പിപിഎഫ് മെച്യുരിറ്റി കാലാവധി 15 വര്‍ഷത്തില്‍ നിന്നും കുറയ്ക്കുവാന്‍ സര്‍ക്കാര്‍ തീരുമാനം വരുന്നോ? അറിയാം

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചെറുകിട സമ്പാദ്യ പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യമുള്ള മെച്യുരിറ്റി കാലയളവ് ഉള്ളത് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎപിനാണ്.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചെറുകിട സമ്പാദ്യ പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യമുള്ള മെച്യുരിറ്റി കാലയളവ് ഉള്ളത് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎപിനാണ്. 15 വര്‍ഷമാണ് പിപിഎഫ് നിക്ഷേപത്തിന്റെ മെച്യൂരിറ്റി കാലയളവ്. ദീര്‍ഘമേറിയ ലോക്ക് ഇന്‍ പിരീഡ് ഉണ്ടെങ്കിലും നിക്ഷേപ പ്രിയപ്പെട്ട നിക്ഷേപോപാധികളില്‍ ഒന്ന് തന്നെയാണ് പിപിഎഫ്. എന്നാല്‍ 15 വര്‍ഷമെന്ന പിപിഎഫ് നിക്ഷേപ കാലവധി കുറയ്ക്കണമെന്ന ചര്‍ച്ചകളും ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. കൂടാതെ പിപിഎഫിന്റെ പലിശ നിരക്ക് ഇപിഎഫ് നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശ നിരക്കിന് സമാനമാക്കണമെന്നും നിര്‍ദേശിക്കുന്നവരുമുണ്ട്.

ചെറുകിട നിക്ഷേപ സമ്പാദ്യ പദ്ധതികളെക്കുറിച്ച് ചില നിര്‍ദേശങ്ങള്‍

ചെറുകിട നിക്ഷേപ സമ്പാദ്യ പദ്ധതികളെക്കുറിച്ച് ചില നിര്‍ദേശങ്ങള്‍

ഈ പറഞ്ഞ രണ്ട് കാര്യങ്ങളെയും മുന്‍നിര്‍ത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ സാമ്പത്തീക വിദഗ്ധര്‍ കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ ചെറുകിട നിക്ഷേപ സമ്പാദ്യ പദ്ധതികളെക്കുറിച്ച് ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നിരുന്നു. എസ്ബിഐയുടെ ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം പിപിഎഫ് നിക്ഷേപത്തിന്റെ ലോക്ക് ഇന്‍ പിരീഡ് 15 വര്‍ഷത്തില്‍ നിന്നും കുറയ്ക്കണമെന്നാണ് പറയുന്നത്. ലോക്ക് പിരീയഡ് 15 വര്‍ഷത്തില്‍ നിന്നും കുറയ്ക്കുന്നതിന് പുറമേ, ഒരു നിശ്ചിയ സമയ പരിധിയ്ക്കുള്ളില്‍ നിക്ഷേപകര്‍ക്ക് അവരുടെ പണം പിന്‍വലിക്കാന്‍ സാധിക്കണമെന്നും ആര്‍ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിക്ഷേപര്‍ക്കുള്ള വിശ്വാസം

നിക്ഷേപര്‍ക്കുള്ള വിശ്വാസം

1.5 ലക്ഷം രൂപയാണ് ഒരു സാമ്പത്തീക വര്‍ഷത്തില്‍ പിപിഎഫില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുക. നിക്ഷേപിച്ച തുകയ്ക്ക് പൂര്‍ണമായും സര്‍ക്കാറിന്റെ സുരക്ഷിതത്വവുമുണ്ടാവും. അസംഘടിത മേഖലകളില്‍ തൊഴിലെടുക്കുന്ന വ്യക്തികള്‍ അവര്‍ക്കായുള്ള റിട്ടയര്‍മെന്റ് സമ്പാദ്യം സൃഷ്ടിക്കുന്നതിനാണ് വലിയ വിഭാഗം പേരും പിപിഎഫിനെ ഉപയോഗപ്പെടുത്തുന്നത്.

ഇപിഎഫ്, പിപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് സമാനമാക്കുവാന്‍

ഇപിഎഫ്, പിപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് സമാനമാക്കുവാന്‍

പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെയും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് സമാനമാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും എസ്ബിഐ സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇപിഎഫ്, പിപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് തുല്യമാക്കിയാല്‍ കൂടുതല്‍ കൂടുതല്‍ സമ്പാദിക്കുവാനും നിക്ഷേപിക്കുവാനുമുള്ള വ്യക്തികളുടെ താത്പര്യം വര്‍ധിക്കുമെന്നാണ് എസ്ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. പലിശ നിരക്ക് സമാനമാക്കണമെന്ന ആവശ്യം നേരത്തേയും ഉയര്‍ന്നിട്ടുള്ള ഒരു കാര്യമാണ്.

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിലെ നികുതിയിളവ്

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിലെ നികുതിയിളവ്

റിപ്പോര്‍ട്ടിലെ മറ്റൊരു നിര്‍ദേശം സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ ലഭിക്കുന്ന പലിശ ആദായത്തിന്മേലുള്ള നികുതിയിളവിനെ സംബന്ധിച്ചുള്ളതാണ്. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ ലഭിക്കുന്ന പലിശ ആദായം മുഴുവന്‍ നികുതി ബാധ്യതയുള്ളതാകണമെന്നാണ് എസ്ബിഐയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നത്. ഈ സ്‌കീമില്‍ കുടിശ്ശികയായി കിടക്കുന്ന തുക 73,725 കോടിയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതില്‍ മുഴുവന്‍ തുകയ്ക്കും നികുതി ഒഴിവാക്കി നല്‍കുന്നത് സര്‍ക്കാറിന് വലിയ ബാധ്യതയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

ചെറുകിട സമ്പാദ്യ പദ്ധതികളിലെ പലിശ നിരക്ക്

ചെറുകിട സമ്പാദ്യ പദ്ധതികളിലെ പലിശ നിരക്ക്

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കുവാന്‍ സാധിക്കും. 7.4 ശതമാനമാണ് പ്രതിവര്‍ഷ പലിശ നിരക്ക്. നിലവിലെ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലും ചെറുകിട സമ്പാദ്യ പദ്ധതികളിലെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് സര്‍ക്കാര്‍ പാദാരംഭത്തില്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. തുടര്‍ച്ചയായ അഞ്ചാം വട്ടമാണ് ചെറുകിട സമ്പാദ്യ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് സര്‍ക്കാര്‍ മാറ്റമില്ലാതെ നിലനിര്‍ത്തുന്നത്.

 നിലവിലെ പാദത്തില്‍ ലഭിക്കുന്ന പലിശ നിരക്ക്

നിലവിലെ പാദത്തില്‍ ലഭിക്കുന്ന പലിശ നിരക്ക്

സുകന്യ സമൃദ്ധി സ്‌കീം 7.6 ശതമാനം, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം 7.4 ശതമാനം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് 7.1 ശതമാനം, കിസാന്‍ വികാസ് പത്ര 6.9 ശതമാനം, നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് 6.8 ശതമാനം, മന്ത്‌ലി ഇന്‍കം സ്‌കീം 6.6 ശതമാനം എന്നിങ്ങനെയാണ് സെപ്തംബറില്‍ അവസാനിക്കുന്ന ഈ പാദത്തില്‍ ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X