പിപിഎഫോ എന്‍പിഎസോ? കൂടുതല്‍ നികുതി ഇളവ് ലഭിക്കുന്നത് എവിടെ നിക്ഷേപിച്ചാല്‍?

ദീര്‍ഘ കാല നിക്ഷേപങ്ങള്‍ക്കാണ് നാം പിപിഎഫും (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്) എന്‍പിഎസും ( നാഷണല്‍ സേവിംഗ്‌സ് സ്‌കീം) തെരഞ്ഞെടുക്കാറ്. എത്ര കാലയളവ് കൂടുതല്‍ നിക്ഷേപം നിലനിര്‍ത്തുന്നുവോ നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന ആദായവ

ദീര്‍ഘ കാല നിക്ഷേപങ്ങള്‍ക്കാണ് നാം പിപിഎഫും (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്) എന്‍പിഎസും ( നാഷണല്‍ സേവിംഗ്‌സ് സ്‌കീം) തെരഞ്ഞെടുക്കാറ്. എത്ര കാലയളവ് കൂടുതല്‍ നിക്ഷേപം നിലനിര്‍ത്തുന്നുവോ നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന ആദായവും അത്രത്തോളം ഉയരും. എന്‍പിഎസ്, പിപിഎഫ് നിക്ഷേപങ്ങളിലെ പ്രധാന വ്യത്യാസം പിപിഎഫ് മെച്യൂരിറ്റി തുക മുഴുവനായോ ഭാഗികമായോ പിന്‍വലിക്കുവാന്‍ സാധിക്കും എന്നതാണ്. അതേ സമയം എന്‍പിഎസ് നിക്ഷേപം മെച്യൂരിറ്റി എത്തുമ്പോള്‍ നിക്ഷേപ തുകയുടെ 60 ശതമാനം മാത്രമാണ് പിന്‍വലിക്കുവാന്‍ സാധിക്കുക. ശേഷിക്കുന്ന 40 ശതമാനം ഏതെങ്കിലും ആന്വുറ്റി വാങ്ങിക്കുന്നതിനായി മാറ്റിവയ്ക്കണം.

നികുതി ഇളവ്

നികുതി ഇളവ്

ഇരു നിക്ഷേപങ്ങളിലും നിക്ഷേപകര്‍ക്ക് നികുതി ഇളവ് സ്വന്തമാക്കുന്നതിനുള്ള അവസരമുണ്ട്. ആദായ നികുതി നിയമത്തിലെ വകുപ്പ് 80 സി പ്രകാരമാണ് നിക്ഷേപകര്‍ക്ക് നികുതി ഇളവ് ലഭിക്കുക. എന്നിരുന്നാലും പിപിഎഫ്, എന്‍പിഎസ് നിക്ഷേപങ്ങളിലെ നികുതി കിഴിവ് ലഭിക്കുന്ന പരിധി വ്യത്യസ്തമാണ്. അതിനാല്‍ തന്നെ പിപിഎഫിലോ എന്‍പിഎസിലോ നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പായി അവയിലെ നികുതി കിഴിവുകളെ സംബന്ധിച്ചുള്ള കാര്യവും വ്യക്തമായി മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്.

നേരത്തെ നിക്ഷേപം ആരംഭിക്കാം

നേരത്തെ നിക്ഷേപം ആരംഭിക്കാം

ഇരു നിക്ഷേപ പദ്ധതികളിലും നിക്ഷേപകര്‍ക്ക് സൗകര്യ പ്രദമായ തുക നിക്ഷേപിക്കാം. എന്നാല്‍ എപ്പോഴും മനസ്സില്‍ വയ്‌ക്കേണ്ട പ്രധാനപ്പെട്ട കാര്യം, മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ തുക കൈവശം ലഭിക്കണമെങ്കില്‍ ചെറിയ പ്രായത്തില്‍ തന്നെ കൂടുതല്‍ നിക്ഷേപിച്ചു തുടങ്ങേണ്ടതുണ്ട്. നേരത്തെ നിക്ഷേപം ആരംഭിയ്ക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപകര്‍ക്ക് വലിയ നേട്ടങ്ങള്‍ നല്‍കും.

എന്‍പിഎസും പിപിഎഫും

എന്‍പിഎസും പിപിഎഫും

ഇരു നിക്ഷേപ പദ്ധതികളിലേയും നികുതി നേട്ടങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിന് മുമ്പായി അവയുടെ പ്രത്യേകതകളും നിക്ഷേപ രീതിയും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. ഇരു നിക്ഷേപങ്ങള്‍ക്കും അവരുടേതായ പ്രാധാന്യവും സവിശേഷതകളുമുണ്ട്. ആദായത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ച നിക്ഷേപ പദ്ധതിയായി പിപിഎഫ് പരിഗണിക്കപ്പെടുമ്പോള്‍, എന്‍പിഎസ് റിട്ടയര്‍മെന്റ് ഫണ്ട് തയ്യാറാക്കുവാനുള്ള മികച്ച മാധ്യമമായാണ് വിലയിരുത്തപ്പെടുന്നത്.

പിപിഎഫ് നിക്ഷേപം

പിപിഎഫ് നിക്ഷേപം

പിപിഎഫ് 15 വര്‍ഷക്കാലയളവിലേക്കുള്ള നിക്ഷേപ പദ്ധതിയാണ്. ഇതിലൂടെ നിക്ഷേപകര്‍ക്ക് സ്ഥിരമായ ആദായം ലഭിക്കും. നിക്ഷേപം മെച്യൂരിറ്റി കാലയളവ് പൂര്‍ത്തീകരിക്കുമ്പോഴാണ് ആദായം നിക്ഷേപകര്‍ക്ക് നല്‍കുന്നത്. പിപിഎഫ് പലിശ നിരക്ക് നിശ്ചയിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. മെച്യൂരിറ്റി സമയത്ത് ഇതേ നിരക്കില്‍ നിക്ഷേപകന് ആദായം ലഭിക്കും.

