പണം സമ്പാദിക്കാൻ നിരവധി വഴികളുണ്ട്. എങ്കിലും സുരക്ഷിതമായി നേട്ടം ഉറപ്പാക്കുന്ന നിക്ഷേപങ്ങൾ വളരെ കുറവാണ്. സർക്കാർ പിന്തുണയോടെ പോസ്റ്റ് ഓഫീസ് വഴി നിരവധി നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ ആകർഷകമായ നികുതി ആനുകൂല്യങ്ങളോടെ സുരക്ഷിതമായ സാമ്പത്തിക ലാഭം ലഭ്യമാക്കുന്ന പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. ഇതൊരു ദീർഘകാല നിക്ഷേപമാണ്. അതിനാൽ പലരും ഒരു റിട്ടയർമെൻ്റ് കോർപ്പസ് സൃഷ്ടിക്കുന്നതിനുള്ള മാർഗമായും പിപിഎഫിനെ കണക്കാക്കുന്നുണ്ട്.
പിപിഎഫിൽ പ്രതിവർഷം നിക്ഷേപിക്കാവുന്ന പരമാവധി തുക 1.5 ലക്ഷം രൂപയാണ്. എന്നാൽ 500 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. നിങ്ങളുടെ പ്രതിമാസ ശമ്പളത്തിൽ നിന്നും ഒരു നിശ്ചിത തുക മാറ്റി വെച്ചാൽ പിപിഎഫ് നിക്ഷേപം വലുതാക്കാം.
കാലാവധി
15 വർഷത്തെ കാലാവധിയിൽ പിപിഎഫിൽ നിക്ഷേപിക്കാം. എന്നാൽ ആവശ്യമെങ്കിൽ ഇതിൻ്റെ കാലാവധി നീട്ടാനും അനുവാദമുണ്ട്. ഓരോ 5 വർഷത്തെ ബ്ലോക്കുകളായിട്ടാണ് നിക്ഷേപ കാലാവധി നീട്ടുന്നത്. ഇത്തരത്തിൽ നിക്ഷേപം തുടർന്നാൽ പ്രതീക്ഷിക്കുന്നതിലും വലിയ നേട്ടം ഉറപ്പാക്കാം. ആദ്യ 15 വർഷം എന്നത് ലോക്ക്-ഇൻ പിരീഡാണ്. എന്നാൽ അഞ്ച് വർഷത്തിന് ശേഷം ഭാഗികമായി പിൻവലിക്കാൻ സാധിക്കും. മാത്രമല്ല നിക്ഷേപ കാലയളവിൽ സാമ്പത്തിക ആവശ്യം വന്നാൽ നിക്ഷേപകർക്ക് അവരുടെ പിപിഎഫ് ബാലൻസ് ഉപയോഗിച്ച് വായ്പക്ക് അപേക്ഷിക്കാം.

പലിശയും നികുതിയും
നിലവിൽ 7.1% എന്ന നിരക്കിലാണ് പിപിഎഫ് പലിശ നിരക്ക്. പിപിഎഫിലൂടെ ലഭിക്കുന്ന പലിശ പൂർണ്ണമായും നികുതി രഹിതമാണ്. സെക്ഷൻ 80C പ്രകാരം നികുതി കിഴിവിന് അർഹതയുണ്ട്. അതിനാൽ തന്നെ ലാഭത്തിൽ നിന്നും നഷ്ടം ഉണ്ടാവുന്നില്ല. മാത്രമല്ല പിപിഎഫ് നിക്ഷേപത്തിന് കൂട്ടുപലിശയുടെ നേട്ടവും ലഭിക്കുന്നു. അതിനാൽ കാലാവധി പൂർത്തിയാവുമ്പോൾ വലിയ കോർപ്പസ് സൃഷ്ടിക്കാൻ സാധിക്കും.
ദിവസവും 200 രൂപ മാറ്റി വെക്കുന്നോ?
പിപിഎഫിൽ ഏതൊരു സാധാരണക്കാരനും നിക്ഷേപം ആരംഭിക്കാം. ദിവസ വേതനത്തിൽ ജോലി ചെയ്യുന്നവർക്ക് പോലും ദീർഘകാല നിക്ഷേപത്തിലൂടെ വലിയ തുക സമ്പാദിക്കാൻ സാധിക്കും. നിങ്ങൾ ദിവസവും 200 രൂപ മാറ്റി വെച്ചാൽ മാസം 6,000 രൂപ പിപിഎഫിലേക്ക് നിക്ഷേപിക്കാം. അതായത് ഒരു വർഷത്തെ മൊത്തം നിക്ഷേപം 72,000 രൂപയായിരിക്കും. ഇവിടെ 15 വർഷം കൊണ്ട് നിങ്ങളുടെ മൊത്തം നിക്ഷേപം 10,80,000 രൂപയായി ഉയരുന്നു.
15 വർഷത്തെ കാലാവധി അവസാനിക്കുമ്പോൾ ലഭിക്കുന്ന മെച്യൂരിറ്റി തുക 19,52,740 രൂപയായിരിക്കും. ഈ കാലയളവിൽ ലഭിക്കുന്ന മൊത്തം പലിശ വരുമാനം 8,72,740 രൂപയാണ്.
ഇതേ നിക്ഷേപം അടുത്ത 5 വർഷത്തേക്ക് കൂടെ തുടർന്നാൽ എത്ര തുക മെച്യൂരിറ്റിയായി ലഭിക്കും?
15 വർഷത്തെ കാലാവധിക്കു ശേഷം 5 വർഷം നീട്ടിയാൽ മൊത്തം കാലാവധി 20 വർഷമായിരിക്കും. ഈ കാലാവധിയിൽ നിങ്ങളുടെ മൊത്തം നിക്ഷേപം 14,40,000 രൂപയായിരിക്കും. 20 വർഷം പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മെച്യൂരിറ്റി തുക 31,95,978 രൂപയായിരിക്കും. ഇവിടെ പലിശയിനത്തിൽ മാത്രം ലഭിക്കുന്നത് 17,55,978 രൂപയാണ്. കൂട്ടുപലിശയിൽ നിന്നുള്ള നേട്ടവും ഒത്തുചേരുന്നതിനാലാണ് ഇത്രയും വലിയ നേട്ടം ലഭിക്കുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications