കൊറോണ വൈറസ് മഹാമാരി കാരണം, 2019-20 സാമ്പത്തിക വർഷത്തിൽ 2020 ജൂൺ 30 വരെ നിക്ഷേപം നടത്താൻ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി അക്കൗണ്ട് (എസ്എസ്എ) ഉടമകൾക്ക് മൂന്ന് മാസത്തേയ്ക്ക് കാലാവധി നീട്ടി നൽകിയിരുന്നു. ഇത് പരമാവധി നിക്ഷേപ പരിധിക്ക് വിധേയമാണ്. 2019-20 സാമ്പത്തിക വർഷത്തിൽ അക്കൗണ്ടുകളിലേക്ക് നിക്ഷേപം നടത്തുമ്പോൾ പദ്ധതികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന 1.5 ലക്ഷം രൂപ വരെ വാർഷിക പരിധി ലംഘിക്കില്ലെന്ന് നിക്ഷേപകർ ഉറപ്പു വരുത്തണം.
തീയതി നീട്ടി
2020 മാർച്ച് 30 വരെയാണ് നിക്ഷേപത്തിനായി പലിശ നൽകുന്നതിന് പരിഗണിക്കുക. 2019-20 വർഷത്തേക്കുള്ള വരുമാന നികുതി കിഴിവ് ക്ലെയിം ചെയ്യുന്നതിനായി വിവിധ നിക്ഷേപങ്ങളും പേയ്‌മെന്റുകളും നടത്തുന്നതിനുള്ള തീയതിയും സർക്കാർ നീട്ടിയിട്ടുണ്ട്. ഇതിൽ സെക്ഷൻ 80 സി (പിപിഎഫിലെ നിക്ഷേപവും ഉൾപ്പെടുന്നു), 80 ഡി (ആരോഗ്യ ഇൻഷുറൻസ്), 80 ജി (സംഭാവനകൾ) എന്നിവ ഉൾപ്പെടുന്നു.
പിഴ ഇല്ല
കൂടാതെ, 2019-20 വർഷത്തേക്കുള്ള പിപിഎഫ് അക്കൗണ്ടിൽ നിർബന്ധിത മിനിമം ഡിപ്പോസിറ്റ് നിക്ഷേപിക്കാത്തതിന് പിഴ ഈടാക്കില്ല. പിപിഎഫ് അക്കൌണ്ട് ഉടമകൾക്ക് ജൂൺ 30 വരെ നിക്ഷേപം നടത്താം. പിഴയോ/പുനരുജ്ജീവന ഫീസ് ഈടാക്കില്ല. മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികൾക്കും ഇത് ബാധകമാകും. ഈ ഇളവ് 2020 സാമ്പത്തിക വർഷത്തിലേയ്ക്ക് മാത്രമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷങ്ങളിൽ അക്കൗണ്ട് പ്രവർത്തനരഹിതമായിരുന്നെങ്കിൽ അധിക നിരക്ക് ഈടാക്കും. പിൻവലിക്കൽ പരിധി അല്ലെങ്കിൽ വായ്പ തീരുമാനിക്കുന്നതിന് മാർച്ച് 31 വരെയുള്ള പിപിഎഫ്, എസ്എസ്എ എന്നിവയിലെ ബാലൻസാണ് കണക്കിലെടുക്കുക.
നിയമങ്ങളിലെ മാറ്റം
പിപിഎഫ് അക്കൗണ്ട് ഉടമകളുടെ പ്രയോജനത്തിനായി കഴിഞ്ഞ സാമ്പത്തിക വർഷവും സർക്കാർ ചില നിയമങ്ങളിൽ മാറ്റം വരുത്തിയിരുന്നു. ഒരു അക്കൌണ്ട് ഉടമയ്ക്ക് ഒരു സാമ്പത്തിക വർഷത്തിൽ എത്ര തവണ വേണമെങ്കിലും 50 രൂപയുടെ ഗുണിതങ്ങളിൽ നിക്ഷേപിക്കാം, പരമാവധി സംയുക്ത നിക്ഷേപം പ്രതിവർഷം 1.5 ലക്ഷം രൂപയായിരിക്കും തുടങ്ങിയവയാണ് മാറ്റം വരുത്തിയ നിയമങ്ങൾ. നേരത്തെ, ഒരു പിപിഎഫ് അക്കൗണ്ടിൽ ഒരു വർഷത്തിനുള്ളിൽ പരമാവധി 12 നിക്ഷേപങ്ങൾ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. പിപിഎഫ് ബാലൻസിൽ നിന്ന് എടുക്കുന്ന വായ്പയുടെ പലിശ നിരക്ക് നിലവിലുള്ള പിപിഎഫ് നിരക്കിന്റെ പലിശയേക്കാൾ 1 ശതമാനം കുറച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
