരുകയും ചെയ്താല്‍ 3.25 ലക്ഷം രൂപ 5.32 ലക്ഷം രൂപയായി വളരും. വീണ്ടും 5 വര്‍ഷത്തേക്ക് നിക്ഷേപ കാലാവധി ദീര്‍ഘിപ്പിക്കുകയും 1000 രൂപ നിക്ഷേപം തുടരുകയും ചെയ്താല്‍ ആകെ തുക 8.24 ലക്ഷം രൂപയാകും. 3ാം തവണയും ഇതേ രീതിയില്‍ നിക്ഷേപകാലാവധി ഉയര്‍ത്തിയാല്‍ ആകെ നിക്ഷേപ കാലയളവ് 30 വര്‍മാകുകയും നിക്ഷേപം 12.36 ലക്ഷം രൂപയാവുകയും ചെയ്യും.

വീണ്ടും രണ്ട് തവണ 5 വര്‍ഷത്തേക്ക് വീതം നിക്ഷേപ കാലാവധി ഉയര്‍ത്താം. പിപിഎഫ് തുക അപ്പോള്‍ യഥാക്രമം 18.15 ലക്ഷം രൂപയായും അടുത്ത 5 വര്‍ഷം കൊണ്ട് 26.32 ലക്ഷം രൂപയായി വര്‍ധിക്കുകയും ചെയ്യും. അതായത് 20ാം വയസ്സില്‍ മാസം 1000 വീതം അഥവാ ദിവസം വെറും 34 രൂപ മാറ്റി വച്ച് കൊണ്ട് നിക്ഷേപം ആരംഭിക്കുന്നത് റിട്ടയര്‍ ചെയ്യുന്ന സമയത്ത് നിങ്ങളുടെ പക്കല്‍ 26.32 ലക്ഷം രൂപയെന്ന വലിയ തുക കെണ്ടെത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X