പിപിഎഫോ എന്‍പിഎസോ? മാസം 8,000 രൂപ നിക്ഷേപിക്കാന്‍ തയ്യാറെങ്കില്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
Read more about: investment

പബ്ലിക് പ്രൊവിഡന്റ് ഫണ്ടും (പിപിഎഫ്), നാഷണല്‍ പെന്‍ഷന്‍ സിസ്റ്റവും (എന്‍പിഎസ്) ഏറ്റവും കൂടുതല്‍ പേര്‍ക്ക് താത്പര്യമുള്ള ദീര്‍ഘകാല നിക്ഷേപ പദ്ധതികളാണ്. പിപിഎഫ് എന്നത് പൂര്‍ണമായും ഒരു ഡെബ്റ്റ് ഇന്‍സ്ട്രുമെന്റും എന്‍പിഎസ് എന്നത് വിപണിയുമായി ബന്ധിപ്പിച്ചിട്ടുള്ള നിക്ഷേപ രീതിയുമാണ്. പിപിഎഫില്‍ ഓരോ പാദത്തിലുമാണ് കേന്ദ്ര സര്‍ക്കാര്‍ പലിശ നിരക്ക് പ്രഖ്യാപിക്കുന്നത്.

 

പിപിഎഫോ എന്‍പിഎസോ? മാസം 8,000 രൂപ നിക്ഷേപിക്കാന്‍ തയ്യാറെങ്കില്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്

എന്നാല്‍ എന്‍പിഎസില്‍ നിക്ഷേപകന്റെ പണത്തിന് കടത്തിന്റെയും ഓഹരി ഉടമസ്ഥതയുടെയും മൂല്യം ലഭിക്കുന്നു. നിലവില്‍ പിപിഎഫില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്ക് 7.1 ശതമാനമാണ്. ധനകാര്യ വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് നിക്ഷേപകന്‍ 60:40 അനുപാതത്തില്‍ എന്‍പിഎസില്‍ ഇക്വിറ്റിയും ഡെബ്റ്റും തിരഞ്ഞെടുത്താല്‍ ഏകദേശം 10 ശതമാനം വരെ നിക്ഷേപത്തില്‍ പലിശ നിരക്ക് സ്വന്തമാക്കാം.

ദീര്‍ഘകാല നിക്ഷേപത്തിന്മേല്‍ ഇക്വിറ്റി ഇന്‍സ്ട്രുമെന്റുകളില്‍ നിന്നും 12 ശതമാനം വരെ ആദായം ലഭിക്കും. ഡെബ്റ്റില്‍ നിന്ന് ലഭിക്കുന്നത് 8 ശതമാനം വരെയാണ്. ഇവ 60:40 അനുപാതത്തില്‍ എന്‍പിഎസ് തിരഞ്ഞെടുത്താല്‍ നിക്ഷേപകന് 7.2 ശതമാനം വരെ ആദായം ലഭിക്കും.

പിപിഎഫില്‍ 30 വര്‍ഷത്തേക്ക് 8,000 രൂപ 7.1 പലിശ നിരക്കില്‍ നിക്ഷേപിക്കുന്നുവെന്ന് കരുതുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കില്‍ എസ്ബിഐ പിപിഎഫ് കാല്‍ക്കുലേറ്റര്‍ പ്രകാരം നിക്ഷേപ കാലാവധിയെത്തുമ്പോള്‍ നിക്ഷേപകന് ലഭിക്കുന്ന തുക 98,88,583 രൂപയാണ്.

ഈ 98,88,583 രൂപയില്‍ മുഴുവന്‍ നിക്ഷേപ കാലാവധിയില്‍ ഒരാളുടെ നെറ്റ് ഇന്‍വെസ്റ്റ്‌മെന്റ് എന്നത് 28,80,000 അഥവാ 28.80 ലക്ഷം രൂപയാണ്. പിപിഎഫില്‍ നിന്നും ലഭിക്കുന്ന ആകെ പലിശ നിരക്ക് 70,08,583 രൂപയാണ്.

ഇനി 60:40 ഡെബ്റ്റ് ഇക്വിറ്റി അനുപാതത്തില്‍ അതേ 8,000 രൂപ എന്‍പിഎസില്‍ നിക്ഷേപിക്കുന്നു എന്ന് കരുതുക. 30 വര്‍ഷത്തെ നിക്ഷേപ പരിധി കാലാവധി കഴിയുമ്പോള്‍ ലഭിക്കുന്ന തുക 1,09,40,762 രൂപയായിരിക്കും. ആന്വുറ്റി വാല്യു 72,93,841 രൂപയും. ഈ 72,93,841 രൂപ ഓരോ മാസവും 36,469 രൂപ പ്രതിമാസ പെന്‍ഷന്‍ നിരക്കായും ലഭിക്കും.

അതിനാല്‍ റിസ്‌ക് എടുക്കാന്‍ താത്പര്യമുള്ള വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ പിപിഎഫിനെക്കാള്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കാന്‍ ഏറ്റവും അനുയോജ്യം എന്‍പിഎസ് ആണ്. മെച്വീരിറ്റി തുക പിപിഎഫിനേക്കാള്‍ കൂടുതലാണെന്ന് മാത്രമല്ല എന്‍പിഎസ് അക്കൗണ്ട് ഉടമയ്ക്ക് 36,469 രൂപ പ്രതിമാസ പെന്‍ഷന്‍ തുകയും നിക്ഷേപകന് ലഭിക്കും.

English summary

PPF or NPS ? key things you must know if you want to invest Rs. 8,000 per month

PPF or NPS ? key things you must know if you want to invest Rs. 8,000 per month
Story first published: Wednesday, April 14, 2021, 20:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X