ഒരു കോടിപതി ആകുക എന്നത് പലരുടെയും സ്വപ്നങ്ങളിലൊന്നാണ്. സമ്പാദിക്കാൻ തുടങ്ങുമ്പോൾ തന്നെ ഒരു കോടി രൂപയുടെ സമ്പാദ്യം ഉണ്ടാക്കാനാണ് പലരും ലക്ഷ്യമിടുന്നത്. ഓരോ മാസവും നിങ്ങളുടെ ശമ്പളത്തിൽ നിന്ന് ഒരു നിശ്ചിത തുക മാറ്റി വയ്ക്കാനായാൽ നിങ്ങൾക്കും കോടിപതിയായി മാറാനാകും. സ്ഥിരമായി നിക്ഷേപം നടത്തുന്ന ആർക്കും കുറഞ്ഞത് 20 വർഷത്തിനുള്ളിൽ ഒരു കോടിപതിയാകാൻ സാധിക്കും. അതായത് ദീർഘകാലത്തേക്ക് ചിട്ടയായ നിക്ഷേപം നടത്താൻ സാധിക്കുമെങ്കിൽ എളുപ്പത്തിൽ നിങ്ങൾക്ക് ഒരു കോടിപതിയാകാം.
കോടിപതിയാകാം
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണൽ പെൻഷൻ സ്കീം (എൻപിഎസ്), ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ (എംഎഫ്) പോലുള്ള ജനപ്രിയ നിക്ഷേപ പദ്ധതികളിൽ നിങ്ങൾ പ്രതിമാസം 10,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ ഒരു കോടി രൂപയുടെ സമ്പാദ്യമുണ്ടാക്കാൻ എത്ര സമയമെടുക്കുമെന്ന് പരിശോധിക്കാം.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)
നികുതി രഹിത വരുമാനം നൽകുന്നതിനാൽ പിപിഎഫ് ഏറ്റവും പ്രചാരമുള്ള ദീർഘകാല നിക്ഷേപ പദ്ധതിയാണ്. കൂടാതെ, പിപിഎഫിൽ നിങ്ങൾ ഓരോ വർഷവും നിക്ഷേപിക്കുന്ന തുക സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യത്തിന് അർഹതയുണ്ട്. എന്നാൽ പുതിയ നികുതി വ്യവസ്ഥയിൽ സെക്ഷൻ 80 സി യുടെ ആനുകൂല്യങ്ങൾ ലഭ്യമല്ല. ഒരു ബാങ്കിലോ ഒരു പോസ്റ്റോഫീസിലോ ഒരു പിപിഎഫ് അക്കൗണ്ട് തുറക്കാൻ കഴിയും. ആർഡികളിൽ നിന്ന് വ്യത്യസ്തമായി, ബാങ്കുകളിലും പോസ്റ്റോഫീസുകളിലും പിപിഎഫിന്റെ പലിശ നിരക്ക് തുല്യമാണ്. കാരണം ഓരോ പാദത്തിലും സർക്കാരാണ് പലിശ തീരുമാനിക്കുന്നത്.
പിപിഎഫ് പലിശ നിരക്ക്
നിലവിലെ പിപിഎഫ് പലിശ 7.1% ആണ്. ഇതേ പലിശ നിക്ഷേപ കാലയളവിലുടനീളം സ്ഥിരമായി നിലനിൽക്കുന്നുവെന്ന് കരുതുക. 28 വർഷത്തിനുള്ളിൽ നിങ്ങൾക്ക് ഓരോ മാസത്തിൻറെയും തുടക്കത്തിൽ 10,000 രൂപ നിക്ഷേപിച്ച് ഒരു കോടി രൂപ സമാഹരിക്കാം. 28 വർഷത്തിനുള്ളിൽ നിങ്ങൾ പിപിഎഫിലൂടെ സ്വരൂപിക്കുന്ന 1.054 കോടി രൂപയിൽ 72 ശതമാനം പലിശയാണ് ലഭിക്കുന്നത്. 28 വർഷത്തിനിടെ നിങ്ങൾ 33.60 ലക്ഷം രൂപ മാത്രമാണ് നിക്ഷേപിക്കുന്നത്.