പലിശ നിരക്ക്

പലിശ നിരക്ക്

നിലവില്‍ പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 7.1 ശതമാനമാണ്. ഏറ്റവും ചുരുങ്ങിയത് 500 രൂപയാണ് നിങ്ങള്‍ക്ക് പിപിഎഫില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുക. പരമാവധി 1.5 ലക്ഷം രൂപ വരെയും നിക്ഷേപം നടത്താം. ഒരു വ്യക്തി ഓരോ വര്‍ഷവും 1.5 ലക്ഷം രൂപ വീതം 15 വര്‍ഷത്തേക്ക് പിപിഎഫില്‍ നിക്ഷേപിക്കുന്നു എന്ന് കരുതുക. നിലവിലെ 7.1 ശതമാനം പലിശ നിരക്കില്‍ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ അയാള്‍ക്ക് ലഭിക്കുന്ന തുക 40.68 ലക്ഷം രൂപയായിരിക്കും.

നികുതി ബാധ്യത

നികുതി ബാധ്യത

പിപിഎഫിന്റെ മെച്യൂരിറ്റി തുകയില്‍ നികുതി ബാധ്യതകളൊന്നും തന്നെയില്ല. നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ ലഭിച്ചിരിക്കുന്ന പിപിഎഫ് മെച്യൂരിറ്റി തുക വീണ്ടും അഞ്ച് വര്‍ഷത്തേക്ക് കൂടി നിക്ഷേപം തുടരാവുന്നതാണ്. ഇത്തരത്തില്‍ അഞ്ച് വര്‍ഷത്തേക്ക് വീതം നിക്ഷേപ കാലയളവ് ദീര്‍ഘിപ്പിക്കുന്നത് വഴി നികുതി ബാധ്യതയില്ലാത്ത വലിയൊരു തുക തന്നെ സ്വന്തമാക്കുവാന്‍ നിക്ഷേപകര്‍ക്ക് സാധിക്കും.

പിപിഎഫ് നിക്ഷേപം തെരഞ്ഞെടുക്കുമ്പോള്‍

പിപിഎഫ് നിക്ഷേപം തെരഞ്ഞെടുക്കുമ്പോള്‍

മുന്‍പ് ലഭിച്ചിരുന്നതിനേക്കാള്‍ പലിശ നിരക്ക് കുറവാണെങ്കിലും നികുതി ഇളവിന്റെ കാര്യം പരിഗണിക്കുമ്പോള്‍ മറ്റ് നിക്ഷേപോപാധികളെക്കാളും ലാഭകരമാണ് പിപിഎഫ് എന്ന് കാണുവാന്‍ സാധിക്കും. നിലവിലെ പണപ്പെരുപ്പ നിരക്കും, നികുതി കിഴിവും പരിഗണിച്ചുകൊണ്ട് മികച്ച നിക്ഷേപ മാര്‍ഗമായി നിങ്ങള്‍ക്ക് പിപിഎഫ് തെരഞ്ഞെടുക്കാവുന്നതാണ്.

എന്‍പിഎസ്

എന്‍പിഎസ്

റിട്ടയര്‍മെന്റ് കാലത്തേക്കുള്ള സമ്പാദ്യമായി നിങ്ങള്‍ക്ക് എന്‍പിഎസ് തെരഞ്ഞെടുത്ത് നിക്ഷേപം നടത്താവുന്നതാണ്. എന്‍പിഎസിലൂടെ നിങ്ങള്‍ക്ക് നിര്‍ബന്ധമായും പെന്‍ഷന്‍ വരുമാനം ലഭിക്കും. നിങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ എന്‍പിഎസില്‍ തുക നിക്ഷേപം നടത്താം. 60 വയസ്സ് പൂര്‍ത്തിയാകുമ്പോഴാണ് എന്‍പിഎസ് മെച്യൂരിറ്റിയാവുക. നിക്ഷേപം മെച്യൂരിറ്റിയാകുന്ന സമയത്ത്് തുകയുടെ 60 ശതമാനം നിക്ഷേപകര്‍ക്ക് പിന്‍വലിക്കാം. ഈ തുക പൂര്‍ണമായും നികുതി മുക്തമാണ്.

എന്‍പിഎസ് നികുതി ബാധ്യത

എന്‍പിഎസ് നികുതി ബാധ്യത

ശേഷിക്കുന്ന 40 ശതമാനം തുക ഏതെങ്കിലും ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ ആന്വുറ്റി വാങ്ങിക്കുന്നതിനായി നിക്ഷേപിക്കണം. ഇതിലൂടെയാണ് പിന്നീട് പെന്‍ഷന്‍ വരുമാനം ലഭിക്കുന്നത്. എന്നാല്‍ നിക്ഷേപകന്റെ കൈയ്യിലെത്തുന്ന പെന്‍ഷന്‍ വരുമാനം നികുതി ബാധ്യതയുള്ളതാണ്. റിസ്‌ക് എടുക്കാന്‍ താത്പര്യമുള്ളയാളാണ് നിക്ഷേപകനെങ്കില്‍ പിപിഎഫിനേക്കാള്‍ ആദായം ലഭിക്കുക എന്‍പിഎസില്‍ നിന്നാണ്. ഉയര്‍ന്ന മെച്യൂരിറ്റി തുകയ്ക്കൊപ്പം പ്രതിമാസ പെന്‍ഷനും നിക്ഷേപകന് എന്‍പിഎസിലൂടെ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X