നാഷണൽ പെൻഷൻ സ്കീം (എൻപിഎസ്)
എൻപിഎസ് ഒരു ജനപ്രീതി നേടിയ റിട്ടയർമെന്റ് സേവിംഗ് മാർഗമാണ്. നേരത്തെ ഇത് സർക്കാർ ജീവനക്കാർക്കായി മാത്രം തുറന്നിരുന്നുവെങ്കിലും 2009 മുതൽ ഇത് എല്ലാവർക്കുമായി തുറന്നിരിക്കുന്നു. നിങ്ങൾക്ക് ഓരോ മാസവും ഒരു തുക അല്ലെങ്കിൽ നിശ്ചിത തുക എൻപിഎസിൽ നിക്ഷേപിക്കാം.
എൻപിഎസ് നേട്ടം
നിങ്ങളുടെ എൻപിഎസ് സംഭാവനയുടെ 50% ഇക്വിറ്റികൾക്കും 50% സർക്കാർ സെക്യൂരിറ്റികൾക്കും നീക്കിവച്ചാൽ കഴിഞ്ഞ 10 വർഷമായി എൻപിഎസ് ഫണ്ടുകളുടെ ശരാശരി വരുമാനം 10% ന് മുകളിലാണ്. എല്ലാ മാസത്തിൻറെയും തുടക്കത്തിൽ എൻപിഎസിൽ 10,000 രൂപ നിക്ഷേപിച്ച് നിങ്ങൾക്ക് 23 വർഷത്തിനുള്ളിൽ ഒരു കോടി രൂപ സമാഹരിക്കാം.
മ്യൂച്വൽ ഫണ്ട്
നിങ്ങൾക്ക് വിപണിയിലെ ചാഞ്ചാട്ടം സഹിക്കാൻ കഴിയുമെങ്കിൽ വേഗത്തിൽ സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള മികച്ച ഉപകരണമായി ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ കണക്കാക്കപ്പെടുന്നു. നിഫ്റ്റി അല്ലെങ്കിൽ സെൻസെക്സ് ട്രാക്കുചെയ്യുന്ന സൂചിക ഫണ്ടുകളിൽ നിങ്ങൾക്ക് നിക്ഷേപിക്കാം. ഇക്വിറ്റി മാർക്കറ്റുകളിലെ സമീപകാല ഇടിവോടു കൂടി ഇക്വിറ്റി ഫണ്ടുകൾ ദീർഘകാല നിക്ഷേപത്തിന് ആകർഷകമായി കാണപ്പെടുന്നു. ഈ ഫണ്ടുകൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഏകദേശം 12% നേട്ടം വാഗ്ദാനം ചെയ്യാൻ കഴിയും.
മ്യൂച്വൽ ഫണ്ട് റിട്ടേൺ
12% റിട്ടേൺ കണക്കാക്കിയാൽ എല്ലാ മാസത്തിൻറെയും തുടക്കത്തിൽ 10,000 രൂപ നിക്ഷേപിച്ച് 20 വർഷത്തിനുള്ളിൽ നിങ്ങൾക്ക് ഒരു കോടി രൂപ സമാഹരിക്കാം. സിപ് ടോപ്പ്-അപ്പ് ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഈ ലക്ഷ്യം കൂടുതൽ വേഗത്തിൽ നേടാൻ കഴിയും. നിങ്ങളുടെ പ്രതിമാസ എസ്‌ഐപി 10,000 രൂപ 10% വർദ്ധിപ്പിക്കുകയാണെങ്കിൽ, 16 വർഷത്തിനുള്ളിൽ ഒരു കോടി രൂപ കോർപസ് ശേഖരിക്കാൻ നിങ്ങൾക്ക് കഴിയും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications